അറ്റം പിളർന്ന നാവ്, കൂർത്ത പല്ലുകൾ, നെറ്റിയിലും നെഞ്ചിലും കൈകളിലും നിറയെ ടാറ്റൂ, ഇത് വാംപയർ വുമൺ

അറ്റം പിളർന്ന നാവ്, കൂർത്ത പല്ലുകൾ, നെറ്റിയിലും നെഞ്ചിലും കൈകളിലും നിറയെ ടാറ്റൂ, ഇത് വാംപയർ വുമൺ
2022-08-18T12:42:00 | By Susmitha Surendran

പാമ്പിനെ ഓർമിപ്പിക്കുന്ന അറ്റം പിളർന്ന നാവ്, രാകി മിനുക്കിയ കൂർത്ത പല്ലുകൾ, നെറ്റിയിലും നെഞ്ചിലും കൈകളിലും നിറയെ ടാറ്റൂകൾ, കൂടാതെ പുരികം, മൂക്ക്, നാവ്, ചെവി, പൊക്കിൾ എന്നിവിടങ്ങളിൽ ഒന്നിലധികം സ്റ്റഡുകൾ, തലയിലും, കൈയിലും നിറയെ മുഴകൾ, ഭയപ്പെടുത്തുന്ന കണ്ണുകൾ.

ഏതോ പ്രേത സിനിമയിലെ കഥാപാത്രത്തിനെ കുറിച്ചാണ് വിവരിക്കുന്നത് എന്ന് തെറ്റിധരിക്കല്ലേ. പറഞ്ഞു വരുന്നത് 45 -കാരിയായ മരിയ ജോസ് ക്രിസ്റ്റെർന എന്ന സ്ത്രീയുടെ രൂപത്തെ കുറിച്ചാണ്. ഏതോ ഹോറർ സിനിമയിൽ നിന്ന് ഇറങ്ങി വരുന്ന പോലെയുള്ള ഈ രൂപം കാരണം ആളുകൾ അവളെ വാമ്പയർ വുമൺ എന്നാണ് വിളിക്കുന്നത്.

ശരീരത്തിൽ ഏറ്റവും കൂടുതൽ മാറ്റങ്ങൾ വരുത്തിയതിന്റെ പേരിൽ അവൾക്കൊരു ഗിന്നസ് വേൾഡ് റെക്കോർഡും സ്വന്തമായുണ്ട്. മെക്സിക്കൻകാരിയായ അവളുടെ ശരീരത്തിന്റെ 99 ശതമാനവും ടാറ്റൂവാണ്. തലയിലുള്ള മുഴകളെ കുറിച്ച് അവൾ പറയുന്നത്, ഈ കൊമ്പുകൾ ശക്തിയുടെ പ്രതീകമാണ് എന്നാണ്.

ഒരു കൊച്ചു പെൺകുട്ടിയായിരിക്കുമ്പോൾ വാമ്പയർമാരെ ഏറെ ഇഷ്ടപ്പെട്ടിരുന്ന അവൾ കണ്ണുകളുടെ നിറവും വാമ്പയറിന്റേതുപോലെയാക്കി. ആകെ മൊത്തം 49 തവണയാണ് അവൾ ശാരീരിക മാറ്റങ്ങൾക്ക് വിധേയായത്. അതും മരവിപ്പിക്കാതെയാണ് അവൾ ശാസ്ത്രക്രിയകൾക്ക് വിധേയമായത്.

കാരണം വേദനയൊന്നും പുള്ളിക്കാരിക്ക് ഒരു പുത്തരില്ല. എന്നാൽ ഇങ്ങനെ വേദന സഹിക്കാനുള്ള ശീലം അവൾക്ക് സമ്മാനിച്ചത് അവളുടെ മുൻ ഭർത്താവ് തന്നെയാണ്. വിവാഹ ജീവിതത്തിൽ ഏറെ പീഡനങ്ങൾ സഹിച്ച അവൾ ഒത്തിരി പ്രയാസപ്പെട്ടിട്ടാണ് അതിൽ നിന്ന് പുറത്ത് വന്നത്.

തുടർന്നാണ് സ്വയം ഇങ്ങനെ ശരീരത്തിൽ മാറ്റങ്ങൾ വരുത്താൻ തുടങ്ങിയത്. ഈ പരിഷ്ക്കാരങ്ങൾ തനിക്ക് ശക്തിയും, ഊർജവും, ആത്മവിശ്വാസവും നൽകുന്നുവെന്ന് അവൾ പറയുന്നു. മുൻപ് ഒരു അഭിഭാഷകയായി ജോലി ചെയ്തിരുന്നു അവൾ ഇന്ന് ഒരു ഡിജെയാണ്. ഒരു ടാറ്റൂ സ്റ്റുഡിയോയും സ്വന്തമായിട്ടുണ്ട്. പണ്ട് അവളെ കാണുമ്പോൾ ആളുകൾ മുഖം തിരിച്ച് പോകാറുണ്ടെന്ന് അവളുടെ ഒരു കൂട്ടുകാരി ഡെയിലി മെയിലിനോട് പറഞ്ഞു.

അവൾ ഒരു പിശാചാണെന്ന് ആളുകൾ കരുതി. എന്നാൽ ഇന്ന് അവൾക്ക് എന്തോ അത്ഭുത ശക്തിയുണ്ടെന്ന് ധരിച്ച് ആളുകൾ അവൾക്ക് ചുറ്റും അനുഗ്രഹം വാങ്ങാൻ ഒത്തുകൂടുന്നു. ലോകമെമ്പാടുമുള്ള ടാറ്റൂ ഫെസ്റ്റിവലുകളിലും മരിയ വളരെ പ്രശസ്തയാണ്. റിപ്ലയ്സ് ബിലീവ് ഇറ്റ് ഓർ നോട്ടിന്റെ മ്യൂസിയത്തിൽ അവളുടെ ഒരു മെഴുക് പ്രതിമയും സ്ഥാപിച്ചിട്ടുണ്ട്.

തനിക്ക് തന്റെ രൂപം വളരെ ഇഷ്ടമാണ്, അതിനാലാണ് ഇങ്ങനെ രൂപമാറ്റം നടത്തിയതെന്ന് മരിയ പറഞ്ഞു. അതേസമയം തന്നെ കണ്ട് അനുകരിക്കരുത് എന്നാണ് മറ്റുള്ളവരോട് അവൾക്ക് പറയാനുള്ളത്. ഒരിക്കൽ മാറ്റങ്ങൾ വരുത്തിയാൽ പിന്നെ തിരിച്ച് പഴയ രൂപത്തിലേക്ക് മാറാൻ സാധിക്കില്ല. അതുകൊണ്ട്, ഇത്തരം കാര്യങ്ങൾ അനുകരിക്കുന്നത് അപകടമാണ് എന്നവൾ കൂട്ടിച്ചേർത്തു.

അമ്യൂസ്മെന്റ് പാർക്കിൽ റൈഡിനിടെ സെക്സ്, പിന്നീട് സംഭവിച്ചത് ...


യുഎസ്സിലെ പ്രശസ്തമായ ഒരു തീം പാർക്കിൽ വെച്ച് സെക്സിൽ ഏർപ്പെട്ട ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു. അമേരിക്കയിലെ ഒഹിയോ പ്രവിശ്യയിലാണ് സംഭവം. നൂറുകണക്കിന് ആളുകൾ ഒത്തുകൂടുന്ന പൊതുസ്ഥലത്ത് വെച്ച് ദമ്പതികൾ വിവസ്ത്രരായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുകയായിരുന്നു.

ചുറ്റും നിന്നവർ ഇത് കണ്ട് ഞെട്ടി. തുടർന്ന് പൊലീസിൽ പരാതിപ്പെട്ടു. ഇത്തരമൊരു പ്രവൃത്തി ഇനി ആവർത്തിക്കാതിരിക്കാൻ പൊലീസ് അവരെ പിടിച്ച് ജയിലിലുമടച്ചു. ഓഹിയോയിലെ പ്രശസ്തമായ സീഡാർ പോയിന്റ് അമ്യൂസ്മെന്റ് പാർക്കിൽ കഴിഞ്ഞ ഞായറാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം.

ഒരു പുരുഷനും സ്ത്രീയും ജയന്റ് വീൽ റൈഡിൽ ഇരിക്കുമ്പോൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുവെന്നാണ് ആരോപണം. ഇരുവർക്കും 32 വയസ്സ് പ്രായമുണ്ട്. അവർ ഇരിക്കുന്നതിന് താഴെയുള്ള ഊഞ്ഞാലിൽ ഇരുന്നിരുന്ന രണ്ട് കുട്ടികൾ ഉൾപ്പെടെ നാല് സ്ത്രീകളാണ് സംഭവത്തിന് ദൃക്സാക്ഷികളായത്.

എന്നാൽ പിടിക്കപ്പെട്ടപ്പോൾ ദമ്പതികൾ തടിതപ്പാൻ ഒരു ശ്രമം നടത്തിയെന്ന് പൊലീസ് പറഞ്ഞു. തങ്ങൾ സെക്സിൽ ഏർപ്പെട്ടതല്ലെന്ന് അവർ അവകാശപ്പെട്ടു. താഴെ പോയ സിഗരറ്റ് പാക്കറ്റ് എടുക്കാൻ കുനിഞ്ഞതാണ് താൻ എന്നാണ് യുവതിയുടെ വാദം. അവൾ താഴെ ഷോർട്ട്സ് മാത്രമാണ് ധരിച്ചിരുന്നത്.

താഴെ വീണ പാക്കറ്റ് എടുക്കാൻ അവളെ സഹായിച്ചതാണ് താനെന്ന് കൂടെയുള്ളയാൾ പറഞ്ഞു. എന്നാൽ, ദമ്പതികൾ ശരിക്കും നഗ്നരായിരുന്നുവെന്നും, ജയന്റ് വീലിന്റെ ബോക്സിനുള്ളിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയായിരുന്നുവെന്നും ദൃക്‌സാക്ഷികൾ പറഞ്ഞു. "ഞങ്ങൾ നോക്കുന്നത് ദമ്പതികൾ കണ്ടതാണ്.

ഞങ്ങളെ കണ്ടതും അവർ ചിരിക്കാൻ തുടങ്ങി. എന്നിട്ടും പക്ഷേ നിർത്താനുള്ള മര്യാദ അവർ കാണിച്ചില്ല. അവർ സെക്സിൽ ഏർപ്പെടുന്നത് തുടർന്നു," ദൃക്‌സാക്ഷികൾ പൊലീസിനോട് പറഞ്ഞു. സെക്സിൽ ഏർപ്പെട്ടപ്പോൾ ദമ്പതികൾ ഇരുന്നിരുന്ന ഭാഗം കുലുങ്ങിയെന്നും, താഴെ ഇരുന്നവർ അത് പൊട്ടി വീഴുമോ എന്ന് ഭയപ്പെട്ടുവെന്നും പൊലീസ് പറഞ്ഞു.

എന്നിട്ടും പക്ഷേ ദമ്പതികൾക്ക് ഒരു കുലുക്കവും ഉണ്ടായില്ല എന്നും പൊലീസ് കൂട്ടിച്ചേർത്തു. ഒടുവിൽ ആ നാല് സാക്ഷികൾ റൈഡിലെ ജീവനക്കാരെ അറിയിക്കാൻ ശ്രമിച്ചു. എന്നാൽ റൈഡ് നിർത്തുന്നത് വരെ അവർക്കും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. താഴെ ഇറങ്ങിയ ശേഷം സാക്ഷികൾ, സെഡാർ പോയിന്റ് സെക്യൂരിറ്റിയെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു.

ആദ്യം കുറ്റം സമ്മതിക്കാൻ ദമ്പതികൾ തയ്യാറായില്ലെങ്കിലും, കൂടുതൽ ചോദ്യ ചെയ്യലിൽ കുറ്റം സമ്മതിക്കുകയായിരുന്നുവെന്ന് സാൻഡസ്കി പൊലീസ് വകുപ്പ് വെളിപ്പെടുത്തി.

പൊതുസമൂഹത്തിന്റെ മുന്നിൽ വച്ച് സഭ്യമല്ലാത്ത രീതിയിൽ പെരുമാറിയതിന് ദമ്പതികളെ എറി കൗണ്ടി ജയിലിൽ അടച്ചു. ദമ്പതികളുടെ പ്രവൃത്തികൾക്ക് നിരവധി ആളുകൾ സാക്ഷികളാണ്. പ്രായപൂർത്തിയാകാത്തവരും അക്കൂട്ടത്തിൽ ഉണ്ടായിരുന്നത് കൊണ്ട് കടുത്ത ശിക്ഷ തന്നെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.


Content Highlight: A forked tongue, sharp teeth, full of tattoos on the forehead, chest and arms, this is the Vampire Woman.

Next TV

Related Stories
ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

Jun 11, 2026 05:28 PM

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ...

Read More >>
ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

Jun 6, 2026 01:29 PM

ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

ഓട്ടോ യാത്രയ്ക്ക് ശേഷം അബദ്ധത്തിൽ അക്കൗണ്ടിലേക്ക് 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി...

Read More >>
Top Stories










News Roundup