---
title: "എൻ്റെ ആർത്തവ ദിവസങ്ങളിൽ ആയിരുന്നു ഞാൻ അതെല്ലാം ചെയ്തത്; സായിപല്ലവി"
english_title: "I did everything during my menstrual days; Sai Pallavi"
publisher: "moviemax.in"
canonical_url: "https://moviemax.in/news/62491/i-did-everything-during-my-menstrual-days-sai-pallavi"
published_at: "2022-08-18T13:53:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62fdf76277b3f_sayi_pallavi.jpg"
keywords: []
---

# എൻ്റെ ആർത്തവ ദിവസങ്ങളിൽ ആയിരുന്നു ഞാൻ അതെല്ലാം ചെയ്തത്; സായിപല്ലവി

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സായിപല്ലവി. പ്രേമം എന്ന സിനിമയിൽ താരം അവതരിപ്പിച്ച മലർ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും പ്രേക്ഷക പ്രശംസ പിടിച്ചു പറ്റുകയും ചെയ്തു.

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സായിപല്ലവി. പ്രേമം എന്ന സിനിമയിൽ താരം അവതരിപ്പിച്ച മലർ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും പ്രേക്ഷക പ്രശംസ പിടിച്ചു പറ്റുകയും ചെയ്തു.

പിന്നീട് വളരെ പെട്ടെന്ന് തന്നെ താരം തമിഴ് സിനിമയിലേക്കും തെലുങ്ക് സിനിമയിലേക്കും ചേക്കേറി. ഇന്ന് തെലുങ്ക് സിനിമയിലെ ലേഡി പവർ സ്റ്റാർ എന്നാണ് താരം അറിയപ്പെടുന്നത്.

**

മികച്ച ഒരു നർത്തകി കൂടിയാണ് താരം. നടിയുടെ സിനിമകളിൽ എല്ലാം തന്നെ താരം വളരെ മികച്ച ഡാൻസ് സ്റ്റെപ്പുകൾ ആണ് കാഴ്ച വെച്ചിട്ടുള്ളത്. ക്ലാസിക്കൽ ഡാൻസ് മുതൽ ഡപ്പാൻകൂത്ത് ഡാൻസ് വരെ താരം പല സിനിമകളിലും കാഴ്ചവെച്ചിട്ടുണ്ട്. ഇതെല്ലാം തന്നെ വലിയ രീതിയിൽ അഭിനന്ദിക്കപ്പെട്ടത് ആയിരുന്നു. ഇപ്പോൾ ഇതിന് പിന്നിലെ കഥകൾ വെളിപ്പെടുത്തുകയാണ് സായി പല്ലവി.

> “ഓരോ പെർഫോമൻസിന് പിന്നിലും വലിയ രീതിയിലുള്ള വേദനയും കഠിനാധ്വാനവും ഉണ്ട്. തന്റെ ആർത്തവ ദിനങ്ങൾ ഇത്തരത്തിലുള്ള ഗാനങ്ങളുടെ ചിത്രീകരണത്തെ വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്. ആർത്തവ ദിനങ്ങളിൽ ഡാൻസ് കളിച്ചു കഴിഞ്ഞാൽ വലിയ രീതിയിൽ ക്ഷീണിത ആകും.

രണ്ടുമൂന്നു ദിവസം തുടർച്ചയായി ഷൂട്ടിംഗ് ഉണ്ടാകും. അതിനുശേഷം ആയിരിക്കും വിശ്രമിക്കാൻ ഒരു അവസരം കിട്ടുന്നത്. ഞാൻ ഉറങ്ങുന്ന സമയത്ത് എൻറെ അച്ഛൻ എൻറെ കാൽ മസാജ് ചെയ്തു തരുമായിരുന്നു” – സായി പല്ലവി പറയുന്നു.

നിരവധി ആളുകൾ ആണ് ഇപ്പോൾ താരത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്. ഇത്രയും കഷ്ടപ്പാട് സഹിച്ചിട്ടാണ് ഇത്രയും മനോഹരമായി താരം സ്ക്രീനിൽ നിർത്തം ചെയ്യുന്നത് എന്നറിയുമ്പോൾ താരത്തോട് ഉള്ള ബഹുമാനം കൂടുന്നു എന്നാണ് മലയാളികൾ പറയുന്നത്.

ശ്രീകൃഷ്‍ണ ജയന്തിയാണ് ഇന്ന്. ജന്മാഷ്‍ടമി വിപുലമായ ചടങ്ങുകളോടെ നാടെങ്ങും ആഘോഷിക്കുകയാണ്. ഇപ്പോഴിതാ ജന്മാഷ്‍ടമി ദിനത്തില്‍ ഒരു ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് അനുശ്രീ.

ശ്രീകൃഷ്‍ണന്റെ വേഷത്തിലാണ് അനുശ്രീ ഫോട്ടോഷൂട്ടില്‍ ഉള്ളത്. ചിങ്ങമാസത്തില്‍ കറുത്തപക്ഷത്തിലെ അഷ്‍ടമിയും രോഹിണിയും ചേര്‍ന്നനാളില്‍ എല്ലാവര്‍ക്കും ശ്രീകൃഷ്‍ണ ജയന്തി ആശംസകള്‍ എന്ന് അനുശ്രീ എഴുതിയിരിക്കുന്നു.

അവതാരപുരുഷനായ ശ്രീകൃഷ്‍ണ ഭഗവാന്റെ പാദാരവിന്ദങ്ങളില്‍ സമര്‍പ്പിക്കട്ടെ എന്നും എഴുതിയാണ് അനുശ്രീ ഫോട്ടോഷൂട്ട് പങ്കുവെച്ചിരിക്കുന്നത്.

ഒട്ടേറെ പേരാണ് അനുശ്രീയുടെ ഫോട്ടോഷൂട്ടിന് അഭിനന്ദനങ്ങളുമായി രംഗത്ത് എത്തിയിരിക്കുന്നത്. നിതിൻ നാരായണനാണ് ഫോട്ടോഗ്രാഫര്‍.

### Related Links & Sources
- [Original Story Source](https://moviemax.in/news/62491/i-did-everything-during-my-menstrual-days-sai-pallavi)