ന​ഗ്നരായി,ശരീരത്തിൽ വെളുത്ത ചായം പൂശി അവര്‍...എന്തിന് ?

ന​ഗ്നരായി,ശരീരത്തിൽ വെളുത്ത ചായം പൂശി അവര്‍...എന്തിന് ?
Oct 20, 2021 01:45 PM | By Susmitha Surendran

ആ മോഡലുകൾ ഫോട്ടോകൾക്ക് പോസ് ചെയ്യുകയായിരുന്നു. അമേരിക്കൻ കലാകാരനായ സ്പെൻസർ ടുണിക് ഒരു മെഗാ ഫോൺ കൈയിൽ എടുത്ത് അവരുടെ ഫോട്ടോ പകർത്തി. എന്നാൽ, അതിന് പിന്നിൽ ഒരൊറ്റ ഉദ്ദേശ്യം മാത്രമായിരുന്നു, ചാവുകടലിന്റെ സംരക്ഷണം. ചാവുകടൽ ഇസ്രായേലിന്റെ ചരിത്രത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഈ ചാവുകടൽ ഒരു ഉപ്പ് തടാകമാണ്.

കുറച്ചുകാലമായി തടാകം ക്രമേണ ഇല്ലാതാവുകയാണ്. പ്രതിവർഷം ഒരു മീറ്ററിലധികം അത് ചുരുങ്ങുന്നു. ധാതുസമ്പുഷ്ടമായ ഈ തടാകത്തിലെ ഭൂരിഭാഗം വെള്ളവും കൃഷിക്കായി തിരിച്ചുവിടുകയാണ്. തടാകത്തിലെ പാരിസ്ഥിതിക മാറ്റങ്ങളെ സൂചിപ്പിക്കുന്നതാണ് ടുണിക്കിന്റെ ഈ പുതിയ ലൈവ് ഇൻസ്റ്റലേഷൻ. ഇത് മൂന്നാം തവണയാണ് അദ്ദേഹം ചാവുകടലിന്റെ സംരക്ഷണവുമായി ബന്ധപ്പെട്ട ഇൻസ്റ്റലേഷൻ ഒരുക്കുന്നത്. മാധ്യമങ്ങളെയും പൊതുസമൂഹത്തെയും ഇത് ആകർഷിച്ചു.

ഇസ്രായേൽ ടൂറിസം മന്ത്രാലയത്തിന്റെ അനുമതിയോടെയാണ് അദ്ദേഹം ഇത് രൂപകൽപന ചെയ്തത്. 2011 -ൽ ആണ് ചാവുകടലുമായി ബന്ധപ്പെട്ട് അദ്ദേഹം ആദ്യമായി ഇൻസ്റ്റലേഷൻ നടത്തുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി നഗ്‌ന ഇൻസ്റ്റലേഷനുകളൊരുക്കി പ്രശസ്തി നേടിയ കലാകാരനാണ് ടുണിക്.

ഫോട്ടോഗ്രാഫറുടെ വെബ്സൈറ്റ് അനുസരിച്ച്, 1992-94 മുതലാണ് ടുണിക് നഗ്ന ലൈവ് ഇൻസ്റ്റലേഷനുകൾ ഒരുക്കാൻ തുടങ്ങിയത്. മോൺ‌ട്രിയൽ, ലണ്ടൻ, ക്ലീവ്‌ലാൻഡ്, ആംസ്റ്റർഡാം എന്നിവയുൾപ്പെടെ പലയിടത്തും അദ്ദേഹത്തിന്റെ നഗ്‌ന ഇൻസ്റ്റലേഷൻ പ്രോജക്റ്റുകൾ ഉണ്ട്.

"ഇസ്രായേൽ സന്ദർശനം എനിക്ക് ഒരു അനുഭവമായിരുന്നു, ഇങ്ങനെയുള്ള കലയെ അനുവദിക്കുന്ന മിഡിൽ ഈസ്റ്റിലെ ഒരേയൊരു രാജ്യത്ത് എത്തി ഫോട്ടോയെടുക്കാൻ സാധിച്ചതിൽ ഞാൻ സന്തുഷ്ടനാണ്" ടുണിക് പറഞ്ഞു. അതേസമയം കലാകാരന്റെ ഇൻസ്റ്റലേഷനെ ജൂതസമൂഹം എതിർത്തു.

എന്നാൽ, അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഈ വിവാദങ്ങൾ ഒന്നും ഒരു പുത്തരിയല്ല. മുമ്പ്, ഒരു ഇസ്രായേലി നിയമനിർമ്മാതാവ് പരസ്യമായി വിവസ്ത്രരാകുന്നത് നിരോധിക്കുന്നതിനായി ഒരു 'സ്പെൻസർ ട്യൂണിക്' ബിൽ കൊണ്ടുവരാൻ ശ്രമിച്ചിരുന്നു. ഫോട്ടോഗ്രാഫറെ നിരോധിക്കുകയെന്നതായിരുന്നു ഇതിന് പിന്നിലുള്ള ഉദ്ദേശം. ഉയർന്നുവന്ന എതിർപ്പുകൾക്ക് മറുപടിയായി, കലാകാരൻ പറഞ്ഞു: "എന്നെ തടയുന്നതിന് എന്റെ പേരിൽ ഒരു ബിൽ ഉണ്ടായതിൽ ഞാൻ ഭാഗ്യവാനാണ്. അതൊരു ബഹുമതിയാണ്. നന്ദി. പക്ഷേ, ജീവിതത്തിൽ ഒരിക്കലെങ്കിലും എന്റെ ഫോട്ടോഷൂട്ടിൽ പങ്കെടുക്കാൻ നഗ്നനാകണമെന്ന് പറയുന്ന ഒരു ബിൽ കൊണ്ടുവരണമെന്നാണ് ഞാൻ കരുതുന്നത്."

Naked, they painted their bodies white ... Why?

Next TV

Related Stories
#viral |  സ്വർണ്ണാഭരണങ്ങൾ കുഴിച്ചെടുക്കുന്ന നിധിവേട്ടക്കാരൻ, സംഭവമിങ്ങനെ! വീഡിയോ വൈറൽ

Apr 26, 2024 01:23 PM

#viral | സ്വർണ്ണാഭരണങ്ങൾ കുഴിച്ചെടുക്കുന്ന നിധിവേട്ടക്കാരൻ, സംഭവമിങ്ങനെ! വീഡിയോ വൈറൽ

ഈ നിധി വേട്ടക്കാരൻ മറഞ്ഞിരിക്കുന്ന നിധി കണ്ടെത്തുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ...

Read More >>
#viral | 'വില്‍ യൂ മാരി മീ?' വിമാനത്തില്‍ സർപ്രൈസ്, ഫ്ലൈറ്റ് അറ്റൻഡന്റിനെ പ്രൊപ്പോസ് ചെയ്ത് പൈലറ്റ്, വീഡിയോ വൈറൽ

Apr 25, 2024 01:27 PM

#viral | 'വില്‍ യൂ മാരി മീ?' വിമാനത്തില്‍ സർപ്രൈസ്, ഫ്ലൈറ്റ് അറ്റൻഡന്റിനെ പ്രൊപ്പോസ് ചെയ്ത് പൈലറ്റ്, വീഡിയോ വൈറൽ

ഏകദേശം ഒന്നര വർഷം മുമ്പാണ് എൻ്റെ ജീവിതത്തെ പൂർണ്ണമായും മാറ്റിമറിച്ച ആ ഏറ്റവും മികച്ച വ്യക്തിയെ താൻ കണ്ടുമുട്ടിയത്' എന്നാണ് അദ്ദേഹം...

Read More >>
#viral |വിവാഹ പന്തലിൽ പറന്നിറങ്ങിയത് പരുന്ത്; വധുവിന്‍റെ മരിച്ചുപോയ അച്ഛൻ എന്ന് ഗ്രാമവാസികൾ

Apr 24, 2024 04:06 PM

#viral |വിവാഹ പന്തലിൽ പറന്നിറങ്ങിയത് പരുന്ത്; വധുവിന്‍റെ മരിച്ചുപോയ അച്ഛൻ എന്ന് ഗ്രാമവാസികൾ

സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെടുന്ന വീഡിയോകള്‍ ഇതിന് തെളിവ് നല്‍കുന്നു....

Read More >>
#viral | 'മധുരക്കിനാവിൻ ലഹരി'ക്ക് മാരക സ്റ്റെപ്പുകൾ, പ്രായമൊക്കെ വെറും നമ്പർ, സോഷ്യൽമീഡിയ തൂക്കാനിതാ സൂപ്പര്‍ ഡാന്‍സ്

Apr 21, 2024 02:06 PM

#viral | 'മധുരക്കിനാവിൻ ലഹരി'ക്ക് മാരക സ്റ്റെപ്പുകൾ, പ്രായമൊക്കെ വെറും നമ്പർ, സോഷ്യൽമീഡിയ തൂക്കാനിതാ സൂപ്പര്‍ ഡാന്‍സ്

വീഡിയോ ലക്ഷക്കണക്കിന് പേർ കാണുകയും ആയിരങ്ങൾ ഷെയർ ചെയ്യുകയും ചെയ്തു. അതേസമയം, ഇവരുടെ പേരോ മറ്റുവിവരങ്ങളോ...

Read More >>
#viral | ജനങ്ങൾക്കിടയിലേക്ക് പണം വലിച്ചെറിഞ്ഞ് ദമ്പതികൾ, സംഭവമിങ്ങനെ!

Apr 19, 2024 02:57 PM

#viral | ജനങ്ങൾക്കിടയിലേക്ക് പണം വലിച്ചെറിഞ്ഞ് ദമ്പതികൾ, സംഭവമിങ്ങനെ!

സന്യാസിമാരും അവരുടെ അനുയായികളും ഉൾപ്പെടെയുള്ള ജൈന സമുദായത്തിലെ അംഗങ്ങളുമായി കാലങ്ങളായി ഇടപഴകുന്നവരാണ് ഭണ്ഡാരിയുടെ...

Read More >>
#viral |തിരക്കുള്ള ബസില്‍ ബിക്കിനി ധരിച്ച് യുവതി; സീറ്റ് മാറിയിരുന്ന് യാത്രക്കാര്‍

Apr 18, 2024 02:50 PM

#viral |തിരക്കുള്ള ബസില്‍ ബിക്കിനി ധരിച്ച് യുവതി; സീറ്റ് മാറിയിരുന്ന് യാത്രക്കാര്‍

ബിക്കിനി ധരിച്ച യുവതി ബസില്‍ കയറിയതിന് പിന്നാലെ അടുത്തുനില്‍ക്കുകയായിരുന്നു സ്ത്രീ മാറി നില്‍ക്കുന്നത് വീഡിയോയില്‍...

Read More >>
Top Stories










News Roundup