---
title: "സിഗരറ്റ് വലിക്കാൻ പഠിപ്പിച്ചത് ജോജുവാണ്;  വെളിപ്പെടുത്തലുമായി ആശാ ശരത്"
english_title: "Joju taught me to smoke; Asha Sarath with disclosure."
publisher: "moviemax.in"
canonical_url: "https://moviemax.in/news/62017/joju-taught-me-to-smoke-asha-sarath-with-disclosure"
published_at: "2022-08-16T14:10:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62fb58f716581_ASHA_SHARATH.jpg"
keywords: []
---

# സിഗരറ്റ് വലിക്കാൻ പഠിപ്പിച്ചത് ജോജുവാണ്;  വെളിപ്പെടുത്തലുമായി ആശാ ശരത്

> **Lead Summary:** കുങ്കുമപ്പൂവ് എന്ന പരമ്പരയിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് ആശാ ശരത് . പിന്നീട് മിനിസ്ക്രീനിൽ നിന്നും ബിഗ് സ്ക്രീനിലേക്ക് ആശ ചുവട് മാറ്റി. ഇപ്പോൾ മലയാള സിനിമയിൽ സജീവമാണ് താരം. ഏതൊരു വേഷവും വളരെ അനായാസം കൈകാര്യം ചെയ്യാൻ താരത്തിന് സാധിക്കാറുണ്ട് .

## Article Content

കുങ്കുമപ്പൂവ് എന്ന പരമ്പരയിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് ആശാ ശരത് . പിന്നീട് മിനിസ്ക്രീനിൽ നിന്നും ബിഗ് സ്ക്രീനിലേക്ക് ആശ ചുവട് മാറ്റി. ഇപ്പോൾ മലയാള സിനിമയിൽ സജീവമാണ് താരം. ഏതൊരു വേഷവും വളരെ അനായാസം കൈകാര്യം ചെയ്യാൻ താരത്തിന് സാധിക്കാറുണ്ട് .

ഇപ്പോൾ താരം അഭിനയിക്കുന്ന പുതിയ ചിത്രമാണ് പീസ്. ഇതിനെക്കുറിച്ചുള്ള വിശേഷങ്ങൾ ആശ പങ്കുവെയ്ക്കുന്നുണ്ട്. ഒരു ക്രൈം ത്രില്ലർ ചിത്രം ആണെങ്കിലും ഇത് ഭയങ്കര തമാശയാണ് എന്ന് താരം പറയുന്നു.

**

കണ്ടിറങ്ങുന്നവർക്ക് മനസ്സമാധാനം കിട്ടുന്ന ചിത്രമാണ് ഇത്. ഇതിലെ ചില രംഗങ്ങൾ ഒക്കെ ആലോചിക്കുമ്പോൾ ഇപ്പോഴും ചിരി വരും എന്ന് താരം പറയുന്നു. വളരെ വ്യത്യസ്തമായ കഥാപാത്രമാണ് ചിത്രത്തിൽ.

അല്പം കുരുത്തക്കേടുള്ള കഥാപാത്രമാണ്. കയ്യിലിരിപ്പ് അത്ര ശരിയല്ല. കല്യാണം കഴിച്ചില്ലെങ്കിലും കുഴപ്പമില്ല എന്ന ഒരു ലൈനാണ്. ഇപ്പോഴത്തെ ഒരു യോ യോ കഥാപാത്രം എന്ന് പറയാം.

വീട്ടിലെ ഊണ് പരിപാടിയുടെ പേരിൽ ചില കള്ളത്തരങ്ങൾ ഒക്കെ ചെയ്യുന്ന കഥാപാത്രം. സിറ്റുവേഷണൽ കോമഡിയാണ് ചിത്രത്തിൽ ഉള്ളത്. കോമഡിയുടെ രാജാക്കന്മാരുടെ നടുവിൽ ഇരുന്നാണ് കഥാപാത്രം ചെയ്തത്.

സിനിമയിൽ താൻ സിഗരറ്റ് വലിച്ചിട്ടുണ്ട്. ജീവിതത്തിൽ വലിക്കുന്ന വ്യക്തിയല്ല താൻ. നൃത്തത്തിൽ അമ്മയാണ് തൻറെ ഗുരു. സിനിമയിലെ സിഗരറ്റ് വലിയിൽ ഒരുപാട് ഗുരുക്കന്മാർ ഉണ്ടായിരുന്നു. ആദ്യത്തെ സിഗരറ്റ് വലി ഗുരു ജോജുവാണ് എന്നും താരം പറയുന്നു.

ബാലതാരമായി മലയാള സിനിമയിലേക്ക് കടന്നുവന്ന താരമാണ് നസ്രിയ . നിരവധി കഥാപത്രങ്ങളാണ് താരം സമ്മാനിച്ചത് . വിവാഹ ശേഷം അഭിനയ ജീവിതത്തിൽനിന്നും വിട്ടുനിന്നെങ്കിലും ഇപ്പോഴിതാ താരം വീണ്ടും അഭിനയത്തിലേക്ക് തിരിച്ചു വന്നിരിക്കുകയാണ് . ഇപ്പോഴിതാ താരത്തിന്റെ വാക്കുകളാണ് ശ്രദ്ധനേടുന്നത് .

വിമാനത്തില്‍ വെച്ച് താന്‍ നേരിട്ട മോശം അനുഭവം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് നടിയിപ്പോള്‍. തായ് എയര്‍വേസിനെതിരെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് നസ്രിയ രംഗത്തെത്തിയിരിക്കുന്നത്.

വിമാനത്തില്‍വെച്ച് ബാഗ് മോഷണം പോയെന്ന് പരാതിപ്പെട്ടപ്പോള്‍ ഉണ്ടായ അനുഭവത്തെക്കുറിച്ചാണ് നടിയുടെ കുറിപ്പ്. ‘ഏറ്റവും മോശം സര്‍വീസാണ് തായ് എയര്‍വേസിന്റേത്.

ഇത്രയും കാലത്തിനിടയ്ക്ക് ഒരു എയര്‍വേസിന്റെ ഭാഗത്തുനിന്നോ ജീവനക്കാരുടെ ഭാഗത്തുനിന്നോ ഇത്തരമൊരു അനുഭവം ഉണ്ടായിട്ടില്ല.

വിമാനത്തില്‍ വെച്ച് ബാഗ് നഷ്ടപ്പെട്ടെന്ന് പരാതിപ്പെട്ടപ്പോള്‍ ജീവനക്കാരുടെ ഭാഗത്തുനിന്ന് ഒരു സഹായവും ലഭിച്ചില്ല. ഇനി എന്റെ ജീവിതത്തില്‍ ഒരിക്കലും തായ് എയര്‍വേസില്‍ യാത്ര ചെയ്യില്ല.’ നസ്രിയ കുറിച്ചു. തായ് എയര്‍വേസിനെ ടാഗ് ചെയ്തുകൊണ്ടാണ് കുറിപ്പ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/62017/joju-taught-me-to-smoke-asha-sarath-with-disclosure)