---
title: "ആഗ്രഹിച്ച തരത്തിലുള്ള വളർച്ച നേടുവാൻ സാധിച്ചില്ല; മനസ്സ് തുറന്ന് പ്രിയ വാര്യർ  "
english_title: "Could not achieve desired growth; priya warrior"
publisher: "moviemax.in"
canonical_url: "https://moviemax.in/news/61557/could-not-achieve-desired-growth-priya-warrior"
published_at: "2022-08-14T12:21:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f89bc2e5148_priya.jpg"
keywords: []
---

# ആഗ്രഹിച്ച തരത്തിലുള്ള വളർച്ച നേടുവാൻ സാധിച്ചില്ല; മനസ്സ് തുറന്ന് പ്രിയ വാര്യർ  

> **Lead Summary:** മലയാളികൾക്ക് പ്രിയപ്പെട്ട നടിയാണ് പ്രിയ വാര്യർ. ഒരു അഡാർ ലവ് എന്ന സിനിമയിലെ രംഗത്തോടുകൂടിയാണ് പ്രിയ ശ്രദ്ധ നേടുന്നത്. നിരവധി ആരാധകരെയാണ് ഈ ഒരു രംഗം കൊണ്ട് താരം സൃഷ്ടിച്ചെടുത്തത്.

## Article Content

മലയാളികൾക്ക് പ്രിയപ്പെട്ട നടിയാണ് പ്രിയ വാര്യർ. ഒരു അഡാർ ലവ് എന്ന സിനിമയിലെ രംഗത്തോടുകൂടിയാണ് പ്രിയ ശ്രദ്ധ നേടുന്നത്. നിരവധി ആരാധകരെയാണ് ഈ ഒരു രംഗം കൊണ്ട് താരം സൃഷ്ടിച്ചെടുത്തത്.

താരം നൽകിയ പുതിയൊരു അഭിമുഖം ശ്രദ്ധ നേടുകയാണ്. തുടക്കത്തിൽ ട്രോളുകളും അധിക്ഷേപങ്ങളും കൈകാര്യം ചെയ്യുന്നത് തനിക്ക് വലിയ പ്രയാസമായി എന്ന് പ്രിയ പറയുന്നു. എന്നാൽ കാലക്രമേണ അത് തനിക്ക് ശീലമായി പോയി എന്നും താരം വ്യക്തമാക്കി.

**

തങ്ങളും മനുഷ്യരാണ് എന്ന കാര്യം ആളുകൾ മറന്നു പോകുന്നു. പ്രതീക്ഷിക്കുന്നതിലും അപ്പുറമായിരുന്നു ചില ട്രോളുകൾ. 20കളുടെ തുടക്കത്തിലാണ് താൻ ഇതൊക്കെ നേരിടുന്നത്. എന്നാൽ ആ സമയത്ത് കൂടുതൽ നന്നായി ജോലി ചെയ്യുകയും തിരക്കുപിടിക്കുകയും ചെയ്യേണ്ടിയിരുന്നു എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഇപ്പോൾ വർഷങ്ങൾ കഴിഞ്ഞു.

താൻ ആഗ്രഹിച്ച തരത്തിലുള്ള വളർച്ച നേടുവാൻ തനിക്ക് സാധിച്ചിട്ടില്ല. സാമൂഹ്യ മാധ്യമങ്ങളിൽ നിന്നും ഉണ്ടാകുന്ന സമ്മർദ്ദം തനിക്ക് വളരെയധികം കൂടുതലാണ്.

എന്തുകൊണ്ടാണ് തനിക്ക് ഇത്ര വലിയ ഹൈപ്പ് ലഭിച്ചത് എന്നും ഇത്തരത്തിലുള്ള തകർച്ച ഉണ്ടായത് എന്ന് ഒരിക്കലും കണ്ടെത്തിയില്ല. നല്ല സിനിമകളുടെ ഭാഗമാകുന്നതിൽ മാത്രമാണ് താൻ ശ്രദ്ധിക്കുന്നത് എന്നും താരം കൂട്ടിച്ചേർത്തു.

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അഭയാ ഹിരൻമയി. ഒരു ഗായിക എന്ന നിലയിലാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. താരം പങ്കുവെക്കുന്ന ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായി മാറാറുണ്ട്. 

ഗോപി സുന്ദർ ഇനം നൽകിയ ഗാനങ്ങൾ ആയിരുന്നു ഇവർ കൂടുതലും പാടിയത്. ഗോപി സുന്ദറും ആയി ഇവർ പ്രണയത്തിലായിരുന്നു. പത്തുവർഷത്തോളം ഇവർ ലിവിങ് ടുഗെതർ റിലേഷൻഷിപ്പിൽ ആയിരുന്നു. അടുത്തിടെ ആയിരുന്നു ഇവർ തമ്മിൽ പിരിഞ്ഞത്. 

സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകർക്കൊപ്പം പങ്കുവെക്കാറുണ്ട്. താരം പങ്കുവെയ്ക്കുന്ന വിശേഷങ്ങൾ എല്ലാം തന്നെ നിമിഷനേരം കൊണ്ടാണ് സമൂഹം മാധ്യമങ്ങൾ ഏറ്റെടുക്കുന്നത്. ഇപ്പോൾ വളരെ ദുഃഖകരമായ ഒരു വാർത്തയാണ് താരം അറിയിച്ചിരിക്കുന്നത്. നിരവധി ആളുകൾ ആണ് ഇപ്പോൾ താരത്തെ ആശ്വസിപ്പിച്ചുകൊണ്ട് രംഗത്തെത്തുന്നത്.

> തൻറെ പ്രിയപ്പെട്ട വളർത്തുന്നായ തന്നെ വിട്ടുപോയി എന്ന വാർത്തയാണ് താരം ഇപ്പോൾ അറിയിച്ചിരിക്കുന്നത്. പുരുഷു എന്നായിരുന്നു വളർത്തുനായയുടെ പേര്. “അവസാന സമയത്ത് നിന്നെ നോക്കാനും നിൻറെ കൂടെ ഇരിക്കാനും എനിക്ക് കഴിഞ്ഞില്ല പുരുഷു.

അതിൽ എനിക്ക് വലിയ വിഷമം ഉണ്ട്. മറ്റൊരു ലോകത്ത് വെച്ച് കണ്ടുമുട്ടാൻ കഴിഞ്ഞാൽ നിന്നെ ഞാൻ ഒരിക്കലും ഒറ്റക്കാക്കി മടങ്ങില്ല. നമുക്ക് ഒരുമിച്ച് ടിവി കാണാം. ബിസ്ക്കറ്റ് പങ്കുവയ്ക്കാം. ഒരുമിച്ചു നടക്കാനും പോകാം. ഞാൻ എന്നും നിന്നെ മുറുകെ കെട്ടിപ്പിടിക്കും.

എനിക്കൊരിക്കലും നിന്നോട് ഗുഡ് ബൈ പറയാൻ സാധിക്കുകയില്ല. ഞാൻ ഒരിക്കലും അങ്ങനെ പറയുകയും ഇല്ല. നീ മോശമായി പെരുമാറിയ സമയത്ത് നിന്നെ ചീത്ത പറഞ്ഞതിന് എന്നോട് നീ ക്ഷമിക്കണം.

എൻറെ കിടക്കയിലേക്ക് വരാനും ഒന്നിച്ച് കിടക്കാനും വേണ്ടിയാണ് ഞാൻ അങ്ങനെ ചെയ്തത്. ഈ വേദന എനിക്ക് സഹിക്കാൻ സാധിക്കുന്നില്ല. എന്നെ തനിച്ചാക്കരുത്. നീ എപ്പോഴും എന്റേത് മാത്രമാണ്. നിന്നെ ഒരുപാട് മിസ്സ് ചെയ്യുന്നു” – ഇതാണ് താരം സമൂഹം മാധ്യമങ്ങളിൽ കുറിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/61557/could-not-achieve-desired-growth-priya-warrior)