---
title: "സ്പെയിനിൽ ത്രിവർണ പതാക ഉയർത്തി വി​ഗ്നേഷ് ശിവനും നയൻതാരയും."
english_title: "Vignesh Sivan and Nayanthara hoisted the tricolor flag in Spain."
publisher: "moviemax.in"
canonical_url: "https://moviemax.in/news/62180/vignesh-sivan-and-nayanthara-hoisted-the-tricolor-flag-in-spain"
published_at: "2022-08-17T10:00:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62fc6f5801f30_Untitled-1.jpg"
keywords: []
---

# സ്പെയിനിൽ ത്രിവർണ പതാക ഉയർത്തി വി​ഗ്നേഷ് ശിവനും നയൻതാരയും.

> **Lead Summary:** **ഇ**ന്ത്യയുടെ 75-ാം സ്വാതന്ത്ര്യ ദിനത്തിൽ സ്പെയിനിൽ ത്രിവർണ പതാക ഉയർത്തി വി​ഗ്നേഷ് ശിവനും നയൻതാരയും. വി​ഗ്നേഷാണ് ഈ ചിത്രങ്ങൾ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചത്.

## Article Content

**ഇ**ന്ത്യയുടെ 75-ാം സ്വാതന്ത്ര്യ ദിനത്തിൽ സ്പെയിനിൽ ത്രിവർണ പതാക ഉയർത്തി വി​ഗ്നേഷ് ശിവനും നയൻതാരയും. വി​ഗ്നേഷാണ് ഈ ചിത്രങ്ങൾ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചത്.

നമ്മ കൊടി, സ്പെയിൻ എങ്ങും..എന്ന കുറിപ്പിനൊപ്പമാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. ഇതിനൊപ്പം തന്നെ ഒരു വിഡിയോയും താരദമ്പതികൾ പങ്കുവച്ചിട്ടുണ്ട്.

‘എല്ലാ സഹോദരീ സഹോദരന്മാർക്കും സ്വാതന്ത്ര്യ ദിനാശംസകൾ. അത്യന്തം അഭിമാനത്തോടെയും സന്തോഷത്തോടെയും നമുക്ക് ഈ ദിനം ആഘോഷിക്കാം. ഇന്ത്യക്കാരനായി ജനിച്ചത് ഭാ​ഗ്യമായി തോന്നുന്നു. ലോകത്തെ ഏറ്റവും സ്വതന്ത്രവും സുരക്ഷിതവും ജനാധിപത്പരവും സന്തോഷകരവുമായി രാജ്യമാണ് നമ്മുടേത് ‘- വി​ഗ്നേഷ് വിഡ്യോയ്ക്കൊപ്പം കുറിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/62180/vignesh-sivan-and-nayanthara-hoisted-the-tricolor-flag-in-spain)