---
title: "അപകടകാരിയായ സ്രാവുമായി മനുഷ്യന്റെ മൽപ്പിടിത്തം, വീഡിയോ"
english_title: "Man grappling with dangerous shark, video"
publisher: "moviemax.in"
canonical_url: "https://moviemax.in/news/62597/man-grappling-with-dangerous-shark-video"
published_at: "2022-08-18T20:44:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62fe57921c2cc_viral.jpg"
keywords: []
---

# അപകടകാരിയായ സ്രാവുമായി മനുഷ്യന്റെ മൽപ്പിടിത്തം, വീഡിയോ

> **Lead Summary:** സ്രാവുകളുടെ നിരവധി വീഡിയോ വൈറലാവാറുണ്ട്. ഇപ്പോഴിതാ, യുഎസ്സിലെ ന്യൂയോർക്കിലെ ഒരു കടൽത്തീരത്ത് ഒരു മനുഷ്യൻ ഒരു സ്രാവുമായി മൽപ്പിടിത്തം നടത്തുന്ന വീഡിയോയാണ് വൈറലാവുന്നത്. ന്യൂയോർക്കിലെ ലോംഗ് ഐലൻഡിലെ ഷേർലിയിലെ സ്മിത്ത് പോയിന്റ് കൗണ്ടി പാർക്കിൽ ഞായറാഴ്ചയാണ് സംഭവം.

## Article Content

സ്രാവുകളുടെ നിരവധി വീഡിയോ വൈറലാവാറുണ്ട്. ഇപ്പോഴിതാ, യുഎസ്സിലെ ന്യൂയോർക്കിലെ ഒരു കടൽത്തീരത്ത് ഒരു മനുഷ്യൻ ഒരു സ്രാവുമായി മൽപ്പിടിത്തം നടത്തുന്ന വീഡിയോയാണ് വൈറലാവുന്നത്. ന്യൂയോർക്കിലെ ലോംഗ് ഐലൻഡിലെ ഷേർലിയിലെ സ്മിത്ത് പോയിന്റ് കൗണ്ടി പാർക്കിൽ ഞായറാഴ്ചയാണ് സംഭവം.

സ്രാവ് വീണ്ടും വെള്ളത്തിലേക്ക് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ ഒരാൾ സ്രാവിനെ വാലിൽ പിടിച്ച് വലിക്കുന്നതാണ് വീഡിയോ. സ്രാവിനെ വെള്ളത്തിലേക്ക് തിരികെ വിടാതിരിക്കാൻ മനുഷ്യൻ ശ്രമിക്കുന്നതായി തോന്നുമെങ്കിലും, യഥാർത്ഥത്തിൽ അതിനെ അഴിച്ച് സ്വതന്ത്രമാക്കാൻ ശ്രമിക്കുകയായിരുന്നു അയാൾ.

അയാൾ മീൻ പിടിക്കുകയായിരുന്നു. അപ്പോഴാണ് അബദ്ധത്തിൽ സ്രാവ് കുടുങ്ങിയത്. അയാൾ അതിനെ സ്വതന്ത്രനാക്കി വെള്ളത്തിലേക്ക് വിടാൻ ശ്രമിക്കുകയായിരുന്നു എന്ന് സംഭവത്തിന് ദൃക്സാക്ഷിയായിരുന്ന എമിലി മുറേ ന്യൂയോർക്ക് പോസ്റ്റിനോട് പറഞ്ഞു.

വീഡിയോയ്ക്കൊപ്പമുള്ള ദൃശ്യത്തിൽ അയാൾക്കൊപ്പം മറ്റൊരു മനുഷ്യനും കൂടി ചേർന്ന് അതിനെ സ്വതന്ത്രമാക്കി കടലിലേക്ക് വിടാൻ ശ്രമിക്കുന്നതായി കാണാം. അവസാനം അവർ ആ സ്രാവിനെ സ്വതന്ത്രമാക്കുകയും അതിനെ തിരികെ കടലിലേക്ക് തന്നെ വിടുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/62597/man-grappling-with-dangerous-shark-video)