---
title: "പണം ഉണ്ടാക്കാന്‍ വേണ്ടി സിനിമകള്‍ ചെയ്തിട്ടില്ല; കാവ്യ മാധവന്‍"
english_title: "Movies are not made to make money; Kavya Madhavan"
publisher: "moviemax.in"
canonical_url: "https://moviemax.in/news/61918/movies-are-not-made-to-make-money-kavya-madhavan"
published_at: "2022-08-16T07:11:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62faf64a92579_kavya_madhavan.jpg"
keywords: []
---

# പണം ഉണ്ടാക്കാന്‍ വേണ്ടി സിനിമകള്‍ ചെയ്തിട്ടില്ല; കാവ്യ മാധവന്‍

> **Lead Summary:** മലയാള സിനിമയുടെ മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് കാവ്യ മാധവന്‍. കാവ്യയുടെ ഓരോ സിനിമകളും ഇന്നും മലയാളികളുടെ മനസ്സിൽ മായാതെ തങ്ങി നിൽക്കുന്നവയാണ് .ഒരു കാലത്ത് മലയാളത്തിലെ യുവാക്കളുടെ ഹരം എന്ന് പറയുന്നതും കാവ്യ മാധവനാണ്. 

## Article Content

മലയാള സിനിമയുടെ മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് കാവ്യ മാധവന്‍. കാവ്യയുടെ ഓരോ സിനിമകളും ഇന്നും മലയാളികളുടെ മനസ്സിൽ മായാതെ തങ്ങി നിൽക്കുന്നവയാണ് .ഒരു കാലത്ത് മലയാളത്തിലെ യുവാക്കളുടെ ഹരം എന്ന് പറയുന്നതും കാവ്യ മാധവനാണ്. 

വിവാഹ ശേഷം സിനിമയിൽ നിന്നും മാറി നിൽക്കുകയാണ് താരം .  ഇപ്പോള്‍ സിനിമയില്‍ ഇല്ലെങ്കിലും നടിയുടെ തിരിച്ച് വരവിന് കാത്തിരിക്കുകയാണ് ആരാധകര്‍. എന്നാല്‍ പണം ഉണ്ടാക്കാന്‍ വേണ്ടി സിനിമകള്‍ ചെയ്യില്ലെന്ന് മുന്‍പൊരിക്കല്‍ കാവ്യ പറഞ്ഞിരുന്നു. ഈ വീഡിയോ കാവ്യയുടെ ഫാന്‍സ് പേജുകളിലൂടെ വൈറലാവുകയാണ്.

'പണം ഉണ്ടാക്കാന്‍ വേണ്ടി ഞാന്‍ കുറേ സിനിമകള്‍ ചെയ്തിട്ടില്ല. അങ്ങനെയാണെങ്കില്‍ കുറച്ച് നാള്‍ ഫ്രീയായിട്ട് ഇരുന്നപ്പോള്‍ എനിക്ക് സിനിമകള്‍ ചെയ്യാമായിരുന്നു. ഉള്ളത് ഉള്ളിടത്തോളം കാലം നല്ലത് പോലെ നില്‍ക്കണം എന്ന് ആഗ്രഹിക്കുന്ന ഒരാളാണ്' എന്നും പറയുന്ന കാവ്യയുടെ വീഡിയോയാണ് വൈറലാവുന്നത്. മുന്‍പൊരു അഭിമുഖത്തില്‍ നടി പറഞ്ഞ വാക്കുകളായിരുന്നു ഇത്.

'സിനിമയില്‍ വലിയ മത്സരമാണ് നടക്കുന്നത്. അതുപോലെ വലിയൊരു ലോകമാണ്. അവിടെ എനിക്ക് ശേഷം ഒരുപാട് നായികമാര്‍ വന്നിട്ടുണ്ട്. വേറൊരു നായിക വരുന്നു എന്നത് എന്നെ ഒരിക്കലും ഭയപ്പെടുത്തിയിട്ടില്ല.

കാരണം എനിക്കുള്ളത് എനിക്കാണ്'. എന്നും കാവ്യ പറയുന്നുണ്ട്. സിനിമയോടുള്ള താല്‍പര്യത്തെ കുറിച്ച് കാവ്യ പറയുന്ന വാക്കുകള്‍ ആരാധകര്‍ ഏറ്റെടുത്തതോടെ വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലായി. 

നടിയെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി ആരാധകരും രംഗത്ത് എത്തിയിരിക്കുകയാണ്. 'കാവ്യ മാധവനെ ഇഷ്ടപെടുന്ന എല്ലാവരുടെയും ആഗ്രഹം കാവ്യ ചേച്ചി മലയാള സിനിമയിലേക്ക് തിരിച്ചു വരണം എന്നത് തന്നെയാണ്.

ഇനി അങ്ങനെ ഒരു തിരിച്ചുവരവ് ഇല്ലെങ്കില്‍ കൂടി, ചെയ്ത് വച്ചിരിക്കുന്ന ഒരുപാട് നല്ല കഥാപാത്രങ്ങളുണ്ട്. അതുമാത്രം മതി നടി കാവ്യ മാധവന്‍ എന്തായിരുന്നെന്ന് മലയാളികളെ ഓര്‍മ്മപ്പെടുത്താന്‍'. എന്നുമാണ് വീഡിയോയ്ക്ക് താഴെ ആരാധകര്‍ നല്‍കിയ ക്യാപ്ഷന്‍. 

### Related Links & Sources
- [Original Story Source](https://moviemax.in/news/61918/movies-are-not-made-to-make-money-kavya-madhavan)