---
title: "എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിന ആശംസകളുമായി മമ്മൂട്ടിയും മോഹൻലാലും"
english_title: "Mammootty and Mohanlal wish 75th Independence Day"
publisher: "moviemax.in"
canonical_url: "https://moviemax.in/news/61773/mammootty-and-mohanlal-wish-75th-independence-day"
published_at: "2022-08-15T13:07:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f9f86a4f795_mohanlal_and_mammootty.jpg"
keywords: []
---

# എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിന ആശംസകളുമായി മമ്മൂട്ടിയും മോഹൻലാലും

> **Lead Summary:** രാജ്യം ഇന്ന് എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുകയാണ്. താരങ്ങളടക്കമുള്ളവര്‍ സ്വാതന്ത്ര്യദിന ആശംസകള്‍ അറിയിച്ച് രംഗത്ത് എത്തി. മോഹൻലാല്‍, മമ്മൂട്ടി, പൃഥ്വിരാജ് തുടങ്ങിയ താരങ്ങള്‍ സാമൂഹ്യമാധ്യമങ്ങള്‍ വഴി ആശംസകള്‍ നേര്‍ന്നു.

## Article Content

രാജ്യം ഇന്ന് എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുകയാണ്. താരങ്ങളടക്കമുള്ളവര്‍ സ്വാതന്ത്ര്യദിന ആശംസകള്‍ അറിയിച്ച് രംഗത്ത് എത്തി. മോഹൻലാല്‍, മമ്മൂട്ടി, പൃഥ്വിരാജ് തുടങ്ങിയ താരങ്ങള്‍ സാമൂഹ്യമാധ്യമങ്ങള്‍ വഴി ആശംസകള്‍ നേര്‍ന്നു.

മോഹൻലാലും മമ്മൂട്ടിയും 'ഹര്‍ ഘര്‍ തിരംഗ'യുടെ ഭാഗമായും നേരത്തെ രംഗത്ത് എത്തിയിരുന്നു. സ്വാതന്ത്ര്യത്തിന്‍റെ എഴുപത്തിയഞ്ചാം വാർഷിക ആഘോഷമായ ആസാദി കാ അമൃത് മഹോത്സവിന്‍റെ ഭാഗമായി സംഘടിപ്പിച്ച 'ഹർ ഘർ തിരംഗ' പരിപാടിയിൽ മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ​ഗോപി, മേജര് രവി, ജയറാം ഉൾപ്പടെയുള്ളവർ പങ്കെടുത്തിരുന്നു.

[**https://www.facebook.com/Mammootty/posts/625571228932882**](https://www.facebook.com/Mammootty/posts/625571228932882)**

കൊച്ചി എളമക്കരയിലെ വീട്ടിലാണ് മോഹൻലാൽ പതാക ഉയർത്തിയത്. ആസാദി കാ അമൃത് മഹോത്സവത്തിൽ അഭിമാനപൂർവ്വം പങ്ക് ചേരുന്നുവെന്ന് മോഹൻലാൽ പറഞ്ഞു. 'ഹർ ഘർ തിരംഗ' രാജ്യ സ്നേഹം ഊട്ടിയുറപ്പിക്കാനും ഒന്നായി മുന്നേറാനും സഹായിക്കുമെന്നും താരം കൂട്ടിച്ചേർത്തിരുന്നു.

[https://www.facebook.com/ActorMohanlal/posts/636798727813396**](https://www.facebook.com/ActorMohanlal/posts/636798727813396)

ക്യാംപെയ്ൻ ഏറ്റെടുത്ത് നടൻ മമ്മൂട്ടിയും കൊച്ചിയിലെ തന്റെ വീട്ടിൽ‌ പതാക ഉയർത്തി. ഭാര്യ സുൽഫത്ത്, നിർമാതാക്കളായ ആന്റോ ജോസഫ്, എസ്. ജോർജ്, സ്റ്റാഫ് അംഗങ്ങൾ എന്നിവർക്കൊപ്പമാണ് അദ്ദേഹം പതാക ഉയർത്തിയത്.

സ്വതന്ത്രമായ ഇന്ത്യക്ക് 75 വയസ്സ്, അതിൽ 57 വർഷം ഈ രാജ്യത്ത് ജീവിക്കാനായത് പുണ്യം. അഭിമാനം എന്ന് കുറിച്ചു കൊണ്ടാണ് ജയറാം വീട്ടിൽ പതാക ഉയർത്തിയ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഒപ്പം എല്ലാവർക്കും സ്വാതന്ത്ര്യദിനാശംസകളും ജയറാം നേർന്നിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/61773/mammootty-and-mohanlal-wish-75th-independence-day)