---
title: "മലയാളികളുടെ നെഞ്ചത്തേക്ക് മെക്കിട്ട് കയറാൻ നിങ്ങൾ ആയിട്ടില്ല; ദയ അശ്വതിയുടെ  പോസ്റ്റ് വൈറലാകുന്നു "
english_title: "Daya Aswathi's post is now going viral on social media"
publisher: "moviemax.in"
canonical_url: "https://moviemax.in/news/61766/daya-aswathis-post-is-now-going-viral-on-social-media"
published_at: "2022-08-15T12:41:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f9f1d65b7d7_dhaya_aswathi_and_amrutha.jpg"
keywords: []
---

# മലയാളികളുടെ നെഞ്ചത്തേക്ക് മെക്കിട്ട് കയറാൻ നിങ്ങൾ ആയിട്ടില്ല; ദയ അശ്വതിയുടെ  പോസ്റ്റ് വൈറലാകുന്നു 

> **Lead Summary:** മലയാളികൾക്ക് സുപരിചിതയായ രണ്ടുപേരാണ് ഗോപി സുന്ദറും അമൃത സുരേഷും . അടുത്തിടെ ആയിരുന്നു ഇവർ തമ്മിൽ പ്രണയത്തിലാണ് എന്നും ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയിരിക്കുകയാണ് എന്ന വാർത്തകളും പുറത്തുവന്നത്.

## Article Content

മലയാളികൾക്ക് സുപരിചിതയായ രണ്ടുപേരാണ് ഗോപി സുന്ദറും അമൃത സുരേഷും . അടുത്തിടെ ആയിരുന്നു ഇവർ തമ്മിൽ പ്രണയത്തിലാണ് എന്നും ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയിരിക്കുകയാണ് എന്ന വാർത്തകളും പുറത്തുവന്നത്.

ഇവർ തന്നെയാണ് സമൂഹമാധ്യമങ്ങൾ വഴി വാർത്ത പുറത്തുവിട്ടത്. അടുത്തിടെ ഇരുവരും ഒരുമിച്ച് ഒരു സംഗീത ആൽബം പുറത്തുവിട്ടിരുന്നു. 

**

ആൽബത്തിന്റെ പോസ്റ്ററിന് താഴെ വന്ന കമന്റുകൾ പരിശോധിച്ചാൽ മലയാളികളുടെ ലൈംഗിക ദാരിദ്ര്യം മനസ്സിലാക്കാൻ സാധിക്കും എന്നായിരുന്നു ഗോപി സുന്ദർ പറഞ്ഞത്. വളരെ മികച്ച ഒരു പോസ്റ്റർ ആയിരുന്നു ആദ്യം ഡിസൈൻ ചെയ്തത്. എന്നാൽ അത് ആരും തിരിഞ്ഞു നോക്കിയില്ല.

അതിനുശേഷം ആയിരുന്നു ഉമ്മ വെയ്ക്കുന്ന രംഗമുള്ള ഒരു പോസ്റ്റർ കൂടി പങ്കുവെച്ചത്. അതിനുശേഷം ആയിരുന്നു കേരളത്തിലെ ലൈംഗിക താരതമ്യം എത്രത്തോളം ഉണ്ടെന്ന് മനസ്സിലായത് എന്നാണ് ഗോപി സുന്ദർ പറയുന്നത്. ഇപ്പോൾ ഇദ്ദേഹത്തിനെതിരെ വിമർശനവുമായി എത്തിയിരിക്കുകയാണ് ദയ അശ്വതി. ബിഗ് ബോസ് പരിപാടിയിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ദയ അശ്വതി.

> “നിങ്ങളുടെ കാര്യം ഒരു കോമഡി തന്നെയാണ്. എങ്കിലും എൻറെ അഭിപ്രായം പറയാം എന്ന് കരുതി. നിങ്ങൾക്ക് പാട്ടിനെ കുറിച്ച് പറയാം. കാരണം അതിനുള്ള കഴിവ് നിങ്ങൾ രണ്ടുപേർക്കും ഉണ്ട്.

അതുമായി ബന്ധപ്പെട്ട അഭിമുഖങ്ങളും നിങ്ങൾക്ക് നൽകാം. അതെല്ലാം വളരെ നല്ല കാര്യമാണ്. എന്നാൽ മലയാളികളുടെ നെഞ്ചത്തേക്ക് മെക്കിട്ട് കയറാൻ നിങ്ങൾ ആയിട്ടില്ല” – ഇതായിരുന്നു ദയ അശ്വതി നടത്തിയ പ്രതികരണം.

> “അത്രയ്ക്ക് പെർഫെക്റ്റ് ആയിട്ടുള്ള വ്യക്തി ഒന്നുമല്ല ഗോപി സുന്ദർ. ഒരു തെങ്ങിൽ തുണി ചുറ്റിയത് കണ്ടാലും മലയാളികൾക്ക് ലൈംഗിക ദാരിദ്ര്യം എന്നല്ലേ? ഒട്ടും ലൈംഗിക ദാരിദ്ര്യം അനുഭവിക്കാത്ത നിങ്ങൾ എത്ര കെട്ടി? എത്ര പേരെ കൂടെ കൊണ്ടുനടക്കുന്നു? മൊത്തത്തിൽ മൂന്നാമത്തെത് അല്ലേ? അണ്ണന് ഒട്ടും ദാരിദ്ര്യം ഇല്ല.

ആദ്യം ഒരെണ്ണം കെട്ടി, പിന്നെ ലിവിങ് ടുഗെതർ, മൂന്നാമത്തെത് കെട്ടിയോ ഇല്ലയോ എന്ന് പറയാനുള്ള ധൈര്യവും ഇല്ല. ആദ്യം സ്വയം കാര്യം തിരുത്താൻ ശ്രമിക്കൂ, എന്നിട്ട് മറ്റുള്ളവരുടെ കാര്യം നോക്കൂ. നിങ്ങളുടെ ജീവിതം ആരും ഇവിടെ ശ്രദ്ധിക്കാൻ വരുന്നില്ല, അതുപോലെ തന്നെ നാട്ടുകാരുടെ കാര്യവും നിങ്ങൾ നോക്കാൻ വരേണ്ട. ഒന്നിൽ തുടങ്ങിയത് മൂന്നിൽ എങ്കിലും നിങ്ങൾ അവസാനിപ്പിക്കുമോ?” – ദയ അശ്വതി കൂട്ടിച്ചേർക്കുന്നു.

ലേഡി സൂപ്പർസ്റ്റാർ എന്ന് വിശേഷിപ്പിക്കുന്ന താരമാണ് നയൻ‌താര . മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരം പിന്നീട് മറ്റുഭാഷകളിലേക്ക് ചേക്കേറുകയായിരുന്നു . നിരവധി ആരാധകർ ഉള്ള താരം കൂടിയാണ് നയൻ‌താര . ഈ അടുത്തായിരുന്നു താരത്തിന്റെ വിവാഹം കഴിഞ്ഞത് .

വിഘ്‌നേഷ് ശിവനുമായുള്ള വിവാഹശേഷം നടി നയന്‍താരയ്‌ക്കെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. മുപ്പത്തിയേഴാം വയസിലൊക്കെ വിവാഹിതയായ താരത്തിന് ഇനി കുഞ്ഞുങ്ങളൊന്നും പിറക്കാന്‍ പോകുന്നില്ലെന്ന തരത്തിലായിരുന്നു ചിലരുടെ കുറ്റപ്പെടുത്തല്‍.

ഇപ്പോഴിതാ ആ വാര്‍ത്തകളില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് തെന്നിന്ത്യന്‍ സിനിമയിലെ പ്രശസ്ത കൊറിയോഗ്രാഫറായ കലാ മാസ്റ്റര്‍. ‘ലൈഫില്‍ സെറ്റിലായിട്ടാണ് നയന്‍താര വിവാഹിതയായത്.

ചെറിയ പ്രായത്തില്‍ വിവാഹം കഴിച്ച് കുഞ്ഞ് പിറന്നാല്‍ ആ കുഞ്ഞിന് വേണ്ടി രണ്ടിരട്ടി ജോലി ചെയ്ത് സമ്പാദിക്കേണ്ടി വരും.’ ‘വിവാഹം, കുട്ടികള്‍ എന്നിവ എല്ലാവരുടെ ജീവിതത്തിലും സംഭവിച്ചേക്കും. അത് ഏത് വയസില്‍ നടക്കണം എന്നൊന്നുമില്ല. നയന്‍താര ജീവിതത്തില്‍ ഒരുപാട് കഷ്ടപ്പെട്ടാണ് ഇവിടെ വന്ന് നില്‍ക്കുന്നത്.’

‘നയന്‍താരയുടെ ഹാര്‍ഡ് വര്‍ക്കാണ് അവരെ ഇവിടെ എത്തിച്ചത്. ലേറ്റ് മാരേജ് ചെയ്യുന്നവര്‍ നിരവധിയുണ്ട്. ചിലര്‍ക്ക് അറുപതാം വയസില്‍ കുട്ടികളുണ്ടാകുന്നില്ലേ?. വിഐപി ആയതുകൊണ്ടാണ് നയന്‍താരയ്ക്ക് നേരെ കുറ്റപ്പെടുത്തലുകള്‍ വരുന്നത്.

നയന്‍താരയുടെ തീരുമാനം കറക്ടാണ്.’ ‘കൃത്യ സമയത്താണ് അവര്‍ വിവാഹിതയായത്. നാല്‍പത്തൊന്നും ആയില്ലല്ലോ മുപ്പത്തിയേഴ് വയസല്ലേ ആയുള്ളു. നയന്‍സ് അവളുടെ ജീവിതമാണ് ജീവിക്കുന്നത്. നാക്കിന് എല്ലില്ലാത്തവര്‍ പറയുന്നതും എഴുതി വിടുന്നതും അവളുടെ വിഷയമല്ല’ കലാ മാസ്റ്റര്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/61766/daya-aswathis-post-is-now-going-viral-on-social-media)