---
title: "കാമുകിയുമൊത്ത് കാറിന്റെ പിൻസീറ്റിൽ വച്ച് നാഗ ചൈതന്യ പിടിക്കപ്പെട്ടു; കാരണം പുറത്ത്"
english_title: "Naga Chaitanya was caught in the backseat of a car with his girlfriend; Because out"
publisher: "moviemax.in"
canonical_url: "https://moviemax.in/news/62251/naga-chaitanya-was-caught-in-the-backseat-of-a-car-with-his-girlfriend-because-out"
published_at: "2022-08-17T13:57:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62fca75eb91dd_NAGA_CHAITHNYa.jpg"
keywords: []
---

# കാമുകിയുമൊത്ത് കാറിന്റെ പിൻസീറ്റിൽ വച്ച് നാഗ ചൈതന്യ പിടിക്കപ്പെട്ടു; കാരണം പുറത്ത്

> **Lead Summary:** നടി സാമന്തയുമായുള്ള വിവാഹമോചനവും, പുതിയ ചിത്രത്തിന്റെ റിലീസിന്റെ പേരിലും വാർത്തകളിൽ നിറഞ്ഞ നടനാണ് നാഗ ചൈതന്യ. തന്റെ സമീപകാല ചിത്രമായ 'ലാൽ സിംഗ് ഛദ്ദയുടെ' വിജയത്തിലാണ് നാഗ ചൈതന്യ ഇപ്പോൾ.

## Article Content

നടി സാമന്തയുമായുള്ള വിവാഹമോചനവും, പുതിയ ചിത്രത്തിന്റെ റിലീസിന്റെ പേരിലും വാർത്തകളിൽ നിറഞ്ഞ നടനാണ് നാഗ ചൈതന്യ. തന്റെ സമീപകാല ചിത്രമായ 'ലാൽ സിംഗ് ഛദ്ദയുടെ' വിജയത്തിലാണ് നാഗ ചൈതന്യ ഇപ്പോൾ.

ആമിർ ഖാൻ-കരീന കപൂർ ഖാൻ ചിത്രത്തിലൂടെ താരം തന്റെ ബോളിവുഡ് അരങ്ങേറ്റം കുറിച്ചു. അടുത്തിടെ ഒരു അഭിമുഖത്തിൽ, നടൻ താൻ അഭിനയം ആരംഭിച്ച സമയത്തെക്കുറിച്ച് തുറന്നു പറഞ്ഞിരുന്നു.

തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ചുള്ള രസകരമായ ചില വിശദാംശങ്ങളും പങ്കുവെക്കുകയും ചെയ്തു. മാഷബിൾ ഇന്ത്യയോട് സംസാരിക്കവേയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. അന്ന് കാറിന്റെ പിൻസീറ്റിൽ നാഗചൈതന്യക്കൊപ്പം കാമുകിയും ഉണ്ടായിരുന്നു.

ഒരിക്കൽ റെയിൽവേ സ്റ്റേഷനിൽ വെച്ച് തന്റെ പങ്കാളിയെ ചുംബിച്ചതിന് പോലീസ് പിടികൂടിയതായി അഭിമുഖം നടത്തിയയാൾ നടനോട് പറഞ്ഞ ശേഷമാണ് വെളിപ്പെടുത്തൽ ഉണ്ടായത്.

'എനിക്കും അത് സംഭവിച്ചു. ഹൈദരാബാദിലെ ഒരു കാറിന്റെ പിൻസീറ്റിലായിരുന്നു ഞാൻ. അന്ന് കാമുകിയെ ചുംബിച്ചതിനാണ് പിടിക്കപ്പെട്ടത്.' സംഭവം ഭയാനകമാണോ എന്ന് ചോദിച്ചപ്പോൾ തനിക്കൊരു കഥയാണ് പറയാനുള്ളത് എന്നായിരുന്നു താരത്തിന്റെ പ്രതികരണം. താൻ എന്താണ് ചെയ്യുന്നതെന്ന് അറിയാവുന്നതിനാൽ അതിനെക്കുറിച്ച് ഓർക്കുമ്പോൾ രസകരമായി തോന്നുന്നുവെന്നും താരം കൂട്ടിച്ചേർത്തു

നാഗ ചൈതന്യയും തന്റെ റിലേഷൻഷിപ്പ് സ്റ്റാറ്റസിനെക്കുറിച്ച് സംസാരിച്ചു. ഏകദേശം നാല് വർഷത്തെ വിവാഹ ജീവിതത്തിനു ശേഷം കഴിഞ്ഞ വർഷം അദ്ദേഹം ഭാര്യ സാമന്ത റൂത്ത് പ്രഭുവുമായി വേർപിരിഞ്ഞു. നിലവിൽ ശോഭിത ധൂലിപാലയുമായി താരം ഡേറ്റിംഗിലാണെന്നാണ് റിപ്പോർട്ടുകൾ.

തന്റെ ആദ്യ സിനിമ റിലീസ് ചെയ്ത ദിവസം പാതിവഴിയിൽ ആളുകൾ തിയേറ്ററുകളിൽ നിന്ന് ഇറങ്ങിപ്പോകുന്നത് താൻ കണ്ടതായും ചൈതന്യ വെളിപ്പെടുത്തി. സംഭവം തന്നെ വല്ലാതെ ബാധിച്ചുവെന്ന് മാത്രമല്ല, തന്നെ ഭയപ്പെടുത്തുകയും ചെയ്തുവെന്ന് താരം കൂട്ടിച്ചേർത്തു.

'എന്റെ ആദ്യ ചിത്രമായ 'ജോഷ്' കാണാൻ ഞാൻ തിയേറ്ററിൽ പോയി. സിനിമയുടെ അവസാനം ആളുകൾ എഴുന്നേറ്റു പോകാൻ തുടങ്ങി. അത് എന്നെ വല്ലാതെ ബാധിച്ചു. ‘ആളുകളെ രസിപ്പിക്കാൻ വന്ന എനിക്ക് അത് ചെയ്യാൻ കഴിയില്ല’ എന്ന മട്ടിലായിരുന്നു ഞാൻ. ആ അനുഭവം എന്നെ വേദനിപ്പിച്ചെങ്കിലും അത് എന്നെ ഒരുപാട് പഠിപ്പിച്ചു.

ആ സിനിമയ്ക്ക് ശേഷം, അത് അനുഭവിക്കാൻ ഞാൻ ഒരിക്കലും തിയേറ്ററിലേക്ക് പോയിട്ടില്ല. ആ ഓർമ്മ എന്റെ മനസ്സിലുണ്ട്. പക്ഷേ ഒരു ദിവസം അത് മറികടക്കാൻ ഞാൻ ആഗ്രഹിക്കുന്നു,' അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/62251/naga-chaitanya-was-caught-in-the-backseat-of-a-car-with-his-girlfriend-because-out)