---
title: "നയന്‍താരയുടെ തീരുമാനം കറക്ടാണ്; കലാ മാസ്റ്റര്‍ "
english_title: "Nayanthara's decision is correct; kala master"
publisher: "moviemax.in"
canonical_url: "https://moviemax.in/news/61747/nayantharas-decision-is-correct-kala-master"
published_at: "2022-08-15T11:47:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f9e645ab7d1_nayanthara.jpg"
keywords: []
---

# നയന്‍താരയുടെ തീരുമാനം കറക്ടാണ്; കലാ മാസ്റ്റര്‍ 

> **Lead Summary:** ലേഡി സൂപ്പർസ്റ്റാർ എന്ന് വിശേഷിപ്പിക്കുന്ന താരമാണ് നയൻ‌താര . മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരം പിന്നീട് മറ്റുഭാഷകളിലേക്ക് ചേക്കേറുകയായിരുന്നു . നിരവധി ആരാധകർ ഉള്ള താരം കൂടിയാണ് നയൻ‌താര . ഈ അടുത്തായിരുന്നു താരത്തിന്റെ വിവാഹം കഴിഞ്ഞത് .**

## Article Content

ലേഡി സൂപ്പർസ്റ്റാർ എന്ന് വിശേഷിപ്പിക്കുന്ന താരമാണ് നയൻ‌താര . മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരം പിന്നീട് മറ്റുഭാഷകളിലേക്ക് ചേക്കേറുകയായിരുന്നു . നിരവധി ആരാധകർ ഉള്ള താരം കൂടിയാണ് നയൻ‌താര . ഈ അടുത്തായിരുന്നു താരത്തിന്റെ വിവാഹം കഴിഞ്ഞത് .**

വിഘ്‌നേഷ് ശിവനുമായുള്ള വിവാഹശേഷം നടി നയന്‍താരയ്‌ക്കെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. മുപ്പത്തിയേഴാം വയസിലൊക്കെ വിവാഹിതയായ താരത്തിന് ഇനി കുഞ്ഞുങ്ങളൊന്നും പിറക്കാന്‍ പോകുന്നില്ലെന്ന തരത്തിലായിരുന്നു ചിലരുടെ കുറ്റപ്പെടുത്തല്‍.

ഇപ്പോഴിതാ ആ വാര്‍ത്തകളില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് തെന്നിന്ത്യന്‍ സിനിമയിലെ പ്രശസ്ത കൊറിയോഗ്രാഫറായ കലാ മാസ്റ്റര്‍. ‘ലൈഫില്‍ സെറ്റിലായിട്ടാണ് നയന്‍താര വിവാഹിതയായത്.

ചെറിയ പ്രായത്തില്‍ വിവാഹം കഴിച്ച് കുഞ്ഞ് പിറന്നാല്‍ ആ കുഞ്ഞിന് വേണ്ടി രണ്ടിരട്ടി ജോലി ചെയ്ത് സമ്പാദിക്കേണ്ടി വരും.’ ‘വിവാഹം, കുട്ടികള്‍ എന്നിവ എല്ലാവരുടെ ജീവിതത്തിലും സംഭവിച്ചേക്കും. അത് ഏത് വയസില്‍ നടക്കണം എന്നൊന്നുമില്ല. നയന്‍താര ജീവിതത്തില്‍ ഒരുപാട് കഷ്ടപ്പെട്ടാണ് ഇവിടെ വന്ന് നില്‍ക്കുന്നത്.’

‘നയന്‍താരയുടെ ഹാര്‍ഡ് വര്‍ക്കാണ് അവരെ ഇവിടെ എത്തിച്ചത്. ലേറ്റ് മാരേജ് ചെയ്യുന്നവര്‍ നിരവധിയുണ്ട്. ചിലര്‍ക്ക് അറുപതാം വയസില്‍ കുട്ടികളുണ്ടാകുന്നില്ലേ?. വിഐപി ആയതുകൊണ്ടാണ് നയന്‍താരയ്ക്ക് നേരെ കുറ്റപ്പെടുത്തലുകള്‍ വരുന്നത്.

നയന്‍താരയുടെ തീരുമാനം കറക്ടാണ്.’ ‘കൃത്യ സമയത്താണ് അവര്‍ വിവാഹിതയായത്. നാല്‍പത്തൊന്നും ആയില്ലല്ലോ മുപ്പത്തിയേഴ് വയസല്ലേ ആയുള്ളു. നയന്‍സ് അവളുടെ ജീവിതമാണ് ജീവിക്കുന്നത്. നാക്കിന് എല്ലില്ലാത്തവര്‍ പറയുന്നതും എഴുതി വിടുന്നതും അവളുടെ വിഷയമല്ല’ കലാ മാസ്റ്റര്‍ പറഞ്ഞു.

**

സ്വാതന്ത്ര്യ ദിനത്തിൽ തെലങ്കാന സൈബറാബാദ് മെട്രോപൊളിറ്റൻ പൊലീസിന്റെ പ്രത്യേക അതിഥിയായി ദുൽഖർ സൽമാൻ. താരം തന്നെയാണ് വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.

ഹൈദരാബാദിലെ ജൂബിലി ഹിൽസാണ് തെന്നിന്ത്യൻ താര ലോകത്തിന്റെ കേന്ദ്രം. ഇത്രയധികം തെന്നിന്ത്യൻ താരങ്ങൾ ഉണ്ടായിട്ടും ദുൽഖർ സൽമാനെ സ്വാതന്ത്ര്യ ദിനത്തിൽ പതാക ഉയർത്താൻ ക്ഷണിച്ചതിന്റെ അഭിമാനം മലയാളികൾക്കുമുണ്ട്.

[https://www.facebook.com/DQSalmaan/videos/381438087497517/?t=4**](https://www.facebook.com/DQSalmaan/videos/381438087497517/?t=4)

വെള്ള കുർത്തയും പാന്റുമണിഞ്ഞ് സൺഗ്ലാസും വെച്ച് ഓപ്പൺ ജീപ്പിൽ സ്റ്റൈലായി വരുന്ന ദുൽഖറിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പോസ്റ്റ് ചെയ്ത് മിനിറ്റുകൾക്കകം തന്നെ ആയിരക്കണക്കിന് പേരാണ് വീഡിയോക്ക് ലൈക്കുമായി രംഗത്ത് വന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/61747/nayantharas-decision-is-correct-kala-master)