പ്രേഷകരുടെ പ്രിയങ്കരിയായ നദിയും അവതാരകയുമാണ് പേളി മാണി .ലുഡോ എന്ന സിനിമയിലാണ് പേളി അവസാനമായി അവതരിപ്പിച്ചത് . പേളി മാണിയുടെ പുതിയ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ ആകാംക്ഷകളോടെ കാത്തിരിക്കാറുണ്ട്.
ഗര്‍ഭകാല വിശേഷങ്ങള്‍ പങ്കുവെച്ച് നടി എപ്പോഴും സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ട്. ലോക്ഡൗണ്‍ കാലമാണ് തങ്ങളുടെ ജീവിതത്തിലേക്ക് ആദ്യത്തെ കണ്മണി എത്തുന്ന കാര്യം പേളിയും ശ്രീനിഷും അറിയിച്ചത്.
അടുത്ത വര്‍ഷം മാര്‍ച്ചിലാണ് കുഞ്ഞതിഥി എത്തുന്നത്. ഗര്‍ഭിണിയായ ശേഷം പേളി പോസ്റ്റ് ചെയ്യാറുളള ചിത്രങ്ങളെല്ലാം ശ്രദ്ധേയമാവാറുണ്ട്.
നടിയുടെ വിശേഷങ്ങള്‍ പങ്കുവെച്ച് ശ്രീനിഷും എപ്പോഴും എത്താറുണ്ട്.അതേസമയം പേളിയുടെതായി വന്ന പുതിയ ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തിരുന്നു. ചിത്രത്തിനൊപ്പം നടി കുറിച്ച ക്യാപ്ഷനുകളും ശ്രദ്ധേയമായി.
എന്റെ ജീവിതത്തിലെ എറ്റവും സന്തോഷകരമായ നിമിഷം എതാണ്. ഇപ്പോള്‍ അതിനുളള ഉത്തരം എനിക്കുണ്ട് എന്നായിരുന്നു നടി കുറിച്ചത്. മൂന്ന് ചിത്രങ്ങളാണ് നടി ഇത്തവണ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചത്.
ഇതില്‍ ഒരു ചിത്രത്തിന് താഴെ അമ്മേടെ മുത്തേ എന്നും നടി ക്യാപ്ഷനായി കുറിച്ചു.അതേസമയം ഒന്നാം വിവാഹ വാര്‍ഷികത്തിന് പിന്നാലെയാണ് ഗര്‍ഭിണിയായ വിവരം പേളി അറിയിച്ചത്.
വിവാഹ ശേഷവും മിനിസ്ക്രീന്‍ രംഗത്ത് തിരിച്ചെത്തിയിരുന്നു താരം.
ഒരു തമിഴ് ഡാന്‍സ് റിയാലിറ്റിഷോയിലൂടെയാണ് പേളി എത്തിയത്. പിന്നാലെ മലയാളത്തില്‍ ഫണ്ണി നൈറ്റ്സ് വിത്ത് പേളി മാണി എന്ന ഷോയുമായും താരം എത്തി.
പേളിക്കൊപ്പം ശ്രീനിഷ് അരവിന്ദും മിനിസ്ക്രീന്‍ രംഗത്ത് സജീവമാണ്.സീരിയലുകളിലൂടെയാണ് നടന് പ്രേക്ഷകര്‍ക്ക് മുന്‍പിലേക്ക് എത്താറുളളത്.
ലോക്ഡൗണ്‍ കാലം യൂടൂബ് ചാനലിലൂടെ വീഡീയോകളുമായും പേളിയും ശ്രീനിഷും എത്തിയിരുന്നു. കൂടാതെ അവസ്ഥ എന്ന പേരില്‍ വെബ് സീരിസ് വരെ ഇവരുടെതായി പുറത്തിറങ്ങി. സീരിസിലെ ഒരു പാട്ടും സോഷ്യല്‍ മീഡിയയില്‍ തരംഗമായി.
Perly Mani is the audience's favorite actress and presenter .Perly last appeared in the movie Ludo