കുളത്തിൽ വീണ ആനക്കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്ന രണ്ട് ആനകൾ; വീഡിയോ വൈറൽ

കുളത്തിൽ വീണ ആനക്കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്ന രണ്ട് ആനകൾ; വീഡിയോ വൈറൽ
Aug 16, 2022 07:14 PM | By Anjana Shaji

മൃ​ഗങ്ങൾ പരസ്പരം സഹായിക്കുകയും മനുഷ്യരോട് സ്നേഹം കാണിക്കുകയും ചെയ്യുന്ന നിരവധി വീഡിയോ വൈറലാവാറുണ്ട്. അതുപോലെ സഹാനുഭൂതിയുടേയും കരുണയുടേയും കാഴ്ചയാണ് ഈ വീഡിയോയിലും കാണാൻ കഴിയുക.

Advertisement

അതിൽ ഒരു കുളത്തിൽ വീണു പോയ ആനക്കുട്ടിയെ രക്ഷിക്കാൻ രണ്ട് ആനകൾ നടത്തുന്ന ശ്രമങ്ങളാണ് കാണാൻ കഴിയുക. Gabriele Corno എന്ന യൂസറാണ് വീഡിയോ ശനിയാഴ്ച ട്വിറ്ററിൽ ഷെയർ ചെയ്തിരിക്കുന്നത്.

ദക്ഷിണ കൊറിയയിലെ സിയോൾ മൃഗശാലയിലാണ് സംഭവം നടന്നത്. വീഡിയോയിൽ, ആനക്കുട്ടിയും അമ്മയും കുളത്തിൽ നിന്ന് വെള്ളം കുടിക്കുകയാണ്. പെട്ടെന്ന് ആനക്കുട്ടി വെള്ളത്തിൽ വീഴുന്നു. അമ്മ ആന പരിഭ്രാന്തയാകുകയും വെള്ളത്തിൽ നിന്ന് അവനെ രക്ഷിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു.

അപ്പോൾ ആനക്കുട്ടിയെ രക്ഷിക്കാൻ മുതിർന്ന മറ്റൊരു ആന കൂടി അങ്ങോട്ട് ഓടിയെത്തുന്നു. വെള്ളത്തിൽ നിന്നും തുമ്പിക്കൈ പുറത്തേക്കെടുക്കാൻ കഴിയാതെ ആനക്കുട്ടി വല്ലാതെ കഷ്ടപ്പെടുകയാണ്. കൂടാതെ അത് മുങ്ങി മുങ്ങിപ്പോയി.

രണ്ട് ആനകൾ കുളത്തിലേക്ക് ഓടിയിറങ്ങുന്നതും മുങ്ങാതിരിക്കാൻ അവനെ മുറുകെ പിടിക്കുന്നതും കാണാം. ശേഷം കുളത്തിന്റെ ആഴം കുറഞ്ഞ അറ്റത്തേക്ക് എത്താൻ അവനെ സഹായിക്കുകയാണ് രണ്ട് ആനകളും ചേർന്ന്. അവരുടെ പെട്ടെന്നുള്ള പ്രവൃത്തി കാരണം ആനക്കുട്ടി മുങ്ങിപ്പോവാതെ രക്ഷപ്പെടുന്നു.

ശേഷം മൂന്ന് ആനകളും ചേർന്ന് കരയിലേക്ക് നടന്നു പോകുന്നതും വീഡിയോയിൽ കാണാം. വളരെ പെട്ടെന്ന് നിരവധി പേരാണ് വീഡിയോ കണ്ടത്. ഒരുപാട് പേർ വീഡിയോയ്ക്ക് ലൈക്കും കമന്റും ഇട്ടു. ഏറെപ്പേർ വീഡിയോ ഷെയർ ചെയ്യുകയും ചെയ്തിട്ടുണ്ട്. മൃ​ഗങ്ങളും നമ്മെ പോലെ തന്നെയാണ് അത്തരം അവസരങ്ങളിൽ പെരുമാറുക എന്ന് കമന്റ് ചെയ്തവരും ഉണ്ട്.

വീഡിയോ കാണാം:

https://twitter.com/i/status/1558448626342436866

Two elephants trying to save a baby elephant that fell into a pond; The video went viral

Next TV

Related Stories
'ആരാണ് കുട്ടികളെ ഇങ്ങനത്തെ സ്കൂളില്‍ വിടാനാഗ്രഹിക്കുക'; ശ്രദ്ധേയമായി വീഡിയോ

Sep 28, 2022 08:47 PM

'ആരാണ് കുട്ടികളെ ഇങ്ങനത്തെ സ്കൂളില്‍ വിടാനാഗ്രഹിക്കുക'; ശ്രദ്ധേയമായി വീഡിയോ

'ആരാണ് കുട്ടികളെ ഇങ്ങനത്തെ സ്കൂളില്‍ വിടാനാഗ്രഹിക്കുക'; ശ്രദ്ധേയമായി...

Read More >>
ജീവൻ പണയപ്പെടുത്തി യുവാവിന്‍റെ അഭ്യാസം, വീഡിയോ വൈറല്‍

Sep 28, 2022 07:30 PM

ജീവൻ പണയപ്പെടുത്തി യുവാവിന്‍റെ അഭ്യാസം, വീഡിയോ വൈറല്‍

ഹാ വോള്‍ട്ട് പവര്‍ലൈനില്‍ തൂങ്ങി അഭ്യാസം കാണിക്കുന്ന യുവാവാണ് വൈറലായ...

Read More >>
കുട്ടിയെ കുറിച്ച് മനസിലാക്കാൻ ടീച്ചര്‍ അയച്ച ചോദ്യങ്ങള്‍ക്ക് ഒരമ്മ നല്‍കിയ മറുപടികള്‍ നോക്കൂ...

Sep 28, 2022 06:46 PM

കുട്ടിയെ കുറിച്ച് മനസിലാക്കാൻ ടീച്ചര്‍ അയച്ച ചോദ്യങ്ങള്‍ക്ക് ഒരമ്മ നല്‍കിയ മറുപടികള്‍ നോക്കൂ...

പ്രത്യേകിച്ച് വിദേശരാജ്യങ്ങളില്‍ കുട്ടികളുടെ മാതാപിതാക്കളുമായി അധ്യാപകര്‍ അടുത്ത ബന്ധം തന്നെയാണ് സൂക്ഷിക്കാറ്. ഇതിനായി ഇടയ്ക്കിടെ കുട്ടികളുടെ...

Read More >>
ഇത് 'സ്പെഷ്യല്‍' ചായ; ഇത്രയൊക്കെ വേണോ എന്ന് ചിലര്‍

Sep 28, 2022 05:04 PM

ഇത് 'സ്പെഷ്യല്‍' ചായ; ഇത്രയൊക്കെ വേണോ എന്ന് ചിലര്‍

ഡ്രാഗണ്‍ ഫ്രൂട്ട് എന്ന പഴത്തിന്‍റെ സത്ത് ചേര്‍ത്താണ് ഇതില്‍ ചായ...

Read More >>
ബഹിരാകാശത്ത് യോ​ഗ ചെയ്ത് യുവതി; സത്യമാണ്, വീഡിയോ

Sep 28, 2022 04:57 PM

ബഹിരാകാശത്ത് യോ​ഗ ചെയ്ത് യുവതി; സത്യമാണ്, വീഡിയോ

ബഹിരാകാശത്ത് യോ​ഗ ചെയ്ത് യുവതി; സത്യമാണ്, വീഡിയോ...

Read More >>
സൈക്കിളിൽ കുഞ്ഞിനെ കൊണ്ടുപോകാൻ അമ്മയുടെ കിടിലൻ ഐഡിയ, വൈറലായി വീഡിയോ

Sep 28, 2022 12:49 PM

സൈക്കിളിൽ കുഞ്ഞിനെ കൊണ്ടുപോകാൻ അമ്മയുടെ കിടിലൻ ഐഡിയ, വൈറലായി വീഡിയോ

സൈക്കിളിൽ കുഞ്ഞിനെ കൊണ്ടുപോകാൻ അമ്മയുടെ കിടിലൻ ഐഡിയ, വൈറലായി...

Read More >>
Top Stories