---
title: "എത്ര കണ്ടാലും തനിക്ക് അദ്ദേഹത്തെ കാണുമ്പോള്‍ നോക്കിയിരിക്കാന്‍ തോന്നും; ആസിഫ് അലി "
english_title: "Asif Ali opens up about his biggest dream in film career."
publisher: "moviemax.in"
canonical_url: "https://moviemax.in/news/61541/asif-ali-opens-up-about-his-biggest-dream-in-film-career"
published_at: "2022-08-14T10:40:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f884a8d1047_asif_ali.jpg"
keywords: []
---

# എത്ര കണ്ടാലും തനിക്ക് അദ്ദേഹത്തെ കാണുമ്പോള്‍ നോക്കിയിരിക്കാന്‍ തോന്നും; ആസിഫ് അലി 

> **Lead Summary:** നിരവധി ആരാധകരുള്ള താരമാണ് ആസിഫ് അലി. മലയാള സിനിമയിലെ പ്രിയ താരം . താരത്തിന്റെ ഓരോ സിനിമകളും പ്രേക്ഷകർക്ക് വളരെയേറെ പ്രിയപ്പെട്ടതാണ് . ഇപ്പോഴിതാ താരത്തിന്റെ പുതിയ ഒരു അഭിമുഖമാണ് ശ്രദ്ധനേടുന്നത് .**

## Article Content

നിരവധി ആരാധകരുള്ള താരമാണ് ആസിഫ് അലി. മലയാള സിനിമയിലെ പ്രിയ താരം . താരത്തിന്റെ ഓരോ സിനിമകളും പ്രേക്ഷകർക്ക് വളരെയേറെ പ്രിയപ്പെട്ടതാണ് . ഇപ്പോഴിതാ താരത്തിന്റെ പുതിയ ഒരു അഭിമുഖമാണ് ശ്രദ്ധനേടുന്നത് .**

സിനിമാ ജീവിതത്തിലെ തന്റെ ഏറ്റവും വലിയ സ്വപ്നം തുറന്ന് പറയുകയാണ് ആസിഫ് അലി. കാന്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇതേക്കുറിച്ച് നടന്‍ സംസാരിച്ചത്.

മോഹന്‍ലാലിനെക്കുറിച്ചുള്ള നടന്റെ അഭിപ്രായത്തെക്കുറിച്ച് അവതാരകന്‍ ചോദിച്ചതിന് മറുപടിയായാണ് അദ്ദേഹം സംസാരിച്ചത്. നമ്മളെ എപ്പോഴും കംഫര്‍ട്ടാക്കി വെയ്ക്കുന്ന ആളാണ് മോഹന്‍ലാല്‍.

എത്ര കണ്ടാലും തനിക്ക് അദ്ദേഹത്തെ കാണുമ്പോള്‍ നോക്കിയിരിക്കാന്‍ തോന്നും അതുകൊണ്ട് തന്നെ നോക്കിയിരിക്കുകയും ചെയ്യും. പലപ്പോഴും അമ്മയുടെ മീറ്റിംഗ് സമയത്ത് അദ്ദേഹം ഇരിക്കുന്നതില്‍ നിന്ന് ഒരുപാട് അകലെയായിരിക്കും താന്‍ ഇരിക്കുന്നത്.

അതുകൊണ്ട് തന്നെ പലപ്പോഴും സംസാരിക്കാന്‍ പറ്റാറില്ല. പക്ഷേ അദ്ദേഹം നമ്മളെ നോട്ടം കൊണ്ടുപോലും കംഫര്‍ട്ടാക്കും നിന്നെയും ഞാന്‍ കണ്‍സിഡര്‍ ചെയ്യുന്നുണ്ടെന്ന് ആ നോട്ടത്തില്‍ നിന്ന് നമ്മുക്ക് മനസ്സിലാകുമെന്നും ആസിഫ് പറഞ്ഞു.

ആദ്ദേഹത്തിനോപ്പം റെഡ് വൈന്‍ എന്ന ചിത്രത്തിലാണ് താന്‍ അഭിനയിച്ചിട്ടുള്ളത്. ഒരു സീനില്‍ മാത്രം. അതുകൊണ്ട് തന്നെ അദ്ദേഹത്തോടൊപ്പം ഒരു മുഴുനീള സിനിമയില്‍ അഭിനയിക്കണമെന്നാണ് തന്റെ ഏറ്റവും വലിയ ആഗ്രഹം. അദ്ദേഹത്തിന്റെ അഭിനയം അടുത്ത് നിന്ന് കാണണമെന്നും തനിക്ക് ആഗ്രഹമുണ്ടെന്നും ആസിഫ് കൂട്ടിച്ചേര്‍ത്തു.

നിര്‍മാതാവ് ദിനേശ് പണിക്കരെപ്പറ്റി കിരീടം ഉണ്ണി പറഞ്ഞ പ്രസ്താവനകള്‍ സോഷ്യല്‍ മീഡിയയിലടക്കം വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ ഇതിനെതിരെ പ്രതികരിക്കുകയാണ് ദിനേശ് പണിക്കര്‍. മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യത്തെപ്പറ്റി സംസാരിച്ചത്.

കിരീടം ഉണ്ണി തന്നെ ചതിക്കുകയായിരുന്നു. കൃപ ഫിലിംസിന്റെ ഓണര്‍ഷിപ്പ് ഇന്നും തന്റെയും ഉണ്ണിയുടെയും പേരിലാണ്. ആ സംരംഭം അയാള്‍ക്ക് സ്വന്തമായി വേണമെന്ന ഉദ്ദേശത്തോടെയായിരുന്നു എല്ലാം ചെയ്തത്. താന്‍ ചെയ്ത മണ്ടത്തരമായിരുന്നു ദിനേശിനെ കൊണ്ടുവന്നത് എന്ന് അയാള്‍ ഒരിക്കല്‍ പറഞ്ഞിരുന്നു.

ശരിക്കും എനിക്കാണ് മണ്ടത്തരം പറ്റിയത്. അഞ്ചുപൈസയ്ക്ക് വകയില്ലതിരുന്ന ഒരാളെ താന്‍ കൂടെ കൂട്ടി. കിരീടം എന്ന സിനിമ റിലീസായപ്പോള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു നഖശിഖം എന്ന സിനിമയുടെ ക്ലൈമാക്‌സ് മാറ്റാന്‍ താന്‍ പറഞ്ഞെന്നുള്ളത്.

എനിക്കെതിരെ ഉണ്ണി ഉന്നയിച്ച വിമര്‍ശനമായിരുന്നു അത്. പക്ഷേ താന്‍ അങ്ങനെ പറഞ്ഞിട്ടില്ല. സംവിധായകനായ സിബി മലയിലിനോട് ചോദിച്ചാല്‍ അദ്ദേഹം പറയും. പിന്നീട് അതില്‍ ഒരു ചര്‍ച്ച വരുന്നത്. ഡിസ്ട്രിബ്യൂട്ടറായ വിജയകുമാര്‍ വന്നതിനു ശേഷമാണെന്നും അദ്ദേഹം പറഞ്ഞു.

ഉണ്ണി എന്ന വ്യക്തി തന്നെ ചതിക്കുകയായിരുന്നു. കിരീടം എന്ന സിനിമ നിര്‍മ്മിച്ചത് മാത്രമല്ല സ്വന്തം സിനിമ കാശ് കൊടുത്ത് വാങ്ങിച്ച വ്യക്തിയാണ് താനെന്നും അദ്ദേഹം പറഞ്ഞു. ഇന്നും കിരീടം അയാള്‍ മാത്രം നിര്‍മ്മിച്ചതായാണ് പറയുന്നത്. അത് എന്താണെന്ന് തനിക്ക് ഇന്നും മനസ്സിലാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/61541/asif-ali-opens-up-about-his-biggest-dream-in-film-career)