---
title: "'സണ്ണി ലിയോണിന്റെ ലുക്കുണ്ടെന്ന് സോഷ്യൽ മീഡിയ' - മറുപടിയുമായി ഗായത്രി സുരേഷ്"
english_title: "Gayatri Suresh replied 'Social media has Sunny Leone's look'"
publisher: "moviemax.in"
canonical_url: "https://moviemax.in/news/62625/gayatri-suresh-replied-social-media-has-sunny-leones-look"
published_at: "2022-08-18T23:33:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62fe7f140cc33_sunny.jpg"
keywords: []
---

# 'സണ്ണി ലിയോണിന്റെ ലുക്കുണ്ടെന്ന് സോഷ്യൽ മീഡിയ' - മറുപടിയുമായി ഗായത്രി സുരേഷ്

> **Lead Summary:** **ജ**മ്നപ്യാരി എന്ന കുഞ്ചാക്കോ ബോബൻ ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തി ശ്രദ്ധനേടിയ താരമാണ് ഗായത്രി സുരേഷ്. ശേഷം ചെറുതും വലുതുമായ ഒട്ടേറെ സിനിമകളിൽ ​ഗായത്രി അഭിനയിച്ചു.

## Article Content

**ജ**മ്നപ്യാരി എന്ന കുഞ്ചാക്കോ ബോബൻ ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തി ശ്രദ്ധനേടിയ താരമാണ് ഗായത്രി സുരേഷ്. ശേഷം ചെറുതും വലുതുമായ ഒട്ടേറെ സിനിമകളിൽ ​ഗായത്രി അഭിനയിച്ചു.

*

സമൂഹമാധ്യമങ്ങളി‍ൽ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും ശ്രദ്ധനേടാറുണ്ട്. സണ്ണി ലിയോണിന്റെ ലുക്ക് താരത്തിനുണ്ടെന്ന് പലപ്പോഴും സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് താഴെ കമന്റുകൾ വരാറുണ്ട്. ഇപ്പോഴിതാ ഇക്കാര്യത്തിൽ മറുപടിയുമായി എത്തിയിരിക്കുകയാണ് ​ഗായത്രി.

> “മിസ് കേരള മത്സരത്തിൽ പങ്കെടുക്കുന്ന സമയത്ത് എനിക്ക് ഒരു സുഹൃത്ത് ഉണ്ടായിരുന്നു. ശ്രുതി എന്നായിരുന്നു അവളുടെ പേര്. എന്നെ കാണാൻ സണ്ണി ലിയോണിനെ പോലെയുണ്ട് എന്ന് അവളാണ് ആദ്യമായി പറഞ്ഞത്. ആ സമയത്ത് എനിക്കും അങ്ങനെ തോന്നിയിട്ടുണ്ട്. എന്ന് കരുതി ഭയങ്കരമായി തോന്നിയിട്ട് ഒന്നുമില്ല. മാത്രമല്ല ഇത് ഞാൻ തള്ളിയത് ഒന്നുമല്ല”,* എന്നാണ് ​ഗായത്രി സുരേഷ് പറഞ്ഞത്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു നടിയുടം പ്രതികരണം.

പ്രേക്ഷകരുടെ ഇഷ്ടത്തോടൊപ്പം തന്നെ പലപ്പോഴും വിമർശനങ്ങളും ​ഗായത്രിയെ തേടി എത്താറുണ്ട്. അടുത്തിടെ പ്രണവ് മോഹൻലാലിനെ വിവാഹം കഴിക്കാൻ താല്പര്യമുണ്ടെന്ന് ​ഗായത്രി പറഞ്ഞത് ഏറെ ശ്രദ്ധനേടിയിരുന്നു. ഇതിനെതിരെ ചിലർ വിമർശനങ്ങളും ഉന്നയിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/62625/gayatri-suresh-replied-social-media-has-sunny-leones-look)