---
title: "'എന്നെ സഹായിക്കാൻ ഞാൻ തന്നെ മതി'; രസകരമായ വീഡിയോ വൈറൽ "
english_title: "'I am enough to help myself'; Funny video viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/61892/i-am-enough-to-help-myself-funny-video-viral"
published_at: "2022-08-15T21:36:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62fa6f3ec2067_viral.jpg"
keywords: []
---

# 'എന്നെ സഹായിക്കാൻ ഞാൻ തന്നെ മതി'; രസകരമായ വീഡിയോ വൈറൽ 

> **Lead Summary:** ഓരോ ദിവസവും രസകരമായതും കൗതുകം അനുഭവപ്പെടുത്തുന്നതുമായ എത്രയോ വീഡിയോകളാണ് നാം സോഷ്യല്‍ മീഡിയയിലൂടെ കാണുന്നത്. ഇവയില്‍ മൃഗങ്ങളുമായി ബന്ധപ്പെട്ട വീഡിയോകളാണെങ്കില്‍ അതിന് കാഴ്ചക്കാരേറെയാണെന്നതാണ് സത്യം.

## Article Content

ഓരോ ദിവസവും രസകരമായതും കൗതുകം അനുഭവപ്പെടുത്തുന്നതുമായ എത്രയോ വീഡിയോകളാണ് നാം സോഷ്യല്‍ മീഡിയയിലൂടെ കാണുന്നത്. ഇവയില്‍ മൃഗങ്ങളുമായി ബന്ധപ്പെട്ട വീഡിയോകളാണെങ്കില്‍ അതിന് കാഴ്ചക്കാരേറെയാണെന്നതാണ് സത്യം.

മൃഗങ്ങളുടെ കളിയും കുസൃതിയും അവയുടെ നിഷ്കളങ്കമായ പെരുമാറ്റവുമെല്ലാം നമ്മുടെ മനസിന് വളരെയധികം സന്തോഷം പകരുന്ന കാഴ്ചയാണ്. കുഞ്ഞുങ്ങളുടെ രംഗങ്ങള്‍ എത്തരത്തിലാണോ നമ്മെ സന്തോഷപ്പെടുത്തുന്നത് അതുപോലെ തന്നെ മൃഗങ്ങളുടെ വീഡിയോകളും.

പ്രത്യേകിച്ച് വളര്‍ത്തുമൃഗങ്ങളുടേത്. അത്തരത്തില്‍ ഏറെ പേര്‍ പങ്കുവച്ചൊരു രസകരമായ വീഡിയോ ആണി പങ്കുവയ്ക്കുന്നത്. ഒരു പൂച്ചയാണീ വീഡിയോയിലെ താരം. ദാഹിച്ച് വലഞ്ഞെത്തിയ പൂച്ച ദാഹം ശമിപ്പിക്കുന്നതിനായി സ്വന്തമായി മാര്‍ഗം കണ്ടെത്തുന്നതാണ് വീഡിയോയിലുള്ളത്.

[**https://twitter.com/i/status/1557385271737565184**](https://twitter.com/i/status/1557385271737565184)**

മനുഷ്യരാണെങ്കില്‍ ദാഹിച്ചാല്‍ എന്ത് ചെയ്യും? ലളിതമല്ലേ ഉത്തരം- വെള്ളമെടുത്ത് കുടിക്കും, അല്ലേ? പക്ഷേ മൃഗങ്ങള്‍ക്ക് ഇത് സാധിക്കില്ലല്ലോ! എന്നാല്‍ സാധിക്കുമെന്ന് തെളിയിക്കുകയാണ് ഈ മിടുക്കൻ പൂച്ച. വാട്ടര്‍ കൂളര്‍ തുറന്ന് ആവശ്യത്തിന് വെള്ളം കുടിച്ച് ശ്രദ്ധയോടെ അത് അടയ്ക്കുന്ന പൂച്ച കാഴ്ചക്കാര്‍ക്കെല്ലാം അത്ഭുതമാവുകയാണ്.

എങ്ങനെയാണ് ഇത്രയും ബുദ്ധിപൂര്‍വം, ഒരുപക്ഷേ മനുഷ്യരെ പോലെ തന്നെ പെരുമാറാൻ ഒരു പൂച്ചയ്ക്ക് സാധിക്കുന്നതെന്നാണ് മിക്കവരുടെയും സംശയം. മൃഗങ്ങളെ നാം മനുഷ്യര്‍ അനാവശ്യമായി ബുദ്ധിയില്ലാത്ത വിഭാഗമായി കണക്കാക്കുകയാണെന്നും അവയ്ക്കും അതിജീവനത്തിനുള്ള എല്ലാ കഴിവും ഉണ്ടെന്നും ഒരു വിഭാഗം മറുപടിയായി അഭിപ്രായപ്പെടുന്നു.

വീഡിയോയിൽ കാണുന്നത് വീട്ടിൽ വളര്‍ത്തുന്ന പൂച്ചയാണെന്നാണ് സൂചന. അങ്ങനെയെങ്കില്‍ വീട്ടുകാര്‍ പരിശീലിപ്പിച്ചതും ആകാമിത്. എങ്ങനെയാണെങ്കിലും ഒരു പൂച്ച ഇങ്ങനെ ചെയ്യുന്ന കാഴ്ച തീര്‍ത്തും കൗതുകമുള്ളത് തന്നെ. ദശലക്ഷക്കണക്കിന് പേരാണ് ഇതിനോടകം തന്നെ ഈ വീഡിയോ കണ്ടിരിക്കുന്നത്. നിരവധി പേര്‍ ഇത് പങ്കുവെയ്ക്കുകയും ചെയ്തിരിക്കുന്നു.

**

ഓരോ ദിവസവും സോഷ്യൽ മീഡിയയിലൂടെ പല തരത്തിലുള്ള വീഡിയോകൾ ( Viral Video ) നാം കാണാറുണ്ട്. നമ്മളിൽ പലരും പൂച്ച പ്രേമികളാണ്. പൂച്ചകളുടെ രസകരമായ വീഡിയോകൾക്ക് സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരാണുള്ളത്.

ഇപ്പോഴിതാ അത്തരത്തിലൊരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വെെറലായിരിക്കുന്നത്. വീട്ടുടമ പാചകം ചെയ്യുമ്പോൾ പൂച്ച അത് കൗതുകത്തോടെ നോക്കുന്നതാണ് വീഡിയോ. ഇൻഡോർ_ഔട്ട്‌ഡോർ_കാറ്റ് എന്ന ഇൻസ്റ്റ​ഗ്രാം പേജിലൂടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

ഗാൻഡാൽഫ് എന്ന് പേരുള്ള പൂച്ച വീട്ടുടമ പാചകം ചെയ്യുന്നത് എങ്ങനെ ആസ്വദിക്കുന്നുവെന്ന് വീഡിയോ കാണാവുന്നതാണ്. ഭക്ഷണത്തിൽ ഓരോ ചേരുവകളും ചേർക്കുമ്പോൾ വളരെ സൂക്ഷിക്കാണ് പൂച്ച നോക്കുന്നതും.

> വീഡിയോയിൽ ഉടമ എന്തൊക്കെ ചേരുവകളാണ് കറിയിൽ ചേർക്കുന്നതെന്നും വിശദീകരിക്കുന്നുണ്ട്. "ഷെഫ്-ഇൻ-ട്രെയിനിംഗ്!" എന്ന അടിക്കുറിച്ച് നൽകിയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ജൂലൈ 2 ന് ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത വീഡിയോയ്ക്ക് മൂന്ന് ലക്ഷത്തിലധികം ലൈക്കുകൾ ലഭിച്ചു.

[https://www.instagram.com/reel/CfezZvpJzWO/?utm_source=ig_embed&ig_rid=d2f86e2f-1131-4711-a17a-b38cb26fdde6**](https://www.instagram.com/reel/CfezZvpJzWO/?utm_source=ig_embed&ig_rid=d2f86e2f-1131-4711-a17a-b38cb26fdde6)

> "ചെറിയ പാചക മാലാഖ," എന്ന് വീഡിയോയ്ക്ക് താഴേ ഒരാൾ കമന്റ് ചെയ്തു. പാചക ചെയ്യുന്നത് പൂച വളരെ സൂക്ഷമതയോയാണല്ലോ നോക്കുന്നതെന്ന് മറ്റൊരാൾ കമന്റ് ചെയ്തു. ഇത് നമ്മുടെ കുട്ടി ഷെഫ് എന്ന് മറ്റൊരാൾ കമന്റ് ചെയ്തു.

അടുത്തിടെ പൂച്ച ലാപ്ടോപ്പിന് മുകളിലിരുന്ന് സ്ക്രീനിൽ മാന്തുന്നതാണ് വീഡിയോ സോഷ്യൽ മീഡിയയിൽ വെെറലായിരുന്നു. ക്യാറ്റ്സ് ഓഫ് ഇൻസ്റ്റ​ഗ്രാം എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്നുമാണ് വീഡിയോ പോസ്റ്റ് ചെയ്തത്. വീഡിയോ വളരെ പെട്ടെന്ന് തന്നെ വെെറലായി. ഒരു മേശപ്പുറത്ത് വച്ചിരുന്ന ലാപ്‌ടോപ്പിന് മുകളിലിരുന്ന് പൂച്ച സ്ക്രീനിൽ മാന്തി കളിക്കുന്നത് വീഡിയോയിൽ കാണാം.

### Related Links & Sources
- [Original Story Source](https://moviemax.in/news/61892/i-am-enough-to-help-myself-funny-video-viral)