---
title: "അങ്ങനെ ചെയ്യുന്ന വളരെ കുറച്ചുപേരെ ഉള്ളു: മമ്മുട്ടിയെക്കുറിച്ച്  സോനാ നായർ  "
english_title: "Sona Nair's words about Mammootty are going viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/61783/sona-nairs-words-about-mammootty-are-going-viral"
published_at: "2022-08-15T13:27:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62fa02f5988c6_sona.jpg"
keywords: []
---

# അങ്ങനെ ചെയ്യുന്ന വളരെ കുറച്ചുപേരെ ഉള്ളു: മമ്മുട്ടിയെക്കുറിച്ച്  സോനാ നായർ  

> **Lead Summary:** മലയാള സിനിമ, ടെലിവിഷൻ പ്രേക്ഷകർക്ക് ഒരുപോലെ സുപരിചിതയായ നടിയാണ് സോനാ നായർ. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെയാണ് മിനിസ്‌ക്രീനിലും ബിഗ് സ്ക്രീനിലും താരം അവതരിപ്പിച്ചിരിക്കുന്നത്. 

## Article Content

മലയാള സിനിമ, ടെലിവിഷൻ പ്രേക്ഷകർക്ക് ഒരുപോലെ സുപരിചിതയായ നടിയാണ് സോനാ നായർ. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെയാണ് മിനിസ്‌ക്രീനിലും ബിഗ് സ്ക്രീനിലും താരം അവതരിപ്പിച്ചിരിക്കുന്നത്. 

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ സോന നായർ എന്നും പ്രേക്ഷകരുടെ മനസിൽ പ്രത്യേക ഇടം നേടിയിട്ടുണ്ട്. ഗ്ലാമറസ് റോളുകളിലും സോന പലപ്പോഴും തിളങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ സോന നായർ എന്ന പേര് കേൾക്കുമ്പോൾ ഒരുപക്ഷേ മലയാളികളുടെ മനസിലേക്ക് ആദ്യമെത്തുന്ന കഥാപാത്രം മോഹൻലാൽ നായകനായ നരൻ സിനിമയിലെ കുന്നുമ്മൽ ശാന്ത എന്ന ശാന്ത ആയിരിക്കും.

**

മോഹൻലാലിനെ കൂടാതെ മമ്മൂട്ടി, ജയറാം തുടങ്ങിയ താരങ്ങളുടെ ചിത്രങ്ങളിലും സോന അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ മമ്മൂട്ടിയുടെ ഒപ്പം അഭിനയിച്ചപ്പോൾ ഉള്ള അനുഭവങ്ങൾ പങ്കുവെച്ചിരിക്കുകയാണ് സോന.

'സിനിമയെ അത്രത്തോളം ഇഷ്ടപ്പെടുന്നത് കൊണ്ട് തന്നെ പല സിനിമകളിലെ കഥാപാത്രങ്ങളും എന്റെ വീട്ടിലെ ആരെങ്കിലും ആയിരുന്നെങ്കിൽ എന്ന് പലപ്പോഴും ആഗ്രഹിച്ചിട്ടുള്ള വ്യക്തിയാണ് ഞാൻ. അങ്ങനെയുള്ള ഒരാളാണ് മമ്മൂട്ടി, അദ്ദേഹത്തിന്റെ പഴയ പല സിനിമകളും കഥാപാത്രങ്ങളും എനിക്ക് അത്രമാത്രം ഇഷ്ടമാണ്.'

'അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിലാണ് മമ്മൂക്കയ്ക്ക് ഒപ്പം ഞാൻ ആദ്യമായി അഭിനയിക്കുന്നത്. അദ്ദേഹത്തിനൊപ്പം അഭിനയിക്കുമ്പോൾ നന്നായി അഭിനയിച്ചാൽ അദ്ദേഹത്തിന്റെ മുഖഭാവം മാറുന്നത് പെട്ടെന്നായിരിക്കും.

അദ്ദേഹം അപ്പോൾ തന്നെ നമ്മളോട് പറയും വളരെ നന്നായിട്ടുണ്ടെന്ന്. അങ്ങനെ പറയുന്ന വളരെ കുറച്ച് ആളുകളെ സിനിമ മേഖലയിൽ കാണാനാവൂ. അതിൽ ഒരാളാണ് അദ്ദേഹം. അദ്ദേഹം നമ്മുടെ കഴിവിനെ അം​ഗീകരിക്കുന്ന വ്യക്തിയാണ്. വളരെ കുറച്ച് താരങ്ങൾ മാത്രമേ അങ്ങനെ പെരുമാറാറുള്ളൂ' 

'അതുപോലെ ഒരിക്കൽ അരയന്നങ്ങളുടെ വീടിന്റെ സെറ്റിൽ വെച്ച് മമ്മൂട്ടി എന്നെ കൊണ്ട് പാട്ട് പാടിച്ചിട്ടുണ്ട്. ഷൂട്ടിങ്ങിനിടെ ഒരു ​ദിവസം ഉച്ചയ്ക്ക് എല്ലാവരും വിശ്രമിക്കുന്ന സമയത്ത് അദ്ദേഹം തന്നോട് പെട്ടന്ന് പാട്ട് പാടാൻ പറയുകയായിരുന്നു. ആദ്യമൊന്ന് അമ്പരന്നിരുന്നെങ്കിലും പിന്നീട് പാട്ട് പാടി.

' സോന പറഞ്ഞു. ഷൂട്ടിങ് സെറ്റിൽ മമ്മൂട്ടിക്ക് അന്ന് മുതൽ ലഭിക്കുന്ന ബഹുമാനത്തെ കുറിച്ചും സോന പറഞ്ഞു. 'അദ്ദേഹം വരുമ്പോൾ തന്നെ എല്ലാവരും നിശ്ശബ്ദരാകും. അപ്പോൾ നമ്മുക്ക് മനസിലാക്കാം മമ്മൂട്ടി എത്തിയെന്ന്' സോന പറഞ്ഞു. 

**

രാജ്യം ഇന്ന് എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുകയാണ്. താരങ്ങളടക്കമുള്ളവര്‍ സ്വാതന്ത്ര്യദിന ആശംസകള്‍ അറിയിച്ച് രംഗത്ത് എത്തി. മോഹൻലാല്‍, മമ്മൂട്ടി, പൃഥ്വിരാജ് തുടങ്ങിയ താരങ്ങള്‍ സാമൂഹ്യമാധ്യമങ്ങള്‍ വഴി ആശംസകള്‍ നേര്‍ന്നു.

മോഹൻലാലും മമ്മൂട്ടിയും 'ഹര്‍ ഘര്‍ തിരംഗ'യുടെ ഭാഗമായും നേരത്തെ രംഗത്ത് എത്തിയിരുന്നു. സ്വാതന്ത്ര്യത്തിന്‍റെ എഴുപത്തിയഞ്ചാം വാർഷിക ആഘോഷമായ ആസാദി കാ അമൃത് മഹോത്സവിന്‍റെ ഭാഗമായി സംഘടിപ്പിച്ച 'ഹർ ഘർ തിരംഗ' പരിപാടിയിൽ മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ​ഗോപി, മേജര് രവി, ജയറാം ഉൾപ്പടെയുള്ളവർ പങ്കെടുത്തിരുന്നു.

[https://www.facebook.com/Mammootty/posts/625571228932882**](https://www.facebook.com/Mammootty/posts/625571228932882)**

കൊച്ചി എളമക്കരയിലെ വീട്ടിലാണ് മോഹൻലാൽ പതാക ഉയർത്തിയത്. ആസാദി കാ അമൃത് മഹോത്സവത്തിൽ അഭിമാനപൂർവ്വം പങ്ക് ചേരുന്നുവെന്ന് മോഹൻലാൽ പറഞ്ഞു. 'ഹർ ഘർ തിരംഗ' രാജ്യ സ്നേഹം ഊട്ടിയുറപ്പിക്കാനും ഒന്നായി മുന്നേറാനും സഹായിക്കുമെന്നും താരം കൂട്ടിച്ചേർത്തിരുന്നു.

[https://www.facebook.com/ActorMohanlal/posts/636798727813396**](https://www.facebook.com/ActorMohanlal/posts/636798727813396)

ക്യാംപെയ്ൻ ഏറ്റെടുത്ത് നടൻ മമ്മൂട്ടിയും കൊച്ചിയിലെ തന്റെ വീട്ടിൽ‌ പതാക ഉയർത്തി. ഭാര്യ സുൽഫത്ത്, നിർമാതാക്കളായ ആന്റോ ജോസഫ്, എസ്. ജോർജ്, സ്റ്റാഫ് അംഗങ്ങൾ എന്നിവർക്കൊപ്പമാണ് അദ്ദേഹം പതാക ഉയർത്തിയത്.

സ്വതന്ത്രമായ ഇന്ത്യക്ക് 75 വയസ്സ്, അതിൽ 57 വർഷം ഈ രാജ്യത്ത് ജീവിക്കാനായത് പുണ്യം. അഭിമാനം എന്ന് കുറിച്ചു കൊണ്ടാണ് ജയറാം വീട്ടിൽ പതാക ഉയർത്തിയ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഒപ്പം എല്ലാവർക്കും സ്വാതന്ത്ര്യദിനാശംസകളും ജയറാം നേർന്നിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/61783/sona-nairs-words-about-mammootty-are-going-viral)