തെലുങ്കില്‍ നിന്നും മറ്റൊരു താരവിവാഹം കൂടി നടക്കാന്‍ പോവുകയാണ്. നടനും നിര്‍മാതാവുമായ നാഗേന്ദ്ര ബാബുവിന്റെ മകളും മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ മരുമകളുമായ നിഹാരിക കോനിഡേലയാണ് ഡിസംബറില്‍ വിവാഹിതയാവുന്നത്.
നേരത്തെ താരപുത്രിയുടെ വിവാഹവുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.ലോക്ഡൗണ്‍ നാളുകളിലാണ് പ്രതിശ്രുത വരനെ പരിചയപ്പെടുത്തി കൊണ്ട് നിഹാരിക രംഗത്ത് വന്നത്.
ബിസിനസുകാരായ ചൈതന്യ ജോന്നലഗഡയാണ് നിഹാരികയുടെ വരന്. ഇരുവരുടെയും വിവാഹം ഡിസംബര്‍ 9 ന് നടക്കുമെന്നാണ് അറിയുന്നത്. രാജസ്ഥാനിലെ ഉദയ്പൂര്‍ നിന്നും നടക്കുന്ന വിവാഹത്തിന്റെ ക്ഷണക്കത്ത് സേഷ്യല്‍ മീഡിയ പേജിലൂടെ പുറത്ത് വന്നിരിക്കുകയാണ്.
ഉദയവിലാസില് നിന്നും രാജകീയമായി താരവിവാഹം നടക്കുകയെന്നാണ് അറിയുന്നത്. വൈകുന്നേരം 7.15 കൂടി വിവാഹചടങ്ങുകള്‍ ആരംഭിക്കും. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുക്കുക. രാത്രി 8.30 ന് അത്താഴവിരുന്നും ഏര്‍പ്പാടാക്കിയിരിക്കുകയാണ്.
അന്നേ ദിവസം തന്നെയോ അല്ലെങ്കില്‍ ഹൈദരബാദില്‍ വെച്ച് റിസപ്ഷന് ഒരുക്കാണ് കുടുംബം തീരുമാനിച്ചിരിക്കുന്നത്.വിവാഹത്തിന് മുന്‍പ് വധു വരന്മാരും കൂട്ടുകാര്‍ക്ക് വേണ്ടി ചെറിയൊരു പാര്‍ട്ടി നടത്തിയിരുന്നു.
നിഹാരിക ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച പുതിയ ചിത്രങ്ങളില്‍ നിന്നും അത് വ്യക്തമാവും. 'ഞങ്ങള്‍ ഇപ്പോള്‍ തന്നെ എണ്ണി തുടങ്ങി. ഇനി ഏഴ് ദിവസങ്ങള്‍ മാത്രമേയുള്ളു' എന്ന് സൂചിപ്പിച്ച് കൊണ്ടാണ് പുതിയ ചൈതന്യയ്ക്കൊപ്പമുള്ള ഏറ്റവും പുതിയ ഫോട്ടോ നിഹാരിക പോസ്റ്റ് ചെയ്തിരിക്കുന്നത്.
Niharika Conidella, daughter of actor and producer Nagendra Babu and daughter-in-law of megastar Chiranjeevi, is getting married in December