---
title: "നയൻതാരയെ ചുംബിച്ച് വിഘ്‍നേശ് ശിവൻ, ബാഴ്സലോണയില്‍ നിന്നുള്ള ഫോട്ടോ പുറത്ത്"
english_title: "Vignesh Sivan kissing Nayanthara, Pictures go viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/61987/vignesh-sivan-kissing-nayanthara-pictures-go-viral"
published_at: "2022-08-16T12:22:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62fb3fa8a40e4_NAYANTHARA.jpg"
keywords: []
---

# നയൻതാരയെ ചുംബിച്ച് വിഘ്‍നേശ് ശിവൻ, ബാഴ്സലോണയില്‍ നിന്നുള്ള ഫോട്ടോ പുറത്ത്

> **Lead Summary:** തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താര ദമ്പതിമാരാണ് വിഘ്‍നേശ് ശിവനും നയൻതാരയും. വലിയ ആഘോഷപൂര്‍വമായിരുന്നു ഇരുവരുടെയും വിവാഹം.

## Article Content

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താര ദമ്പതിമാരാണ് വിഘ്‍നേശ് ശിവനും നയൻതാരയും. വലിയ ആഘോഷപൂര്‍വമായിരുന്നു ഇരുവരുടെയും വിവാഹം.

ബാഴ്സലോണയില്‍ അവധിയാഘോഷിക്കുകയാണ് ഇപ്പോള്‍ ഇരുവരും. ബാഴ്സലോണയില്‍ നിന്നുള്ള പുതിയ ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് വിഘ്‍നേശ് ശിവൻ. വിഘ്‍നേശ് ശിവന്റെയും നയൻതാരയുടെയും വിവാഹ വീഡിയോ നെറ്റ്ഫ്ലിക്സ് സ്ട്രീം ചെയ്യും എന്ന് അറിയിച്ചിട്ടുണ്ട്.

**

'നയന്‍താര: ബിയോണ്ട് ദ് ഫെയറി ടെയില്‍' എന്ന പേരിലാണ് ഡോക്യുമെന്‍ററി എത്തുക. നയന്‍താര- വിഘ്നേശ് വിവാഹം മാത്രമല്ല, മറിച്ച് വിവാഹത്തിലേക്ക് എത്തിച്ച അവര്‍ക്കിടയിലെ ബന്ധവും ഇരുവരുടെയും സ്വകാര്യ ജീവിതവുമൊക്കെ ചേര്‍ന്നതാവും ഡോക്യുമെന്‍ററി.

വിഘ്നേശിന്‍റെയും നയന്‍താരയുടെയും നിര്‍മ്മാണ കമ്പനിയായ റൗഡി പിക്ചേഴ്സ് നിര്‍മ്മിച്ചിരിക്കുന്ന ഡോക്യുമെന്‍ററി സംവിധാനം ചെയ്‍തിരിക്കുന്നത് ഗൗതം വാസുദേവ് മേനോന്‍ ആണ്.

മഹാബലിപുരത്തെ ആഡംബര ഹോട്ടല്‍ ആയ ഷെറാട്ടണ്‍ ഗ്രാന്‍ഡില്‍ വച്ച് ജൂണ്‍ ഒന്‍പതാം തീയതിയായിരുന്നു ഇരുവരുടെയും വിവാഹം. ആഡംബര റിസോർട്ട് പൂർണമായും ഒരാഴ്‍ച മുമ്പുതന്നെ വിവാഹത്തിനായി ബുക്ക് ചെയ്‍തിരുന്നു. തെക്കേയിന്ത്യൻ സിനിമയിലെ ഏറ്റവും താരമൂല്യമുള്ള താരത്തിന്‍റെ വിവാഹം അതിന്‍റെ എല്ലാ പ്രൗഢിയിലും ബ്രാൻഡ് ചെയ്യപ്പെട്ടു.

[https://www.instagram.com/p/ChSSTD4P8Ak/?utm_source=ig_embed&ig_rid=2cd79852-9929-44a1-a60a-bb6285839db0**](https://www.instagram.com/p/ChSSTD4P8Ak/?utm_source=ig_embed&ig_rid=2cd79852-9929-44a1-a60a-bb6285839db0)**

കുടിവെള്ളക്കുപ്പിയിൽ മുതൽ അതിഥികളുടെ ഡ്രസ് കോഡിലും വിവാഹവേദിയിലെ അലങ്കാരങ്ങളിലും വരെ അത് പ്രതിഫലിച്ചു. ഡിജിറ്റൽ ക്ഷണക്കത്തിനൊപ്പമുള്ള ക്യു ആർ കോഡ് സ്‍കാൻ ചെയ്‍ത് വിവാഹവേദിയിലേക്ക് പ്രവേശനം.

സുരക്ഷാ ഉദ്യോഗസ്ഥരുടേയും ഇവന്‍റ് മാനേജ്മെന്‍റ് ടീമിന്‍റേയുമടക്കം ഫോണുകളുടെ ക്യാമറ സ്റ്റിക്കർ ഉപയോഗിച്ച് മറച്ചു. വിവാഹചിത്രങ്ങൾ പുറത്തുപോകാതിരിക്കാനുള്ള മുൻകരുതൽ. വിവാഹം ചിത്രീകരിച്ച് നെറ്റ്ഫ്ലിക്സിൽ കൂടി ഡോക്യു ഫീച്ചറായി സ്‍ക്‍രീൻ ചെയ്യും.

മലയാളം കണ്ട ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നാണ് ദൃശ്യം. നടൻ മോഹൻലാലും സംവിധായകൻ ജീത്തു ജോസഫും ഒന്നിച്ചെത്തിയ ചിത്രം മലയാള സിനിമയെ ലോകമെമ്പാടുമുള്ള സിനിമാസ്വാദകർക്ക് മുന്നിൽ എത്തിക്കുന്നതിൽ വലിയൊരു പങ്കുവഹിച്ചു.

ദൃശ്യവും ചിത്രത്തിന്റെ രണ്ടാം ഭാ​ഗവും ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. ഇപ്പോഴിതാ ദൃശ്യം 3 ആണ് സോഷ്യൽ മീഡിയയിൽ ട്രെന്റിം​ഗ് ആയി നിൽക്കുന്നത്.

ഫാൻ മെയിഡ് പോസ്റ്ററാണ് സമൂഹമാധ്യമങ്ങളിൽ തരംഗമായിരിക്കുന്നത്. അതുകൂടാതെ ദൃശ്യം 3 എന്ന ഹാഷ് ടാഗും ട്വിറ്ററിൽ ടോപ്പ് ട്രെൻഡിങ് ആയി മുന്നേറുകയാണ്.

ചിത്രത്തിന്റെ രണ്ടാം ഭാ​ഗം പുറത്തുവന്നപ്പോൾ തന്നെ ഒരു മൂന്നാം ഭാ​ഗം കാണുമെന്ന സൂചനകൾ ജീത്തു ജോസഫ് നൽയിരുന്നു. അതുകൊണ്ട് തന്നെ ഈ പ്രചാരണം ഏറെ ആവേശത്തോടെയാണ് സിനിമാസ്വാദകർ ഏറ്റെടുത്തിരിക്കുന്നത്.

സിനിമയുടെ പുതിയ അനൗൺസ്മെന്റ്നായി ആരാധകർ ഒന്നടങ്കം കാത്തിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/61987/vignesh-sivan-kissing-nayanthara-pictures-go-viral)