---
title: "ജീവിതത്തില്‍ ആദ്യമായിട്ടാണ് ഇത്തരമൊരു അനുഭവം; ദുരനുഭവം പങ്കുവെച്ച് നസ്രിയ"
english_title: "The actress has shared the bad experience she faced on the plane with her fans."
publisher: "moviemax.in"
canonical_url: "https://moviemax.in/news/62006/the-actress-has-shared-the-bad-experience-she-faced-on-the-plane-with-her-fans"
published_at: "2022-08-16T13:39:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62fb512a6ce89_NASRIYA.jpg"
keywords: []
---

# ജീവിതത്തില്‍ ആദ്യമായിട്ടാണ് ഇത്തരമൊരു അനുഭവം; ദുരനുഭവം പങ്കുവെച്ച് നസ്രിയ

> **Lead Summary:** ബാലതാരമായി മലയാള സിനിമയിലേക്ക് കടന്നുവന്ന താരമാണ് നസ്രിയ . നിരവധി കഥാപത്രങ്ങളാണ് താരം സമ്മാനിച്ചത് . വിവാഹ ശേഷം അഭിനയ ജീവിതത്തിൽനിന്നും വിട്ടുനിന്നെങ്കിലും ഇപ്പോഴിതാ താരം വീണ്ടും അഭിനയത്തിലേക്ക് തിരിച്ചു വന്നിരിക്കുകയാണ് . ഇപ്പോഴിതാ താരത്തിന്റെ വാക്കുകളാണ് ശ്രദ്ധനേടുന്നത് .**

## Article Content

ബാലതാരമായി മലയാള സിനിമയിലേക്ക് കടന്നുവന്ന താരമാണ് നസ്രിയ . നിരവധി കഥാപത്രങ്ങളാണ് താരം സമ്മാനിച്ചത് . വിവാഹ ശേഷം അഭിനയ ജീവിതത്തിൽനിന്നും വിട്ടുനിന്നെങ്കിലും ഇപ്പോഴിതാ താരം വീണ്ടും അഭിനയത്തിലേക്ക് തിരിച്ചു വന്നിരിക്കുകയാണ് . ഇപ്പോഴിതാ താരത്തിന്റെ വാക്കുകളാണ് ശ്രദ്ധനേടുന്നത് .**

വിമാനത്തില്‍ വെച്ച് താന്‍ നേരിട്ട മോശം അനുഭവം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് നടിയിപ്പോള്‍. തായ് എയര്‍വേസിനെതിരെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് നസ്രിയ രംഗത്തെത്തിയിരിക്കുന്നത്.

വിമാനത്തില്‍വെച്ച് ബാഗ് മോഷണം പോയെന്ന് പരാതിപ്പെട്ടപ്പോള്‍ ഉണ്ടായ അനുഭവത്തെക്കുറിച്ചാണ് നടിയുടെ കുറിപ്പ്. ‘ഏറ്റവും മോശം സര്‍വീസാണ് തായ് എയര്‍വേസിന്റേത്.

ഇത്രയും കാലത്തിനിടയ്ക്ക് ഒരു എയര്‍വേസിന്റെ ഭാഗത്തുനിന്നോ ജീവനക്കാരുടെ ഭാഗത്തുനിന്നോ ഇത്തരമൊരു അനുഭവം ഉണ്ടായിട്ടില്ല.

വിമാനത്തില്‍ വെച്ച് ബാഗ് നഷ്ടപ്പെട്ടെന്ന് പരാതിപ്പെട്ടപ്പോള്‍ ജീവനക്കാരുടെ ഭാഗത്തുനിന്ന് ഒരു സഹായവും ലഭിച്ചില്ല. ഇനി എന്റെ ജീവിതത്തില്‍ ഒരിക്കലും തായ് എയര്‍വേസില്‍ യാത്ര ചെയ്യില്ല.’ നസ്രിയ കുറിച്ചു. തായ് എയര്‍വേസിനെ ടാഗ് ചെയ്തുകൊണ്ടാണ് കുറിപ്പ്.

സിനിമ-സീരിയല്‍ നടന്‍ നെടുമ്പ്രം ഗോപി അന്തരിച്ചു. 85 വയസായിരുന്നു. തിരുവല്ലയിലാണ് അന്ത്യം.

2004ല്‍ പുറത്തിറങ്ങിയ ബ്ലെസി ചിത്രം കാഴ്ചയില്‍ മമ്മൂട്ടിയുടെ അച്ഛനായി ശ്രദ്ധേയനായ വേഷം കൈകാര്യം ചെയ്താണ് നെടുമ്പ്രം ഗോപി തന്റെ സിനിമാ അഭിനയത്തിന് തുടക്കമിടുന്നത്.

നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ശീലാബതി, ആനച്ചന്തം, തനിയെ, അശ്വാരൂഢന്‍, ആനന്ദഭൈരവി, ഉത്സാഹകമ്മിറ്റി തുടങ്ങിയ 15ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/62006/the-actress-has-shared-the-bad-experience-she-faced-on-the-plane-with-her-fans)