‌സിനിമാ ഷൂട്ടിങ്ങിനിടെ ഉണ്ടായ അപകടത്തിൽ നടൻ നാസറിന് പരിക്ക്

 ‌സിനിമാ ഷൂട്ടിങ്ങിനിടെ ഉണ്ടായ അപകടത്തിൽ നടൻ നാസറിന് പരിക്ക്
Aug 18, 2022 08:56 PM | By Adithya V K

 ‌സിനിമാ ഷൂട്ടിങ്ങിനിടെ ഉണ്ടായ അപകടത്തിൽ നടൻ നാസറിന് പരിക്ക്. സ്പാർക്ക് എന്ന തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ആയിരുന്നു അപകടം.

Advertisement

തെലങ്കാന പൊലീസ് അക്കാദമിയിൽ വച്ചായിരുന്നു ചിത്രത്തിന്റെ ഷൂട്ടിം​ഗ് നടന്നത്. പരിക്കുപറ്റിയ നാസറിനെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സായാജി ഷിൻഡേ, നടിമാരായ സുഹാസിനി, മെഹ്റീൻ പിർസാദ എന്നിവരോടൊപ്പമുള്ള രം​ഗം ചിത്രീകരിക്കുന്നതിനിടെ ആണ് അപകടമുണ്ടായത്.

പടിയില്‍ നിന്നും കാല്‍വഴുതി നാസര്‍ വീഴുകയായിരുന്നു വിവരം. നടന്റെ പരിക്ക് ​ഗുരുതരമല്ലെന്നും വിശ്രമത്തിലാണെന്നും ഭാ​ര്യ കമീല അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

തമിഴ്നാട്ടിലെ താരസംഘടനയായ നടികർ സംഘത്തിന്റെ പ്രസിഡന്റാണ് നാസർ. അതേസമയം, ശരവണ സ്റ്റോഴ്സ് ഉടമ ശരവണന്‍റെ സിനിമാ അരങ്ങേറ്റമായ ദ് ലെജന്‍ഡിൽ ആണ് നാസർ ഒടുവിൽ അഭിനയിച്ചത്.

ജെ ഡി ജെറി സംവിധാനം ചെയ്‍തിരിക്കുന്ന ചിത്രത്തില്‍ സ്വന്തം പേരില്‍ തന്നെയുള്ള ഒരു ശാസ്ത്രജ്ഞനെയാണ് ശരവണന്‍ അവതരിപ്പിച്ചിരിക്കുന്നത്.

ഉര്‍വ്വശി റൌട്ടേല, ഗീതിക തിവാരി, സുമന്‍, ഹരീഷ് പേരടി, വംശി കൃഷ്ണ, റോബോ ശങ്കര്‍, യോഗി ബാബു, പ്രഭു, വിജയകുമാര്‍, ലിവിങ്സ്റ്റണ്‍, സച്ചു എന്നിവര്‍ക്കൊപ്പം അന്തരിച്ച നടന്‍ വിവേകും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.


Actor Nasser injured in an accident during a movie shoot

Next TV

Related Stories
 പൂജാ ഹെഗ്ഡെ സര്‍ജറിക്കായി വിദേശത്തേക്ക് പോകുന്നു? റിപ്പോർട്ട്

Sep 28, 2022 09:24 PM

പൂജാ ഹെഗ്ഡെ സര്‍ജറിക്കായി വിദേശത്തേക്ക് പോകുന്നു? റിപ്പോർട്ട്

ഇപ്പോഴിതാ താരത്തിനെ കുറിച്ച് പുറത്ത് വരുന്ന റിപ്പോര്‍ട്ട് കേട്ട് ഞെട്ടിയിരിക്കുകയാണ് താരത്തിന്റെ...

Read More >>
പൊട്ടിക്കരയുന്ന മകളെ ആശ്വസിപ്പിക്കുന്ന മഹേഷ് ബാബു; വീഡിയോ

Sep 28, 2022 08:27 PM

പൊട്ടിക്കരയുന്ന മകളെ ആശ്വസിപ്പിക്കുന്ന മഹേഷ് ബാബു; വീഡിയോ

ഇപ്പോഴിതാ മുത്തശ്ശിയുടെ വേര്‍പാട് താങ്ങാന്‍ കഴിയാതെ പൊട്ടിക്കരയുന്ന മഹേഷ് ബാബുവിന്റെ മകള്‍ സിതാരയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ...

Read More >>
നടൻ മഹേഷ് ബാബുവിന്റെ അമ്മ അന്തരിച്ചു

Sep 28, 2022 09:00 AM

നടൻ മഹേഷ് ബാബുവിന്റെ അമ്മ അന്തരിച്ചു

തെലുങ്ക് നടൻ മഹേഷ് ബാബുവിന്റെ അമ്മയും മുതിർന്ന നടൻ കൃഷ്ണയുടെ ഭാ​ര്യയുമായ ഘട്ടമനേനി ഇന്ദിരാദേവി അന്തരിച്ചു....

Read More >>
 താരത്തിൻറെ  നഗ്ന വീഡിയോ ഇന്റര്‍നെറ്റില്‍; കരഞ്ഞു കൊണ്ട് ലൈവില്‍ വന്ന് നടി

Sep 27, 2022 08:39 AM

താരത്തിൻറെ നഗ്ന വീഡിയോ ഇന്റര്‍നെറ്റില്‍; കരഞ്ഞു കൊണ്ട് ലൈവില്‍ വന്ന് നടി

എന്നാല്‍ കഴിഞ്ഞ ദിവസം നടിയുടെ നഗ്ന ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ആരാധകര്‍ ഞെട്ടലോടെയായിരുന്നു ഈ ചിത്രങ്ങള്‍...

Read More >>
രവീന്ദറിന്റെ കൈയ്യില്‍ കോര്‍ത്ത് പിടിച്ച് മഹാലക്ഷ്മി, ചിത്രം വൈറൽ

Sep 26, 2022 08:40 PM

രവീന്ദറിന്റെ കൈയ്യില്‍ കോര്‍ത്ത് പിടിച്ച് മഹാലക്ഷ്മി, ചിത്രം വൈറൽ

ചുവന്ന നിറത്തിലുള്ള ലഹങ്കയില്‍ സുന്ദരിയായി മഹാലക്ഷ്മിയെയും വെള്ള കുര്‍ത്ത ധരിച്ച് രവീന്ദറിനെയും കാണാം....

Read More >>
'നയന്‍താര: ബിയോണ്ട് ഫെയറി ടെയ്‍ല്‍' ന്‍റെ ടീസര്‍ പുറത്ത്

Sep 24, 2022 02:48 PM

'നയന്‍താര: ബിയോണ്ട് ഫെയറി ടെയ്‍ല്‍' ന്‍റെ ടീസര്‍ പുറത്ത്

നയന്‍താരയുടെ ജീവിതകഥ പറയുന്ന ഡോക്യുമെന്‍റി ' നയന്‍താര: ബിയോണ്ട് ഫെയറി ടെയ്‍ല്‍' ന്‍റെ ടീസര്‍ പുറത്തുവിട്ട് നെറ്റ്‍ഫ്ലിക്സ്....

Read More >>
Top Stories