---
title: "'ഇനി ഉത്തരം'  സിനിമയുടെ പുതിയ പോസ്റ്റര്‍ പുറത്ത് "
english_title: ". The new poster of the movie 'Ini utharam' has been released."
publisher: "moviemax.in"
canonical_url: "https://moviemax.in/news/61716/the-new-poster-of-the-movie-ini-utharam-has-been-released"
published_at: "2022-08-15T09:56:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f9cb50c2906_eni_utharam.jpg"
keywords: []
---

# 'ഇനി ഉത്തരം'  സിനിമയുടെ പുതിയ പോസ്റ്റര്‍ പുറത്ത് 

> **Lead Summary:** അപർണ ബാലമുരളി നായികയാകുന്ന പുതിയ സിനിമയാണ് 'ഇനി ഉത്തരം'. സുധീഷ് രാമചന്ദ്രൻ ആണ് സംവിധാനം ചെയ്യുന്നത്. 'ഇനി ഉത്തരം' എന്ന സിനിമയുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. അപര്‍ണ ബാലമുരളിക്ക് ഒപ്പം കലാഭവൻ ഷാജോണ്‍, ചന്തു നാഥ് എന്നിവരാണ് പോസ്റ്ററില്‍ ഉള്ളത്.

## Article Content

അപർണ ബാലമുരളി നായികയാകുന്ന പുതിയ സിനിമയാണ് 'ഇനി ഉത്തരം'. സുധീഷ് രാമചന്ദ്രൻ ആണ് സംവിധാനം ചെയ്യുന്നത്. 'ഇനി ഉത്തരം' എന്ന സിനിമയുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. അപര്‍ണ ബാലമുരളിക്ക് ഒപ്പം കലാഭവൻ ഷാജോണ്‍, ചന്തു നാഥ് എന്നിവരാണ് പോസ്റ്ററില്‍ ഉള്ളത്.

ഹരീഷ് ഉത്തമൻ, സിദ്ധാർത്ഥ് മേനോൻ, സിദ്ദിഖ്, ജാഫർ ഇടുക്കി, ഷാജു ശ്രീധർ, ജയൻ ചേർത്തല, ബിനീഷ് പി, ഭാഗ്യരാജ് തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ. രഞ്ജിത് ഉണ്ണിയുടേതാണ് തിരക്കഥ, സംഭാഷണം. ഛായാഗ്രഹണം രവിചന്ദ്രൻ നിർവ്വഹിക്കുന്നു.

**

വിനായക് ശശികുമാർ എഴുതിയ വരികൾക്ക് ഹിഷാം അബ്‍ദുൽ വഹാബ് സംഗീതം പകരുന്നു. എ ആന്‍ഡ് വി എന്റർടെയ്ൻമെന്റിന്റെ ബാനറിൽ വരുൺ, അരുൺ എന്നിവർ ചേർന്ന് ചിത്രം നിർമിക്കുന്നു.

എഡിറ്റിംഗ് ജിതിൻ ഡി കെ, പ്രൊഡക്ഷൻ കൺട്രോളർ റിന്നി ദിവാകർ, റിനോഷ് കൈമൾ, കലാസംവിധാനം അരുൺ മോഹനൻ, മേക്കപ്പ് ജിതേഷ് പൊയ്യ.

വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്‍ണൻ, സ്റ്റിൽസ് ജെഫിൻ ബിജോയ്, പരസ്യകല ജോസ് ഡോമിനിക്, ചീഫ് അസോസിയേറ്റ് ഡയറക്ടർ ദീപക് നാരായൺ, പ്രൊജക്റ്റ് ഡിസൈനർ ആന്റ് മാർക്കറ്റിംങ് എച്ച് 20 സ്പെല്‍. പിആർഒ എ എസ് ദിനേശ്.

**

സ്വാതന്ത്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷിക ആഘോഷമായ ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായിട്ടുള്ള 'ഹര്‍ ഘര്‍ തിരംഗ' പരിപാടിയില്‍ പങ്കുചേര്‍ന്ന് ഷാരൂഖ് ഖാനും കുടുംബവും. മുംബൈയിലെ സ്വന്തം വസതിയിലാണ് ഷാരൂഖ് ഖാൻ ദേശീയ പതാക ഉയര്‍ത്തിയത്.

ദേശീയ പതാക ഉയര്‍ത്തുന്നതിന്റെ വീഡിയോ ഷാരൂഖ് ഖാൻ പങ്കുവെച്ചിട്ടുണ്ട്. ഷാരൂഖ് ഖാന്റെ ഭാര്യ ഗൗരിയും മക്കളായ ആര്യൻ ഖാനും അബ്രാമും ഒപ്പമുണ്ടായിരുന്നു.

[https://twitter.com/i/status/1558816378408378368**](https://twitter.com/i/status/1558816378408378368)

കഴിഞ്ഞ ദിവസം മുതലാണ് 'ഹർ ഘർ തിരംഗ' ക്യാപെയ്ൻ ആരംഭിച്ചത്. 20 കോടിയിലധികം വീടുകളില്‍ ത്രിവർണ്ണ പതാക ഉയർത്തുകയാണ് ഇതിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നേതൃത്വത്തിൽ നടക്കുന്ന പരിപാടി സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിമാരും, കേന്ദ്ര ഭരണ പ്രദേശങ്ങളിൽ ലെഫ്റ്റനന്‍റ് ഗവർണര്‍മാരുമാണ് ഏകോപിപ്പിക്കുക. കേരളത്തില്‍ മോഹൻലാലും മമ്മൂട്ടിയടക്കമുള്ള താരങ്ങള്‍ 'ഹർ ഘർ തിരംഗ'യുടെ ഭാഗമായിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/61716/the-new-poster-of-the-movie-ini-utharam-has-been-released)