പത്തൊന്‍പതാം നൂറ്റാണ്ടിലെ കേരളം പശ്ചാത്തലമാക്കുന്ന ചിത്രം; മേക്കിംഗ് വീഡിയോ പുറത്ത്

 പത്തൊന്‍പതാം നൂറ്റാണ്ടിലെ കേരളം പശ്ചാത്തലമാക്കുന്ന ചിത്രം; മേക്കിംഗ് വീഡിയോ പുറത്ത്
Aug 16, 2022 08:27 PM | By Adithya V K

മലയാളത്തിലെ അപ്കമിംഗ് റിലീസുകളില്‍ ഇതിനകം പ്രേക്ഷകശ്രദ്ധ നേടിയ ഒന്നാണ് പത്തൊമ്പതാം നൂറ്റാണ്ട്. പേര് സൂചിപ്പിക്കുന്നതുപോലെ പത്തൊന്‍പതാം നൂറ്റാണ്ടിലെ കേരളം പശ്ചാത്തലമാക്കുന്ന ചിത്രമാണിത്.

Advertisement

ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന പിരീഡ് ഡ്രാമ സംവിധാനം ചെയ്യുന്നത് വിനയന്‍ ആണ്. സാമൂഹിക പരിഷ്കർത്താവായിരുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ കഥ പറയുന്ന ചിത്രത്തില്‍ ആ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് സിജു വില്‍സണ്‍ ആണ്.ഇപ്പോഴിതാ ചിത്രത്തിന്‍റെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ചിത്രത്തിന്‍റെ വലുപ്പവും പിന്നിലുള്ള അധ്വാനവും ബോധ്യപ്പെടുത്തുന്നതാണ് പുറത്തെത്തിയിരിക്കുന്ന വീഡിയോ.

അന്‍പതില്‍ അധികം അഭിനേതാക്കളുള്ള ചിത്രത്തില്‍ അന്‍പതിനായിരത്തില്‍ അധികം എക്സ്ട്രാ അഭിനേതാക്കളും പങ്കാളികളായിട്ടുണ്ട്.അയ്യായിരത്തില്‍ അധികം സ്കെച്ചുകളാണ് ചിത്രീകരണത്തിനു മുന്‍പ് തയ്യാറാക്കിയത്. സെറ്റ് നിര്‍മ്മാണത്തില്‍ ആയിരത്തില്‍ അധികം പേര്‍ പങ്കെടുത്തു.പ്രീ പ്രൊഡക്ഷന് ഒരു വര്‍ഷവും ചിത്രീകരണത്തിന് 110 ദിവസവും എടുത്തു. നാനൂറില്‍ അധികം ദിവസങ്ങളാണ് പോസ്റ്റ് പ്രൊഡക്ഷന് എടുത്തത്.

The film is set in 19th century Kerala; Making video out

Next TV

Related Stories
 മമ്മൂട്ടി ചിത്രത്തില്‍ നായികയായി ജ്യോതിക എത്തുന്നു

Sep 28, 2022 10:57 PM

മമ്മൂട്ടി ചിത്രത്തില്‍ നായികയായി ജ്യോതിക എത്തുന്നു

മമ്മൂട്ടി ചിത്രത്തില്‍ നായികയായി ജ്യോതിക...

Read More >>
 ഉദ്ഘാടന വേദിയില്‍ സദസ്സിനെ പൊട്ടി ചിരിപ്പിച്ച്‌ നടന്‍ ദീലീപ്

Sep 28, 2022 10:50 PM

ഉദ്ഘാടന വേദിയില്‍ സദസ്സിനെ പൊട്ടി ചിരിപ്പിച്ച്‌ നടന്‍ ദീലീപ്

മൊബെെല്‍ ഷോറൂമിന്റെ ഉദ്ഘാടന വേദിയില്‍ സദസ്സിനെ പൊട്ടി ചിരിപ്പിച്ച്‌ നടന്‍ ദീലീപ്....

Read More >>
പ്രണയത്തിന് സമ്മതിക്കാത്തതിനാല്‍ പട്ടിണി കിടന്നു - പ്രണയകാലത്തെപ്പറ്റി മനസ് തുറന്ന് താരദമ്പതിമാര്‍

Sep 28, 2022 10:47 PM

പ്രണയത്തിന് സമ്മതിക്കാത്തതിനാല്‍ പട്ടിണി കിടന്നു - പ്രണയകാലത്തെപ്പറ്റി മനസ് തുറന്ന് താരദമ്പതിമാര്‍

പ്രണയത്തിന് സമ്മതിക്കാത്തതിനാല്‍ പട്ടിണി കിടന്നു - പ്രണയകാലത്തെപ്പറ്റി മനസ് തുറന്ന് താരദമ്പതിമാര്‍...

Read More >>
'ഇനി അയാളടുത്ത് ഞാന്‍ മിണ്ടില്ല' മമ്മൂട്ടിയോട് വീണ്ടും പിണങ്ങിയതായി സുരേഷ് ഗോപി

Sep 28, 2022 10:30 PM

'ഇനി അയാളടുത്ത് ഞാന്‍ മിണ്ടില്ല' മമ്മൂട്ടിയോട് വീണ്ടും പിണങ്ങിയതായി സുരേഷ് ഗോപി

'ഇനി അയാളടുത്ത് ഞാന്‍ മിണ്ടില്ല' മമ്മൂട്ടിയോട് വീണ്ടും പിണങ്ങിയതായി സുരേഷ്...

Read More >>
ഇതിനിടെ ഒരു പാനിക്ക് അറ്റാക്കും കഴിഞ്ഞു; വെളിപ്പെടുത്തി ആര്യ

Sep 28, 2022 03:14 PM

ഇതിനിടെ ഒരു പാനിക്ക് അറ്റാക്കും കഴിഞ്ഞു; വെളിപ്പെടുത്തി ആര്യ

ഇപ്പോള്‍ ഡിപ്രഷനെയും പാനിക്ക് അറ്റാക്കിനെയുമൊക്കെ അതിജീവിച്ചതിനെക്കുറിച്ചും ആണ് ആര്യ...

Read More >>
ഒരിക്കലും സംഭവിക്കരുതാത്ത കാര്യം നടന്നു,ലജ്ജ തോന്നുന്നു; അജു വര്‍ഗീസ്

Sep 28, 2022 02:25 PM

ഒരിക്കലും സംഭവിക്കരുതാത്ത കാര്യം നടന്നു,ലജ്ജ തോന്നുന്നു; അജു വര്‍ഗീസ്

അക്രമണത്തിനിരയായ നടിയുടെ അനുഭവക്കുറിപ്പ് പങ്കുവെച്ചായിരുന്നു അജുവിന്റെ പ്രതികരണം....

Read More >>
Top Stories