---
title: "വടംവലിച്ച്, തറയിൽ വീണുരുണ്ട് സാമന്ത; വൈറലായി വീഡിയോ "
english_title: "Samantha falls to the floor, untied; Video goes viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/6153/samantha-falls-to-the-floor-untied-video-goes-viral"
published_at: "2021-10-20T12:01:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616fb815c0e95_samantha.jpg"
keywords: []
---

# വടംവലിച്ച്, തറയിൽ വീണുരുണ്ട് സാമന്ത; വൈറലായി വീഡിയോ 

> **Lead Summary:** തെന്നിന്ത്യൻ സിനിമാ ആരാധകരുടെ ഇഷ്ട താരമാണ് സാമന്ത. സോഷ്യൽ മീഡിയയിൽ നിറയെ ആരാധകരുള്ള താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും വേഗത്തിൽ സോഷ്യൽ മീഡിയയുടെ ശ്രദ്ധനേടാറുണ്ട്. . താരത്തിന്റെ സിനിമകളൊക്കെയും പ്രേക്ഷകര്‍ക്ക് അത്രയേറെ പ്രിയപ്പെട്ടതാണ് . ഇപ്പോഴിതാ, സുഹുത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ഒപ്പം ജിമ്മിൽ വടം വലിക്കുന്ന സാമന്തയുടെ വീഡിയോയാണ് വൈറലാകുന്നത്.

## Article Content

തെന്നിന്ത്യൻ സിനിമാ ആരാധകരുടെ ഇഷ്ട താരമാണ് സാമന്ത. സോഷ്യൽ മീഡിയയിൽ നിറയെ ആരാധകരുള്ള താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും വേഗത്തിൽ സോഷ്യൽ മീഡിയയുടെ ശ്രദ്ധനേടാറുണ്ട്. . താരത്തിന്റെ സിനിമകളൊക്കെയും പ്രേക്ഷകര്‍ക്ക് അത്രയേറെ പ്രിയപ്പെട്ടതാണ് . ഇപ്പോഴിതാ, സുഹുത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ഒപ്പം ജിമ്മിൽ വടം വലിക്കുന്ന സാമന്തയുടെ വീഡിയോയാണ് വൈറലാകുന്നത്.

> സാമന്തയുടെ സുഹൃത്തും ഫാഷൻ ഡിസൈനറുമായ ശിൽപ റെഡ്‌ഡി പങ്കുവെച്ച വീഡിയോ സാമന്തയും ഷെയർ ചെയ്തതോടെയാണ് വൈറലായത്. “സ്വയം ശ്രദ്ധിക്കുക – ഒരിക്കലും, ഫിറ്റ്നസ് ഉള്ള, ഭ്രാന്തമായ മത്സരബുദ്ധിയുള്ള കുടുംബാംഗങ്ങളുമായി ഗ്രൂപ്പ് പ്രവർത്തനങ്ങളിൽ പങ്കെടുക്കരുത്.. നിങ്ങൾക്ക് പരുക്കേൽക്കും. നിങ്ങൾക്ക് വേദന അനുഭവപ്പെടും.” എന്ന അടികുറിപ്പോടെയാണ് സാമന്ത വീഡിയോ പങ്കുവെച്ചത്.

സാമന്തയ്ക്ക് ഒപ്പം വാരാന്ത്യം ആഘോഷിക്കുന്ന ചിത്രങ്ങൾ ശിൽപ റെഡ്ഢിയും തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്. 

ഈ മാസം ആദ്യമാണ് നാഗ ചൈതന്യയും സാമന്ത സാമന്തയും വേർപിരിഞ്ഞത്. നാല് വർഷത്തെ ദാമ്പത്യത്തിന് ശേഷം തങ്ങൾ പിരിയുന്നെന്ന് പറഞ്ഞ് സമാന പ്രസ്താവനകൾ ഇരുവരും തങ്ങളുടെ സോഷ്യൽ മീഡിയാ അക്കൗണ്ടുകളിലൂടെ പങ്കുവെച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/6153/samantha-falls-to-the-floor-untied-video-goes-viral)