പൃഥ്വിരാജിനെ നായകനാക്കി രതീഷ് അമ്പാട്ട് സംവിധാനം ചെയ്‍ത തീര്‍പ്പിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി. ചിത്രത്തിന്‍റെ പശ്ചാത്തലം അനാവരണം ചെയ്യാതെ സസ്പെന്‍സ് നിലനിര്‍ത്തിയുള്ളതാണ് 2.41 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‍ലര്‍. കമ്മാര സംഭവത്തിനു ശേഷം രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്.
മുരളി ഗോപി രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ അദ്ദേഹം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുമുണ്ട്. ചിത്രത്തിന് സംഗീതം പകര്‍ന്നിരിക്കുന്നതും മുരളി ഗോപിയാണ്. രതീഷ് അമ്പാട്ടിന്‍റെ അരങ്ങേറ്റചിത്രമായിരുന്ന 'കമ്മാരസംഭവ'ത്തിന്‍റെയും രചന മുരളി ഗോപി ആയിരുന്നു.

ഇന്ദ്രജിത്ത് സുകുമാരന്‍, ഇഷ തല്‍വാര്‍, സൈജു കുറുപ്പ്, ലുക്മാന്‍ അവറാന്‍, മാമുക്കോയ, ഹന്ന റെജി കോശി തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
സുനില്‍ കെ എസ് ആണ് ഛായാഗ്രഹണം. വിജയ് ബാബു, മുരളി ഗോപി, രതീഷ് അമ്പാട്ട് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. മുരളി ഗോപി ആദ്യമായി നിര്‍മ്മാണ മേഖലയിലേക്ക് ചുവചുവെക്കുന്ന ചിത്രം കൂടിയാണിത്.
ഫ്രൈഡേ ഫിലിം ഹൗസിന്‍റെയും സെല്ലുലോയ്‍ഡ് മാര്‍ഗിന്‍റെയും ബാനറുകളിലാണ് നിര്‍മ്മാണം. ലൈന്‍ പ്രൊഡ്യൂസര്‍ വിനയ് ബാബു, പശ്ചാത്തല സംഗീതം ഗോപി സുന്ദര്‍, എഡിറ്റിംഗ് ദീപു ജോസഫ്, ടീസര്‍ എഡിറ്റ് വികാസ് അല്‍ഫോന്‍സ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷിബു ജി സുശീലന്‍, പ്രൊഡക്ഷന്‍ ഡിസൈന്‍ സുനില്‍ കെ ജോര്‍ജ്.
സൗണ്ട് ഡിസൈന്‍ തപസ് നായക്, വസ്ത്രാലങ്കാരം സമീറ സനീഷ്, മേക്കപ്പ് ശ്രീജിത്ത് ഗുരുവായൂര്‍, സ്റ്റില്‍സ് ശ്രീനാഥ് എന്‍ ഉണ്ണികൃഷ്ണന്‍, ചീപ് അസോസിയേറ്റ് ഡയറക്ടര്‍ സുനില്‍ കാര്യാട്ടുകര, ഓപണിംഗ് ടൈറ്റില്‍സ് ശരത്ത് വിനു, പബ്ലിസിറ്റി ഡിസൈന്‍സ് യെല്ലോടൂത്ത്സ്, മ്യൂസിക് ലേബല്‍ ഫ്രൈഡേ മ്യൂസിക് കമ്പനി.
എത്ര കണ്ടാലും തനിക്ക് അദ്ദേഹത്തെ കാണുമ്പോള്‍ നോക്കിയിരിക്കാന്‍ തോന്നും; ആസിഫ് അലി
നിരവധി ആരാധകരുള്ള താരമാണ് ആസിഫ് അലി. മലയാള സിനിമയിലെ പ്രിയ താരം . താരത്തിന്റെ ഓരോ സിനിമകളും പ്രേക്ഷകർക്ക് വളരെയേറെ പ്രിയപ്പെട്ടതാണ് . ഇപ്പോഴിതാ താരത്തിന്റെ പുതിയ ഒരു അഭിമുഖമാണ് ശ്രദ്ധനേടുന്നത് .
സിനിമാ ജീവിതത്തിലെ തന്റെ ഏറ്റവും വലിയ സ്വപ്നം തുറന്ന് പറയുകയാണ് ആസിഫ് അലി. കാന്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇതേക്കുറിച്ച് നടന്‍ സംസാരിച്ചത്.

മോഹന്‍ലാലിനെക്കുറിച്ചുള്ള നടന്റെ അഭിപ്രായത്തെക്കുറിച്ച് അവതാരകന്‍ ചോദിച്ചതിന് മറുപടിയായാണ് അദ്ദേഹം സംസാരിച്ചത്. നമ്മളെ എപ്പോഴും കംഫര്‍ട്ടാക്കി വെയ്ക്കുന്ന ആളാണ് മോഹന്‍ലാല്‍.
എത്ര കണ്ടാലും തനിക്ക് അദ്ദേഹത്തെ കാണുമ്പോള്‍ നോക്കിയിരിക്കാന്‍ തോന്നും അതുകൊണ്ട് തന്നെ നോക്കിയിരിക്കുകയും ചെയ്യും. പലപ്പോഴും അമ്മയുടെ മീറ്റിംഗ് സമയത്ത് അദ്ദേഹം ഇരിക്കുന്നതില്‍ നിന്ന് ഒരുപാട് അകലെയായിരിക്കും താന്‍ ഇരിക്കുന്നത്.

അതുകൊണ്ട് തന്നെ പലപ്പോഴും സംസാരിക്കാന്‍ പറ്റാറില്ല. പക്ഷേ അദ്ദേഹം നമ്മളെ നോട്ടം കൊണ്ടുപോലും കംഫര്‍ട്ടാക്കും നിന്നെയും ഞാന്‍ കണ്‍സിഡര്‍ ചെയ്യുന്നുണ്ടെന്ന് ആ നോട്ടത്തില്‍ നിന്ന് നമ്മുക്ക് മനസ്സിലാകുമെന്നും ആസിഫ് പറഞ്ഞു.

ആദ്ദേഹത്തിനോപ്പം റെഡ് വൈന്‍ എന്ന ചിത്രത്തിലാണ് താന്‍ അഭിനയിച്ചിട്ടുള്ളത്. ഒരു സീനില്‍ മാത്രം. അതുകൊണ്ട് തന്നെ അദ്ദേഹത്തോടൊപ്പം ഒരു മുഴുനീള സിനിമയില്‍ അഭിനയിക്കണമെന്നാണ് തന്റെ ഏറ്റവും വലിയ ആഗ്രഹം. അദ്ദേഹത്തിന്റെ അഭിനയം അടുത്ത് നിന്ന് കാണണമെന്നും തനിക്ക് ആഗ്രഹമുണ്ടെന്നും ആസിഫ് കൂട്ടിച്ചേര്‍ത്തു.
Content Highlight: Prithviraj movie 'Theerp' trailer is out































