സിനിമാ നിരൂപകന്‍ കൗശിക് അന്തരിച്ചു

സിനിമാ നിരൂപകന്‍ കൗശിക് അന്തരിച്ചു
Aug 16, 2022 10:17 AM | By Susmitha Surendran

സിനിമാ നിരൂപകനും ട്രാക്കറുമായ കൗശിക് എൽ എം അന്തരിച്ചു. 36 വയസായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഗലാട്ട ചാനലിലെ അവതാരകനായി പ്രവര്‍ത്തിച്ചുവരുകയായിരുന്നു കൗശിക്.

അദ്ദേഹത്തിന്റെ മരണത്തില്‍ നടന്‍ ദുല്‍ഖര്‍ സല്‍മാന്‍, വിജയ് ദേവരക്കൊണ്ട, കീർത്തി സുരേഷ് തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. ‘ഇത് വളരെ ഹൃദയ ഭേതകമാണ്. ഈ വാർത്ത സത്യമാവരുതെ എന്ന് ആഗ്രഹിക്കുന്നു.

നിങ്ങളുടെ കുടുംബം ഈ ഘട്ടത്തിലൂടെ എങ്ങനെയാണ് കടന്നു പോകുന്നതെന്ന് എനിക്ക് ചിന്തിക്കാനാവുന്നില്ല. എനിക്ക് നിങ്ങളെ കൂടുതല്‍ പരിചയം ട്വിറ്ററിലൂടെയാണ്, കുറച്ച് വ്യക്തിപരമായി ഇടപെട്ടു. നിങ്ങള്‍ എപ്പോഴും എന്നോട് സ്‌നേഹവും കരുതലും കാണിച്ചു,’ എന്നാണ് ദുല്‍ഖര്‍ കൗശിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയത്.

‘ജീവിതം വളരെ ചെറുതാണ്. ആദരാഞ്ജലികള്‍ സഹോദരാ. നല്ല സിനിമക്ക് ഒപ്പം നിന്ന നിങ്ങളുടെ കരുതലിനും പ്രോത്സാഹനത്തിനും നന്ദി.

എന്താണ് പറയേണ്ടതെന്ന് അറിയില്ല. ഇതെന്നെ വളരെ അധികം വ്യക്തിപരമായി ബാധിച്ചു,’ എന്ന് മറ്റൊരു ട്വീറ്റിൽ ദുൽഖർ കുറിച്ചു. ദുൽഖറിന്റെ സീതാ രാമം 50 കോടി പിന്നിട്ട സന്തോഷം കൗശിക് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു.

'നിങ്ങളുടെ ആത്മാവിന് നിത്യശാന്തി നേരുന്നു. നിങ്ങളെ മിസ് ചെയ്യും', എന്നാണ് ദേവരക്കൊണ്ട കുറിച്ചത്. കൗശിക്കിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും ഞങ്ങളുടെ അഗാധമായ അനുശോചനം.

അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി നേരുന്നുവെന്ന് കെജിഎഫ് നിർമാതാവ് കുറിച്ചു. എനിക്ക് വാക്കുകൾ കിട്ടുന്നില്ല. അഗാധമായ അനുശോചനം. കൗശിക് ഇനി ഇല്ലെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല', എന്ന് കീർത്തി സുരേഷും കുറിച്ചു.

Film critic Kaushik passed away

Next TV

Related Stories
#Suriyasivakumar |ഇങ്ങനെയാണ് സൂര്യ, കടുത്ത ആരാധകന്റെ വിവാഹത്തിന്റെ സര്‍പ്രൈസായെത്തിയ നടൻ

Apr 22, 2024 01:42 PM

#Suriyasivakumar |ഇങ്ങനെയാണ് സൂര്യ, കടുത്ത ആരാധകന്റെ വിവാഹത്തിന്റെ സര്‍പ്രൈസായെത്തിയ നടൻ

സൂര്യ നായകനായി പ്രദര്‍ശനത്തിന് എത്താനിരിക്കുന്ന ചിത്രം കങ്കുവ പ്രേക്ഷകര്‍ ആകാംക്ഷയോടെ...

Read More >>
vijay | ‘ഇരുന്നൂറിലധികം പേരുമായി പോളിങ് ബൂത്തിലെത്തി ജനങ്ങളെ ബുദ്ധിമുട്ടിച്ചു’: നടൻ വിജയ്ക്ക് എതിരെ പരാതി

Apr 20, 2024 05:26 PM

vijay | ‘ഇരുന്നൂറിലധികം പേരുമായി പോളിങ് ബൂത്തിലെത്തി ജനങ്ങളെ ബുദ്ധിമുട്ടിച്ചു’: നടൻ വിജയ്ക്ക് എതിരെ പരാതി

തിരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചതിന് ഒരു സാമൂഹിക പ്രവർത്തകനാണ് ചെന്നൈ പൊലീസ് കമ്മിഷണർ ഓഫിസിൽ പരാതി...

Read More >>
#mansooralikhan |നടൻ മൻസൂർ അലിഖാൻ പ്രചാരണത്തിനിടെ കുഴഞ്ഞുവീണു

Apr 18, 2024 07:40 AM

#mansooralikhan |നടൻ മൻസൂർ അലിഖാൻ പ്രചാരണത്തിനിടെ കുഴഞ്ഞുവീണു

സഹായികൾ ഉടൻ തന്നെ അദ്ദേഹത്തെ ഗുഡിയാത്തം മേഖലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....

Read More >>
#Chiyan62|വിക്രമിന്റെ പിറന്നാൾ ദിനത്തിൽ ചിയാൻ 62 തുടങ്ങും

Apr 16, 2024 08:02 AM

#Chiyan62|വിക്രമിന്റെ പിറന്നാൾ ദിനത്തിൽ ചിയാൻ 62 തുടങ്ങും

ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്ന റിപ്പോർട്ടുകളാണ് വരുന്നത്. വിക്രമിന്റെ പിറന്നാൾ ദിനമായ ഏപ്രിൽ 17 ന് സിനിമയുടെ ചിത്രീകരണം...

Read More >>
#SayajiShinde |ആൻജിയോപ്ലാസ്റ്റിക്ക് വിധേയനായി, ആരോഗ്യം തൃപ്തികരമെന്ന് നടൻ

Apr 15, 2024 02:37 PM

#SayajiShinde |ആൻജിയോപ്ലാസ്റ്റിക്ക് വിധേയനായി, ആരോഗ്യം തൃപ്തികരമെന്ന് നടൻ

സമൂഹ മാധ്യമങ്ങളിലൂടെ വീഡിയോ പങ്കുവെച്ച് നടൻ തന്നെയാണ് ഇക്കാര്യം...

Read More >>
#dhanush |ധനുഷിന്‍റെ യഥാര്‍ത്ഥ പിതാവ് എന്ന് അവകാശപ്പെട്ട കതിരേശന്‍ മരിച്ചു; മരണം നിയമ പോരാട്ടം തുടരുന്നതിനിടെ

Apr 14, 2024 07:44 AM

#dhanush |ധനുഷിന്‍റെ യഥാര്‍ത്ഥ പിതാവ് എന്ന് അവകാശപ്പെട്ട കതിരേശന്‍ മരിച്ചു; മരണം നിയമ പോരാട്ടം തുടരുന്നതിനിടെ

ഇതില്‍ ധനുഷിന്‍റെ പിതാവ് എന്ന് അവകാശപ്പെട്ട് രംഗത്ത് എത്തിയ കതിരേശൻ അന്തരിച്ചു....

Read More >>
Top Stories