---
title: "തനിച്ച് കഴിഞ്ഞ് മടുത്തു, ടാങ്കില്‍ തലയിട്ടടിച്ച് കൊലയാളിത്തിമിം​ഗലം, വീഡിയോ "
english_title: "Now a video of a whale is going viral."
publisher: "moviemax.in"
canonical_url: "https://moviemax.in/news/62450/now-a-video-of-a-whale-is-going-viral"
published_at: "2022-08-18T11:45:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62fdd95c81208_viral.jpg"
keywords: []
---

# തനിച്ച് കഴിഞ്ഞ് മടുത്തു, ടാങ്കില്‍ തലയിട്ടടിച്ച് കൊലയാളിത്തിമിം​ഗലം, വീഡിയോ 

> **Lead Summary:** കഴിഞ്ഞ കുറച്ച് കാലങ്ങളായി 'ലോകത്തിലെ ഏറ്റവും ഏകാന്തത അനുഭവിക്കുന്ന' എന്ന് പേര് കേട്ട ഒരു കൊലയാളിത്തിമിം​ഗലം ആക്ടിവിസ്റ്റുകളുടെയും മൃ​ഗസ്നേഹികളുടേയും ശ്രദ്ധ പിടിച്ച് പറ്റുന്നുണ്ട്. ഓർക്ക അല്ലെങ്കിൽ കൊലയാളി തിമിംഗലത്തിന്റെ ആയുസ് സ്ത്രീകൾക്ക് 10-45 വർഷവും ആണിന് 10-30 വർഷവും ആണ്.

## Article Content

കഴിഞ്ഞ കുറച്ച് കാലങ്ങളായി 'ലോകത്തിലെ ഏറ്റവും ഏകാന്തത അനുഭവിക്കുന്ന' എന്ന് പേര് കേട്ട ഒരു കൊലയാളിത്തിമിം​ഗലം ആക്ടിവിസ്റ്റുകളുടെയും മൃ​ഗസ്നേഹികളുടേയും ശ്രദ്ധ പിടിച്ച് പറ്റുന്നുണ്ട്. ഓർക്ക അല്ലെങ്കിൽ കൊലയാളി തിമിംഗലത്തിന്റെ ആയുസ് സ്ത്രീകൾക്ക് 10-45 വർഷവും ആണിന് 10-30 വർഷവും ആണ്.

എന്നാൽ, ഇങ്ങനെയൊക്കെ ആണെങ്കിലും പലപ്പോഴും അവയ്ക്ക് കുടുംബമോ കൂട്ടുകാരോ ഇല്ലാതെ ഒറ്റയ്ക്ക് കഴിയേണ്ടി വരാറുണ്ട്. മിക്ക പെൺ കൊലയാളിത്തിമിം​ഗലങ്ങളുടേയും ആയുസ്സ് 40 -നും 50 -നും ഇടയിലാണെന്ന് വിദഗ്ധർ കണക്കാക്കുന്നു.

എന്നാൽ ചില സന്ദർഭങ്ങളിൽ, ഇത് 60 വയസ്സിനു മുകളിൽ വരെ എത്താം. ഓർക്കാകളെ സാധാരണയായി അവരുടെ ഇണകൾക്കൊപ്പം ഭീമൻ ടാങ്കുകളിലാണ് ഇടാറ്. എന്നാൽ, കൂടെയുണ്ടായിരുന്നവ ചാവുന്നതോടെ പലപ്പോഴും പല കൊലയാളിത്തിമിം​ഗലങ്ങൾക്കും തനിച്ച് കഴിയേണ്ടി വരും.

ഓൺലൈനിൽ പുറത്തുവിട്ട ഹൃദയഭേദകമായ ഒരു വീഡിയോയിൽ, 'ലോകത്തിലെ ഏറ്റവും ഏകാന്തതയുള്ള' എന്ന് വിളിക്കപ്പെടുന്ന കിസ്ക എന്ന കൊലയാളിത്തിമിം​ഗലത്തിന്റെ അവസ്ഥയാണ് കാണിക്കുന്നത്. സുഹൃത്തുക്കളെയും സ്വന്തം കുടുംബത്തെയും നഷ്ടപ്പെട്ട ശേഷം അവൾ തനിച്ച് ടാങ്കിൽ ചുറ്റിത്തിരിയുന്നതാണ് വീഡിയോയിൽ കാണുന്നത്.

***

കാനഡയിലെ നയാഗ്ര വെള്ളച്ചാട്ടത്തിലെ മറൈൻലാൻഡ് പാർക്കിലെ ഒറ്റപ്പെട്ട ടാങ്കിൽ കിസ്‌ക ചുറ്റിത്തിരിയുന്നത് കാണാം. ഈ ക്ലിപ്പ് ജൂണിൽ എടുത്തതാണെന്നാണ് റിപ്പോർട്ട്. 1979 -ൽ ഐസ്‌ലാൻഡിക് കടലിൽ നിന്നാണ് കിസ്കയെ പിടികൂടിയത്. അതിനുശേഷം അവളെ ഇവിടെ അടച്ചിരിക്കുകയാണ്.

ഇപ്പോൾ അവൾക്ക് 45 വയസ്സായി. അവളുടെ അഞ്ച് മക്കളും സുഹൃത്തുക്കളും ഇല്ലാതായപ്പോഴും അവൾ ബാക്കിയായി. അതോടെ അവൾ തനിച്ചുമായി. കുറച്ച് കാലം മുമ്പ് അവൾ നിരാശ കൊണ്ടാലെന്ന പോലെ തന്റെ തല ടാങ്കിലെ വെള്ളത്തിൽ തുടരെ അടിക്കുന്ന വീഡിയോ പുറത്ത് വന്നിരുന്നു.

ജീവികളെ തടവിൽ വയ്ക്കുന്നതിനെതിരെ പ്രവർത്തിക്കുന്ന ഫിൽ ഡെമേഴ്‌സ് എന്ന ആക്ടിവിസ്റ്റ് പകർത്തിയ ദൃശ്യങ്ങൾ വിദഗ്ധർക്കിടയിൽ ആശങ്ക ഉയർത്തിയിരുന്നു. കാരണം, അത് കിസ്ക ദുരിതത്തിലാണ് എന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങളായിരുന്നു.

ഡെമേഴ്സ് പറഞ്ഞത്, അവളുടെ മാനസികവും ശാരീരികവുമായ ആരോ​ഗ്യം തകർന്നതിന്റെ ലക്ഷണങ്ങളാണ് അവൾ കാണിക്കുന്നത് എന്നാണ്. അവളെ അവിടെ പാർപ്പിച്ചിരിക്കുന്നവർ അതിനെ കുറിച്ച് ​ഗൗരവമായി എടുക്കുന്നില്ല എന്നും അവളെ അവരുടെ പ്രോപ്പർട്ടിയായിട്ടാണ് അവർ കണക്കാക്കുന്നത് എന്നും ഡെമേഴ്സ് ആരോപിച്ചു.

**

മലയാളി കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് അമൃത നായര്‍. കുടുംബവിളക്ക് പരമ്പരയില്‍ സുമിത്രയുടെ മകള്‍ ശീതളായി എത്തിയപ്പോഴായിരുന്നു അമൃത പ്രേക്ഷകര്‍ക്ക് സുപരിചിതയും, പ്രിയപ്പെട്ടവളുമായത്. അമൃതയെ പ്രിയങ്കരിയാക്കിയത് 'ശീതള്‍' എന്ന കഥാപാത്രമായിരുന്നെങ്കിലും, മുന്നേയും പല പരമ്പരകളിലും താരം എത്തിയിരുന്നു.

ഇപ്പോള്‍ പരമ്പരകളിലൊന്നും അഭിനയിക്കുന്നില്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അമൃത. യൂട്യൂബിലൂടെയും മറ്റുമായി തന്റെ വിശേഷങ്ങള്‍ എല്ലാം പങ്കുവെയ്ക്കാറുള്ള അമൃതയുടെ കഴിഞ്ഞ ദിവസത്തെ അഭിമുഖവും വൈറലായിരുന്നു. എന്നാല്‍ തന്റെ ഏറ്റവും വലിയ സന്തോഷമാണ് അമൃത ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.

പുത്തന്‍ കാര്‍ വാങ്ങിയ സന്തോഷമാണ് അമൃത കുറിപ്പോടെയും ചിത്രത്തോടെയും പങ്കുവെച്ചിരിക്കുന്നത്. ചിങ്ങമാസ പുലരിയില്‍ എന്റെ സന്തോഷം നിങ്ങളുമായി പങ്കുവെയ്ക്കുന്നതില്‍ സന്തോഷമുണ്ട് എന്ന് പറഞ്ഞാണ് അമൃത കുറിപ്പ് പങ്കുവെച്ചത്.

കൂടെ നിന്നവര്‍ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് അമൃത തന്റെ സന്തോഷം പറയുന്നത്. പ്രത്യേകിച്ചും അമൃതയുടെ അമ്മയോടാണ് നന്ദി അറിയിക്കുന്നത്. അത് മറ്റൊന്നിനുമല്ല, മീഡിയ/അഭിനയ ജീവിതത്തെപ്പറ്റി പലപ്പോഴായി മാറി ചിന്തിച്ചപ്പോഴും താങ്ങായി നിന്നതിനും, കഠിന പരിശ്രമത്തിന് സഹായിച്ചതിനുമാണ് അമ്മയോട് അമൃത നന്ദി പറയുന്നത്.

***

***അമൃതയുടെ കുറിപ്പ് വായിക്കാം***

ഈ ചിങ്ങമാസ പുലരിയില്‍ എന്റെ വലിയ സന്തോഷം നിങ്ങളുമായി പങ്കുവെയ്ക്കുന്നതില്‍ സന്തോഷമുണ്ട്. അങ്ങനെ അവസാനം എന്റെ സ്വപ്‌ന സാക്ഷാത്ക്കാരത്തിന്റെ നിമിഷം എത്തി. ഒരിക്കലും യാത്ര എളുപ്പമായിരുന്നില്ല. ഈ യാത്ര ഞാന്‍ അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ഒരുപാട് തവണ ചിന്തിച്ചിട്ടുണ്ട്..

സത്യമാണ്. എന്നാല്‍ എനിക്ക് ചുറ്റുമുള്ള നല്ലവരായ ആളുകള്‍ എന്റെ കൂടെതന്നെ ഉണ്ടായിരുന്നു. പ്രത്യേകിച്ചും അമ്മ. എന്റെ കഴിവില്‍ വിശ്വസിക്കാനും, കഠിനമായി പ്രയത്‌നിക്കാനും പറഞ്ഞത് അമ്മയാണ്.

അത് തീര്‍ച്ചയായും ഫലം ചെയ്യും. എന്റെ യാത്രയില്‍ എന്നെ പിന്തുണച്ച എല്ലാവരോടും എനിക്ക് നന്ദിയുണ്ട്. എന്നെക്കുറിച്ച് എനിക്കുതന്നെ അഭിമാനം തോനുന്നുണ്ട്. എനിക്ക് മുന്നോട്ടുള്ള നേട്ടങ്ങള്‍ക്കുള്ള തുടക്കമാകട്ടെ ഇതെന്ന് ഞാനും പ്രത്യാശിക്കുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/62450/now-a-video-of-a-whale-is-going-viral)