---
title: "കല്യാണം കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടപ്പോള്‍ പലരും ഡോക്ടറെ നിര്‍ദേശിച്ചിട്ടുണ്ട് ; തുറന്ന്‍ പറഞ്ഞ് അര്‍ജുന്‍ "
english_title: "Months after the wedding, many have been prescribed by a doctor; Arjun said openly"
publisher: "moviemax.in"
canonical_url: "https://moviemax.in/news/6264/months-after-the-wedding-many-have-been-prescribed-by-a-doctor-arjun-said-openly"
published_at: "2021-10-20T21:57:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6170442e372e9_sowbhagaya.jpg"
keywords: []
---

# കല്യാണം കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടപ്പോള്‍ പലരും ഡോക്ടറെ നിര്‍ദേശിച്ചിട്ടുണ്ട് ; തുറന്ന്‍ പറഞ്ഞ് അര്‍ജുന്‍ 

> **Lead Summary:** **താ**രാ കല്യാണിന്റെ മകളും നര്‍ത്തകിയുമെല്ലാമായ സൗഭാ​ഗ്യയും ഭര്‍ത്താവ് അര്‍ജുന്‍ സോമശേഖരനും എല്ലാവര്‍ക്കും പ്രിയങ്കരരാണ്. ടിക്ക് ടോക്ക് വീഡിയോകളിലൂടെയാണ് സൗഭാ​ഗ്യയും അര്‍ജുനും ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. നര്‍ത്തകന്‍ കൂടിയായ അര്‍ജുന്‍ സീരിയലിലും അഭിനയിച്ചിട്ടുണ്ട്.

## Article Content

**താ**രാ കല്യാണിന്റെ മകളും നര്‍ത്തകിയുമെല്ലാമായ സൗഭാ​ഗ്യയും ഭര്‍ത്താവ് അര്‍ജുന്‍ സോമശേഖരനും എല്ലാവര്‍ക്കും പ്രിയങ്കരരാണ്. ടിക്ക് ടോക്ക് വീഡിയോകളിലൂടെയാണ് സൗഭാ​ഗ്യയും അര്‍ജുനും ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. നര്‍ത്തകന്‍ കൂടിയായ അര്‍ജുന്‍ സീരിയലിലും അഭിനയിച്ചിട്ടുണ്ട്.

ജീവത്തിലെ ഏറ്റവും വലിയ സന്തോഷം വരാന്‍ പോകുന്നതിന്റെ ത്രില്ലിലാണ് സൗഭാ​ഗ്യയും അര്‍ജുനും ഇപ്പോള്‍. ഏഴ് മാസം ​ഗര്‍ഭിണിയായ സൗഭാ​ഗ്യയുടെ വളകാപ്പ്, ബേബി ഷവര്‍ ചടങ്ങ് അടുത്തിടെയാണ് ആഘോഷമായി നടന്നത്. പുതിയ സന്തോഷത്തെ കുറിച്ചും മാതാപിതാക്കളാകാന്‍ പോകുന്നതിന് മുന്‍പുള്ള തയ്യാറെടുപ്പുകളെ കുറിച്ചുമെല്ലാം മനസ് തുറന്നിരിക്കുകയാണ് ഇപ്പോള്‍ സൗഭാ​ഗ്യയും അര്‍ജുനും.

വിവാഹം കഴിഞ്ഞ് കുറച്ച്‌ മാസങ്ങള്‍ പിന്നിട്ടപ്പോള്‍ തന്നെ വിശേഷമായില്ലേയെന്ന് ആളുകള്‍ ചോദിക്കാന്‍ തുടങ്ങിയിരുന്നുവെന്നും ഇരുവരും പറയുന്നു. ഇപ്പോള്‍ ഓണ്‍ലൈന്‍ ഓഫ് ലൈന്‍ ഡാന്‍സ് ക്ലാസുകളുമായി തിരക്കിലാണ് ഇരുവരും. ആഘോഷമായിട്ടാണ് സൗഭാ​ഗ്യയുടെ വളകാപ്പ് ചടങ്ങ് നടത്തിയത്. സിനിമാ സീരിയല്‍ രം​ഗത്തെ പ്രമുഖര്‍ സൗഭാ​ഗ്യയ്ക്കും അര്‍ജുനും ആശംസകളുമായി എത്തിയിരുന്നു.

കറുത്ത നിറത്തിലുള്ള സാരിയില്‍ അതിസുന്ദരിയാണ് സൗഭാ​ഗ്യ വളകാപ്പിന് എത്തിയത്. വളകാപ്പിന്റെ ഒരുക്കങ്ങളുടെ ഭാ​ഗമായി മെഹന്തി ഇടുന്ന ചിത്രങ്ങള്‍ സൗഭാ​ഗ്യ തന്റെ ഇന്‍സ്റ്റ​ഗ്രാം പേജിലൂടെ ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു അര്‍ജുന്റെയും സൗഭാഗ്യയുടെയും വിവാഹം.

രണ്ട് വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് കഴിഞ്ഞ ഫെബ്രുവരി 20ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ച്‌ സൗഭാഗ്യയും അര്‍ജുനും വിവാഹിതരായത്. ​ഗര്‍ഭിണിയായതിന് ശേഷം അധികം വേദികളിലൊന്നും സൗഭാ​ഗ്യ പ്രത്യക്ഷപ്പെട്ടിരുന്നില്ലെങ്കിലും സോഷ്യല്‍മീഡിയ വഴി സജീവമാണ് സൗഭാ​ഗ്യ. ​ഗര്‍ഭിണിയായിരിക്കെ അരമണ്ഡലത്തില്‍ ഇരിക്കുന്ന വീഡിയോയും നൃത്തം ചെയ്യുന്ന വീഡിയോയുമെല്ലാം സൗഭാ​ഗ്യ പങ്കുവെച്ചിരുന്നു. ഒക്ടോബര്‍ ഏഴിനാണ് സൗഭാ​ഗ്യയുടെ വളകാപ്പ് ആഘോങ്ങള്‍ നടന്നത്.

വളകാപ്പ് ഭം​ഗിയായി നടക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും വിചാരിച്ചതിലും ​ഗംഭീരമായതില്‍ സന്തോഷമുണ്ടെന്നും താര ദമ്പതികള്‍ പറയുന്നു. തങ്ങളുടെ വിവാഹം പോലും രണ്ടാഴ്ചക്കുള്ളില്‍ നിശ്ചയിച്ച്‌ ഉറപ്പിച്ച്‌ നടത്തുകയായിരുന്നുവെന്നും ഒരുപാട് കാലത്തെ ഒരുക്കങ്ങളില്ലെങ്കിലും തങ്ങള്‍ പെടുന്നനെ നടത്തുന്ന പരിപാടികള്‍ വിജയമാകാറുണ്ടെന്നും സൗഭാ​ഗ്യ പറയുന്നു.

'ഞങ്ങള്‍ തലേദിവസം വരെ വളകാപ്പ് നടക്കുമോ എന്നതില്‍ ആശങ്കപ്പെട്ടിരുന്നു. പക്ഷെ എല്ലാം ഭം​ഗിയായി തന്നെ നടന്നു. ഞങ്ങള്‍ക്ക് ഹെല്‍ത്തി ബേബിയാകണമെന്ന് മാത്രമേ ആ​ഗ്രഹമുള്ളൂ. ഞങ്ങളുടെ വിവാഹം കഴിഞ്ഞ് മാസങ്ങള്‍ മാത്രം പിന്നിട്ടപ്പോള്‍ പലരും ഞങ്ങള്‍ക്ക് കുഴപ്പമുണ്ടെന്ന് കരുതി ഡോക്ടറെ നിര്‍ദേശിച്ചിട്ടുണ്ട്. വിവാഹം കഴിഞ്ഞിട്ട് മാസങ്ങള്‍ മാത്രമേയായുള്ളൂ എന്ന് പിന്നീട് അങ്ങോട്ട് പറഞ്ഞ് തിരുത്തുകയാണ് ചെയ്തത്. അപ്പോഴും ചിലര്‍ വിശ്വസിക്കാതെ സ്വന്തമായി കൈയ്യില്‍ കൂട്ടിനോക്കുന്നത് കണ്ട് ചിരി വന്നിട്ടുണ്ട്' അര്‍ജുന്‍ പറയുന്നു.

സൗഭാ​ഗ്യയോട് പ്രണയം തുറന്ന് പറയാന്‍ തീരുമാനിച്ചത് എപ്പോഴാണ് എന്ന ചോദ്യത്തിന് തനിക്ക് പ്രായമായി തുടങ്ങി എന്ന് തോന്നിയപ്പോഴാണെന്നാണ് ചിരിച്ചുകൊണ്ട് തമാശ രൂപേണ അര്‍ജുന്‍ പറയുന്നത്. സൗഭാ​ഗ്യ നന്നായി തനിക്കറിയാമായിരുന്നതിനാല്‍ ജീവിതം എളുപ്പമാകും എന്നറിയാമായിരുന്നുവെന്നും അവളും താനും തമ്മിലുള്ള സ്വഭാവത്തിലെ ചേര്‍ച്ചയും ഈ തീരുമാനത്തിന് കാരണമായിട്ടുണ്ടെന്നും അതുകൊണ്ടാണ് അവളോട് പ്രണയം പറയാന്‍ തീരുമാനിച്ചതെന്നും അര്‍ജുന്‍ പറയുന്നു.

അഞ്ചാം ക്ലാസ് മുതല്‍ സൗഭാ​ഗ്യയും അര്‍ജുനും സുഹൃത്തുക്കളാണ്. കൂടാതെ സൗഭാ​ഗ്യയുടെ അമ്മ താരാകല്യാണില്‍ നിന്നും അര്‍ജുന്‍ നൃത്തവും അഭ്യസിച്ചിരുന്നു. ഇപ്പോള്‍ താരാ കല്യാണിന്റെ ഡാന്‍സ് സ്കൂള്‍ അര്‍ജുനും സൗഭാ​ഗ്യയും ചേര്‍ന്നാണ് നടത്തുന്നത്. ജീവിതത്തില്‍ ഏറ്റവും വലിയ സമ്പാദ്യം ഒരമ്മയ്ക്ക് മകള്‍ തന്നെയാണെന്നും ആ മകള്‍ക്കൊരു കുഞ്ഞുണ്ടാവുമ്പോള്‍ ഇരട്ടി മധുരമാണെന്നും അവളെനിക്ക് തന്ന സന്തോഷത്തിന്റെ ആയിരം ഇരട്ടി അത്രയും സന്തോഷം അവള്‍ക്ക് അവളുടെ കുഞ്ഞിലൂടെ ലഭിക്കട്ടെയെന്നും അര്‍ജുനെ മരുമകനായല്ല മകനായാണ് കാണുന്നതെന്നുമായിരുന്നു താര കല്യാണ്‍ വളകാപ്പ് ചടങ്ങിനിടെ പറഞ്ഞിരുന്നു. അഭിമുഖങ്ങളിലെല്ലാം അമ്മ താരാ കല്യാണിനേയും അര്‍ജുനും സൗഭാ​ഗ്യയും ഒപ്പം കൂട്ടാറുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/6264/months-after-the-wedding-many-have-been-prescribed-by-a-doctor-arjun-said-openly)