'ഞങ്ങള്‍ വിവാഹിതരാവാന്‍ പോവുന്നു' - സന്തോഷ വാർത്ത പങ്കെവെച്ച് റെയ്ജന്‍ രാജൻ

'ഞങ്ങള്‍ വിവാഹിതരാവാന്‍ പോവുന്നു' - സന്തോഷ വാർത്ത പങ്കെവെച്ച് റെയ്ജന്‍ രാജൻ
Aug 18, 2022 11:15 PM | By Vyshnavy Rajan

ത്മസഖി, പ്രിയപ്പെട്ടവൾ, തിങ്കൾക്കലമാൻ എന്നീ പരമ്പരയിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ താരമാണ് റെയ്ജൻ രാജൻ. ചുരുങ്ങിയ കാലത്തിനുള്ളിൽ പ്രേക്ഷകരുടെ മനസിൽ ഇടം പിടിക്കാൻ റെയ്ജന് സാധിച്ചു.

പരമ്പരകളിൽ മാത്രമല്ല ഇടയ്ക്ക് സിനിമയിലും താരം വേഷമിട്ടിരുന്നു. ഏറെ ആരാധകരുള്ള താരത്തിന്റെ വിശേഷങ്ങൾ ചോദിച്ച് പലപ്പോഴും ആരാധകരെത്താറുണ്ട്. അതിൽ പ്രധാനം പ്രണയത്തെ കുറിച്ചായിരുന്നു.

മുമ്പൊരിക്കൽ അഭിമുഖത്തിൽ ഇതിനുള്ള മറുപടി താരം നൽകിയിരുന്നു. മൂന്ന് തവണ പ്രണയം ഉണ്ടായിട്ടുണ്ടെന്നും നിലവില്‍ നാലാമത്തെ പ്രണയത്തിലാണെന്നുമായിരുന്നു റെയ്ജന്‍റെ മറുപടി.


ഇപ്പോഴിതാ ആരാധകരുടെ ചോദ്യങ്ങൾക്കെല്ലാമുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് റെയ്ജൻ. കല്യാണ ഷോപ്പിങ്ങിന്റ വീഡിയോ ആണ് ആരാധകർക്കായി യൂട്യൂബിലൂടെ താരം പങ്കുവച്ചിരിക്കുന്നത്.

നേരത്തെ ആശാന്‍ എന്ന് പറഞ്ഞ് ഒരാളെ പരിചയപ്പെടുത്തിയല്ലോ, അപ്പോ അയാളെ ഞാൻ ജീവിതത്തിലേക്ക് കൊണ്ടുവരികയാണ്. ഞങ്ങള്‍ വിവാഹിതരാവാന്‍ പോവുകയാണ്. ആദ്യ പരിപാടിയായ കോസ്റ്റ്യൂംസ് സെറ്റാക്കാൻ പോവാണ് ഞാൻ.


ഇടയ്ക്ക് ഭാവി വധുവിനെ വിളിച്ച് വസ്ത്രങ്ങളെ കുറിച്ച് അഭിപ്രായങ്ങൾ ചോദിച്ചിരുന്നു. സാരിക്ക് മാച്ചായ ഷര്‍ട്ട് എടുക്കാനായിരുന്നു അവരുടെ നിർദേശം. കല്യാണവും റിസപ്ഷനും അടക്കമുള്ളവയുടെ വിശേഷങ്ങൾ ഞങ്ങൾ പങ്കുവയ്ക്കുമെന്നും എല്ലാവരും അനുഗ്രഹിക്കണമെന്നുമായിരുന്നു റെയ്ജന്റെ വധു പറഞ്ഞത്.


എന്നാണ് ആശാനെ പരിചയപ്പെടുത്തുന്നതെന്ന കമന്റുകള്‍ കണ്ടിരുന്നു. അധികം വൈകാതെ ഞാൻ തന്നെ നേരിട്ടെത്തി നിങ്ങളെ കാണും. വൈകാതെ തന്നെ ഞാന്‍ ആളെ പരിചയപ്പെടുത്തുമെന്ന് റെയ്ജനും അറിയിച്ചു. പങ്കാളിയാവാന്‍ പോവുന്നയാള്‍ക്ക് ടെഡി ബെയറും ആനക്കുട്ടിയെയും പട്ടികളെയുമൊക്കെ ഇഷ്ടമാണ്.

ടെഡി കെട്ടിപ്പിടിച്ച് കിടക്കാൻ ഇഷ്ടമാണ്. ഇനിയിപ്പോ ഞാനുണ്ടല്ലോ, റെയ്ജന്‍ തമാശ പൊട്ടിച്ചു. വിവാഹത്തിന് ഹരിതയെ വിളിച്ചിരുന്നോ എന്നായിരുന്നു ഒരാള്‍ ചോദിച്ചത്. വിളിച്ചിട്ടുണ്ട് ഷൂട്ടിംഗ് തിരക്കില്‍പ്പെട്ടില്ലെങ്കില്‍ എല്ലാവരും എത്തുമെന്ന് റെയ്ജന്റെ മറുപടി.

'We are going to get married' - Raijan Rajan shares the happy news

Next TV

Related Stories
#BiggBoss |'മ്ലേഛകരമായൊന്നും ഞാൻ ചെയ്തിട്ടില്ല; കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കാനോ കയറി കിടക്കാനോ നിന്നിട്ടില്ല' - ഗബ്രി

Apr 25, 2024 12:42 PM

#BiggBoss |'മ്ലേഛകരമായൊന്നും ഞാൻ ചെയ്തിട്ടില്ല; കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കാനോ കയറി കിടക്കാനോ നിന്നിട്ടില്ല' - ഗബ്രി

ഡോക്ടർ എന്നോട് കൃത്യമായി പറഞ്ഞത് ക്ലാരിറ്റിയില്ലെങ്കിൽ അതാണ് നിന്റെ ക്ലാരിറ്റി എന്നാണ്....

Read More >>
#thesnikhan | 'അവൾ മുസ്ലീമായതുകൊണ്ട് പുറത്തിറങ്ങിയാൽ എന്താകുമെന്ന് അറിയില്ല, കാരണം....തുറന്ന് പറഞ്ഞ് തെസ്നി ഖാൻ

Apr 24, 2024 09:28 AM

#thesnikhan | 'അവൾ മുസ്ലീമായതുകൊണ്ട് പുറത്തിറങ്ങിയാൽ എന്താകുമെന്ന് അറിയില്ല, കാരണം....തുറന്ന് പറഞ്ഞ് തെസ്നി ഖാൻ

ജാസ്മിൻ-​ഗബ്രി ബന്ധം വെറും ​ഗെയിം മാത്രമാണെന്നാണ് തെസ്നി ഖാൻ ഫിൽമിബീറ്റ് മലയാളത്തിന് നൽ‌കിയ അഭിമുഖത്തിൽ...

Read More >>
#biggboss |  'ജബ്രി'കൾ പിരിയുന്നോ? ഇഷ്ടം പറഞ്ഞ് ജാസ്മിൻ, റിലേഷനാവാനും കല്യാണം കഴിക്കാനും പറ്റില്ലെന്ന് ​ഗബ്രി

Apr 24, 2024 09:21 AM

#biggboss | 'ജബ്രി'കൾ പിരിയുന്നോ? ഇഷ്ടം പറഞ്ഞ് ജാസ്മിൻ, റിലേഷനാവാനും കല്യാണം കഴിക്കാനും പറ്റില്ലെന്ന് ​ഗബ്രി

ഇരുവരുടെയും കോമ്പോ പലതരത്തിൽ ആണ് പ്രേക്ഷകരും സഹമത്സരാർത്ഥികളും...

Read More >>
#BiggBoss |'യു ലവ് മീ, നീ ഹൃദയം തുറന്നു'; പനിയായിട്ടും ജാസ്മിനടുത്ത് നിന്ന് മാറാതെ ​ഗബ്രി, ഇടപെട്ട് ബി​ഗ് ബോസ്

Apr 23, 2024 10:48 PM

#BiggBoss |'യു ലവ് മീ, നീ ഹൃദയം തുറന്നു'; പനിയായിട്ടും ജാസ്മിനടുത്ത് നിന്ന് മാറാതെ ​ഗബ്രി, ഇടപെട്ട് ബി​ഗ് ബോസ്

ഇതോടെ പുറത്തിറങ്ങിയ ​ഗബ്രി, യു ലവ് മീ എന്ന് ജാസ്മിനോട് ചോദിക്കുന്നുണ്ട്....

Read More >>
#BiggBoss |'എനിക്ക് പ്രശ്നമാകുമോ, പേടിയാകുന്നു..'; സിബിൻ ബി​ഗ് ബോസ് വീടിന് പുറത്തേക്ക്

Apr 23, 2024 10:29 PM

#BiggBoss |'എനിക്ക് പ്രശ്നമാകുമോ, പേടിയാകുന്നു..'; സിബിൻ ബി​ഗ് ബോസ് വീടിന് പുറത്തേക്ക്

പിന്നാലെ ബി​ഗ് ബോസ് അദ്ദേഹത്തെ കൺഫഷൻ റൂമിലേക്ക്...

Read More >>
#sajignair | പങ്കാളിയുടെ ഇഷ്ടത്തിന് വേണ്ടി അത് ചെയ്തു! പക്ഷേ തനിക്ക് കിട്ടിയത് വളരെ മോശം അനുഭവമെന്ന് സജി ജി നായർ

Apr 22, 2024 08:20 PM

#sajignair | പങ്കാളിയുടെ ഇഷ്ടത്തിന് വേണ്ടി അത് ചെയ്തു! പക്ഷേ തനിക്ക് കിട്ടിയത് വളരെ മോശം അനുഭവമെന്ന് സജി ജി നായർ

വര്‍ഷങ്ങള്‍ക്കിപ്പുറം ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നങ്ങളെ തുടര്‍ന്ന് സജി ജി നായരും ശാലു മേനോനും വേര്‍പിരിയുകയും...

Read More >>
Top Stories










News Roundup