എന്റെ ശരീരഭാഗങ്ങള്‍ക്ക് പുരുഷന്റേതിനോട് സാമ്യമുണ്ടായിരിക്കാം! പക്ഷെ അയാം എ പെര്‍ഫെക്ട് വുമണ്‍; രഞ്ജു രഞ്ജിമാര്‍

എന്റെ ശരീരഭാഗങ്ങള്‍ക്ക് പുരുഷന്റേതിനോട് സാമ്യമുണ്ടായിരിക്കാം! പക്ഷെ അയാം എ പെര്‍ഫെക്ട് വുമണ്‍; രഞ്ജു രഞ്ജിമാര്‍
Aug 18, 2022 09:53 AM | By Anjana Shaji

മലയാളികള്‍ക്ക് സുപരിചിതയാണ് മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിമാര്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് രഞ്ജു രഞ്ജീമാര്‍. എല്‍ജിബിടിക്യു സമൂഹത്തെ പ്രതിനിധീകരിച്ചു കൊണ്ട് രഞ്ജു നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പലപ്പോഴും കയ്യടി നേടാറുണ്ട്.

Advertisement

ഇപ്പോഴിതാ തനിക്കെതിരെ സോഷ്യല്‍ മീഡിയയിലും മറ്റും വരുന്ന കമന്റുകളെക്കുറിച്ചുള്ള രഞ്ജുവിന്റെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം മനസ് തുറന്നത്.


നാട്ടുകാര്‍ എന്ത് ചിന്തിക്കുമെന്ന് വിചാരിക്കാന്‍ തുടങ്ങിയാല്‍ ഒരു സ്വപ്‌നവും നേടാന്‍ പറ്റില്ല. അതിനാല്‍ ഞാന്‍ അതിനൊന്നും മുഖവില കൊടുക്കാറില്ല. ആളുകള്‍ക്ക് അറിയുന്ന ആളാണെങ്കിലും അറിയാത്ത ആളാണെങ്കിലും പബ്ലിക് ബിഹേവിയര്‍ എന്ന് പറയുന്നൊരു കാര്യമുണ്ട്.

പൊതു ഇടങ്ങളില്‍ ഇടപെടുന്ന രീതിയും സംസാരിക്കുന്ന രീതിയും മറ്റുള്ളവരെ ബുദ്ധിമുട്ടിക്കരുത്. ഞാന്‍ ഒരിക്കലും ആരേയും ബുദ്ധിമുട്ടിക്കാറില്ല.


എന്റെ ജീവിതത്തില്‍ ഞാന്‍ കുഞ്ഞുകുഞ്ഞു സന്തോഷങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുമ്പോള്‍ വന്ന് നീ അങ്ങനെയായിരുന്നില്ലേ ഇങ്ങനെയായിരുന്നില്ലേ എന്നൊക്കെ ചോദിക്കാന്‍ നിക്കരുത്.

ഈയ്യടുത്ത് ഞാന്‍ പഴയൊരു പാട്ട് റീമിക്‌സ് ചെയ്ത് അഭിനയിച്ചു, കുട്ടിക്കാനത്ത് പോയപ്പോള്‍. അപ്പോള്‍ അതിന് വന്ന കമന്റുകളിലൊന്നില്‍ പറഞ്ഞിരുന്നത് ഇപ്പോഴും പുരുഷന്റെ ചേഷ്ടകളില്‍ നിന്നും മാറിയിട്ടില്ല എന്നായിരുന്നു.


തീര്‍ച്ചയായും. ഞാന്‍ പെണ്‍മനസുമായിട്ടാണ് ഇത്രയും നാളും ജീവിച്ചത്. എന്റെ ശരീരഭാഗങ്ങള്‍ക്ക് പുരുഷന്റേതിനോട് സാമ്യമുണ്ടായിരിക്കാം. പക്ഷെ ഞാന്‍ അതൊന്നും കാര്യമാക്കുന്നില്ല.

അയാം എ പെര്‍ഫെക്ട് വുമണ്‍ എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എന്നെയിനി നിങ്ങള്‍ ഏതൊക്കെ തരത്തില്‍ തളര്‍ത്താന്‍ ശ്രമിച്ചാലും ഞാന്‍ തളരില്ല. ഇവിടെ വരെ എത്തിയത് പൊരുതിയാണ്. ഇനിയും പൊരുതി തന്നെ മുന്നോട്ട് പോകാനാണ് തീരുമാനം. 

My body parts may resemble a man's! But I'm A Perfect Woman; Ranju Ranjimar

Next TV

Related Stories
 മമ്മൂട്ടി ചിത്രത്തില്‍ നായികയായി ജ്യോതിക എത്തുന്നു

Sep 28, 2022 10:57 PM

മമ്മൂട്ടി ചിത്രത്തില്‍ നായികയായി ജ്യോതിക എത്തുന്നു

മമ്മൂട്ടി ചിത്രത്തില്‍ നായികയായി ജ്യോതിക...

Read More >>
 ഉദ്ഘാടന വേദിയില്‍ സദസ്സിനെ പൊട്ടി ചിരിപ്പിച്ച്‌ നടന്‍ ദീലീപ്

Sep 28, 2022 10:50 PM

ഉദ്ഘാടന വേദിയില്‍ സദസ്സിനെ പൊട്ടി ചിരിപ്പിച്ച്‌ നടന്‍ ദീലീപ്

മൊബെെല്‍ ഷോറൂമിന്റെ ഉദ്ഘാടന വേദിയില്‍ സദസ്സിനെ പൊട്ടി ചിരിപ്പിച്ച്‌ നടന്‍ ദീലീപ്....

Read More >>
പ്രണയത്തിന് സമ്മതിക്കാത്തതിനാല്‍ പട്ടിണി കിടന്നു - പ്രണയകാലത്തെപ്പറ്റി മനസ് തുറന്ന് താരദമ്പതിമാര്‍

Sep 28, 2022 10:47 PM

പ്രണയത്തിന് സമ്മതിക്കാത്തതിനാല്‍ പട്ടിണി കിടന്നു - പ്രണയകാലത്തെപ്പറ്റി മനസ് തുറന്ന് താരദമ്പതിമാര്‍

പ്രണയത്തിന് സമ്മതിക്കാത്തതിനാല്‍ പട്ടിണി കിടന്നു - പ്രണയകാലത്തെപ്പറ്റി മനസ് തുറന്ന് താരദമ്പതിമാര്‍...

Read More >>
'ഇനി അയാളടുത്ത് ഞാന്‍ മിണ്ടില്ല' മമ്മൂട്ടിയോട് വീണ്ടും പിണങ്ങിയതായി സുരേഷ് ഗോപി

Sep 28, 2022 10:30 PM

'ഇനി അയാളടുത്ത് ഞാന്‍ മിണ്ടില്ല' മമ്മൂട്ടിയോട് വീണ്ടും പിണങ്ങിയതായി സുരേഷ് ഗോപി

'ഇനി അയാളടുത്ത് ഞാന്‍ മിണ്ടില്ല' മമ്മൂട്ടിയോട് വീണ്ടും പിണങ്ങിയതായി സുരേഷ്...

Read More >>
ഇതിനിടെ ഒരു പാനിക്ക് അറ്റാക്കും കഴിഞ്ഞു; വെളിപ്പെടുത്തി ആര്യ

Sep 28, 2022 03:14 PM

ഇതിനിടെ ഒരു പാനിക്ക് അറ്റാക്കും കഴിഞ്ഞു; വെളിപ്പെടുത്തി ആര്യ

ഇപ്പോള്‍ ഡിപ്രഷനെയും പാനിക്ക് അറ്റാക്കിനെയുമൊക്കെ അതിജീവിച്ചതിനെക്കുറിച്ചും ആണ് ആര്യ...

Read More >>
ഒരിക്കലും സംഭവിക്കരുതാത്ത കാര്യം നടന്നു,ലജ്ജ തോന്നുന്നു; അജു വര്‍ഗീസ്

Sep 28, 2022 02:25 PM

ഒരിക്കലും സംഭവിക്കരുതാത്ത കാര്യം നടന്നു,ലജ്ജ തോന്നുന്നു; അജു വര്‍ഗീസ്

അക്രമണത്തിനിരയായ നടിയുടെ അനുഭവക്കുറിപ്പ് പങ്കുവെച്ചായിരുന്നു അജുവിന്റെ പ്രതികരണം....

Read More >>
Top Stories