---
title: "കടിച്ച പാമ്പിനെ തിരിച്ചു കടിച്ചു, താരമായി രണ്ടുവയസ്സുകാരി!"
english_title: "Now a two-year-old girl is going viral on social media"
publisher: "moviemax.in"
canonical_url: "https://moviemax.in/news/61792/now-a-two-year-old-girl-is-going-viral-on-social-media"
published_at: "2022-08-15T14:21:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62fa099f59da4_viral.jpg"
keywords: []
---

# കടിച്ച പാമ്പിനെ തിരിച്ചു കടിച്ചു, താരമായി രണ്ടുവയസ്സുകാരി!

> **Lead Summary:** പാമ്പെന്ന് കേട്ടാലേ ഒട്ടുമിക്ക ആളുകളും പേടിച്ച് മാറി നില്‍ക്കും. പാമ്പിന്റെ കൊത്ത് കിട്ടിയാലുള്ള കാര്യം പിന്നെ പറയുകയും വേണ്ട. എന്നാല്‍ തുര്‍ക്കിയിലെ ഒരു രണ്ട് വയസ്സുകാരി തന്നെ കടിച്ച് പാമ്പിനെ തിരിച്ച് കടിച്ചു. എന്ന് മാത്രമല്ല കലി തീരാതെ അതിനെ കടിച്ചു കുടഞ്ഞു, ആ കൊച്ചു മിടുക്കി.

## Article Content

പാമ്പെന്ന് കേട്ടാലേ ഒട്ടുമിക്ക ആളുകളും പേടിച്ച് മാറി നില്‍ക്കും. പാമ്പിന്റെ കൊത്ത് കിട്ടിയാലുള്ള കാര്യം പിന്നെ പറയുകയും വേണ്ട. എന്നാല്‍ തുര്‍ക്കിയിലെ ഒരു രണ്ട് വയസ്സുകാരി തന്നെ കടിച്ച് പാമ്പിനെ തിരിച്ച് കടിച്ചു. എന്ന് മാത്രമല്ല കലി തീരാതെ അതിനെ കടിച്ചു കുടഞ്ഞു, ആ കൊച്ചു മിടുക്കി.

അവളുടെ യാഥാര്‍ത്ഥ പേര് പുറത്ത് വിട്ടിട്ടില്ല. ലിറ്റില്‍ എസ്ഇ എന്നൊരു ഇനിഷ്യല്‍ മാത്രമേ മാധ്യമങ്ങളില്‍ വെളിപ്പെടുത്തിയിട്ടുള്ളൂ. തുര്‍ക്കിയിലെ കാന്ദാര്‍ ഗ്രാമത്തിലാണ് അവളുടെ വീട്. ഒരു ദിവസം വീടിന്റെ പുറകിലുള്ള തോട്ടത്തില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു അവള്‍.

പെട്ടന്നാണ് വീട്ടുകാര്‍ അവളുടെ ഉച്ചത്തിലുള്ള നിലവിളി കേള്‍ക്കുന്നത്. അവളുടെ കരച്ചില്‍ കേട്ട് വീട്ടുകാര്‍ മാത്രമല്ല, അയല്‍ക്കാരും ഓടി വന്നു. അവര്‍ ചെന്ന് നോക്കിയപ്പോള്‍ കണ്ട കാഴ്ച ഭയാനകമായിരുന്നു. കുഞ്ഞിന്റെ വായില്‍ ഒരു പാമ്പ്. പല്ലുകള്‍ കൊണ്ട് അതിനെ കടിച്ച് പിടിച്ചിരിക്കയായിരുന്നു അവള്‍.

ഏകദേശം ഇരുപത് ഇഞ്ചു നീളമുണ്ട് അതിനെന്ന് അയല്‍ക്കാര്‍ പറയുന്നു. വായില്‍ നിന്ന് പാമ്പിനെ നീക്കം ചെയ്തു നോക്കുമ്പോള്‍, അവളുടെ ചുണ്ടില്‍ പാമ്പ് കൊത്തിയ പാടും അവര്‍ കണ്ടു. തുടര്‍ന്ന് അയല്‍വാസികള്‍ പാമ്പിനെ അവിടെ ഇട്ട് തല്ലി കൊല്ലുകയായിരുന്നു. പിന്നാലെ കുഞ്ഞിനെ അടുത്തുള്ള ബിംഗോള്‍ മെറ്റേണിറ്റി ആന്‍ഡ് ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.

അവിടെ അവര്‍ അവള്‍ക്ക് ആന്റി വെനം ഇന്‍ജെക്ഷന്‍ നല്‍കി. തുടര്‍ന്ന് 24 മണിക്കൂര്‍ നിരീക്ഷണത്തില്‍ വച്ചു. ഇപ്പോള്‍ അവള്‍ സുഖമായിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അപകടകാരിയായ ഒരു അതിഥിയാണ് തന്റെ മുന്നില്‍ എത്തിയതെന്ന് അറിയാനുള്ള വിവരം ഒന്നും അവള്‍ക്കായിട്ടില്ല. പാമ്പിനെ കണ്ടപ്പോള്‍ കൗതുകം തോന്നി കൈയില്‍ എടുത്തിരിക്കാം.

അതിനെ എടുത്ത് കളിച്ചു കൊണ്ടിരുന്നപ്പോഴായിരിക്കാം ചുണ്ടില്‍ കൊത്ത് കിട്ടിയത്. വേദന കൊണ്ട് അരിശം വന്ന അവള്‍ തിരിച്ച് അതിനെയും കടിച്ചു. എന്തായാലും ജീവന് ആപത്തൊന്നും സംഭവിച്ചില്ലല്ലോ എന്നാശ്വാസത്തിലാണ് അവളുടെ അച്ഛന്‍ മെഹ്മെത് എര്‍കാന്‍. സംഭവം നടക്കുമ്പോള്‍ അദ്ദേഹം ജോലിയ്ക്ക് പോയിരിക്കയായിരുന്നു.

ദൈവം കാത്തു എന്നാണ് സംഭവത്തെ കുറിച്ച് അദ്ദേഹത്തിന് പറയാനുള്ളത്. കഴിഞ്ഞ ദിവസങ്ങളിലൊന്നിലാണ് യു എസില്‍ ഒരു വിഷപാമ്പിന്റെ കടിയേറ്റ് ഒരു എട്ട് വയസ്സുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് കടിയേറ്റ അവന്റെ കൈ നീരുകെട്ടി സാധാരണയില്‍ നിന്ന് അഞ്ചിരട്ടി വീര്‍ത്തു. ബീച്ചിലേക്ക് യാത്ര പോയതായിരുന്നു ജേക്ക് ക്ലോസിയര്‍. യുഎസിലെ നോര്‍ഫോക്കിലുള്ള പ്രശസ്തമായ ഹെംസ്ബി ബീച്ചിലേക്കാണ് അവന്‍ പോയത്.

അവിടെ വെച്ചാണ് പാമ്പ് കടിയേറ്റത്. അവനോടൊപ്പം അച്ഛന്‍ കെന്നിയും, അമ്മ സോഫിയും ഉണ്ടായിരുന്നു. വിഷമില്ലാത്ത ഒരു പാമ്പാണ് കടിച്ചതെന്നാണ് അവര്‍ ആദ്യം കരുതിയത്. എന്നാല്‍ ജെയ്ക്കിന്റെ കൈയ്ക്ക് വേദന കൂടിയപ്പോള്‍ സംഭവം പ്രശ്നമാണ് എന്നവര്‍ക്ക് മനസ്സിലായി.

മലയാള സിനിമ, ടെലിവിഷൻ പ്രേക്ഷകർക്ക് ഒരുപോലെ സുപരിചിതയായ നടിയാണ് സോനാ നായർ. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെയാണ് മിനിസ്‌ക്രീനിലും ബിഗ് സ്ക്രീനിലും താരം അവതരിപ്പിച്ചിരിക്കുന്നത്. 

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ സോന നായർ എന്നും പ്രേക്ഷകരുടെ മനസിൽ പ്രത്യേക ഇടം നേടിയിട്ടുണ്ട്. ഗ്ലാമറസ് റോളുകളിലും സോന പലപ്പോഴും തിളങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ സോന നായർ എന്ന പേര് കേൾക്കുമ്പോൾ ഒരുപക്ഷേ മലയാളികളുടെ മനസിലേക്ക് ആദ്യമെത്തുന്ന കഥാപാത്രം മോഹൻലാൽ നായകനായ നരൻ സിനിമയിലെ കുന്നുമ്മൽ ശാന്ത എന്ന ശാന്ത ആയിരിക്കും.

മോഹൻലാലിനെ കൂടാതെ മമ്മൂട്ടി, ജയറാം തുടങ്ങിയ താരങ്ങളുടെ ചിത്രങ്ങളിലും സോന അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ മമ്മൂട്ടിയുടെ ഒപ്പം അഭിനയിച്ചപ്പോൾ ഉള്ള അനുഭവങ്ങൾ പങ്കുവെച്ചിരിക്കുകയാണ് സോന.

'സിനിമയെ അത്രത്തോളം ഇഷ്ടപ്പെടുന്നത് കൊണ്ട് തന്നെ പല സിനിമകളിലെ കഥാപാത്രങ്ങളും എന്റെ വീട്ടിലെ ആരെങ്കിലും ആയിരുന്നെങ്കിൽ എന്ന് പലപ്പോഴും ആഗ്രഹിച്ചിട്ടുള്ള വ്യക്തിയാണ് ഞാൻ. അങ്ങനെയുള്ള ഒരാളാണ് മമ്മൂട്ടി, അദ്ദേഹത്തിന്റെ പഴയ പല സിനിമകളും കഥാപാത്രങ്ങളും എനിക്ക് അത്രമാത്രം ഇഷ്ടമാണ്.'

'അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിലാണ് മമ്മൂക്കയ്ക്ക് ഒപ്പം ഞാൻ ആദ്യമായി അഭിനയിക്കുന്നത്. അദ്ദേഹത്തിനൊപ്പം അഭിനയിക്കുമ്പോൾ നന്നായി അഭിനയിച്ചാൽ അദ്ദേഹത്തിന്റെ മുഖഭാവം മാറുന്നത് പെട്ടെന്നായിരിക്കും.

അദ്ദേഹം അപ്പോൾ തന്നെ നമ്മളോട് പറയും വളരെ നന്നായിട്ടുണ്ടെന്ന്. അങ്ങനെ പറയുന്ന വളരെ കുറച്ച് ആളുകളെ സിനിമ മേഖലയിൽ കാണാനാവൂ. അതിൽ ഒരാളാണ് അദ്ദേഹം. അദ്ദേഹം നമ്മുടെ കഴിവിനെ അം​ഗീകരിക്കുന്ന വ്യക്തിയാണ്. വളരെ കുറച്ച് താരങ്ങൾ മാത്രമേ അങ്ങനെ പെരുമാറാറുള്ളൂ' 

'അതുപോലെ ഒരിക്കൽ അരയന്നങ്ങളുടെ വീടിന്റെ സെറ്റിൽ വെച്ച് മമ്മൂട്ടി എന്നെ കൊണ്ട് പാട്ട് പാടിച്ചിട്ടുണ്ട്. ഷൂട്ടിങ്ങിനിടെ ഒരു ​ദിവസം ഉച്ചയ്ക്ക് എല്ലാവരും വിശ്രമിക്കുന്ന സമയത്ത് അദ്ദേഹം തന്നോട് പെട്ടന്ന് പാട്ട് പാടാൻ പറയുകയായിരുന്നു. ആദ്യമൊന്ന് അമ്പരന്നിരുന്നെങ്കിലും പിന്നീട് പാട്ട് പാടി.

' സോന പറഞ്ഞു. ഷൂട്ടിങ് സെറ്റിൽ മമ്മൂട്ടിക്ക് അന്ന് മുതൽ ലഭിക്കുന്ന ബഹുമാനത്തെ കുറിച്ചും സോന പറഞ്ഞു. 'അദ്ദേഹം വരുമ്പോൾ തന്നെ എല്ലാവരും നിശ്ശബ്ദരാകും. അപ്പോൾ നമ്മുക്ക് മനസിലാക്കാം മമ്മൂട്ടി എത്തിയെന്ന്' സോന പറഞ്ഞു. 

### Related Links & Sources
- [Original Story Source](https://moviemax.in/news/61792/now-a-two-year-old-girl-is-going-viral-on-social-media)