---
title: "വളർത്തുനായയെ അക്രമിക്കുന്ന കരടി, ഭയപ്പെടുത്തി ഓടിച്ച് ഉടമ!"
english_title: "A bear attacking a pet dog, scared and chased away by the owner!"
publisher: "moviemax.in"
canonical_url: "https://moviemax.in/news/61418/a-bear-attacking-a-pet-dog-scared-and-chased-away-by-the-owner"
published_at: "2022-08-13T16:08:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f77f6f4efe2_viral.jpg"
keywords: []
---

# വളർത്തുനായയെ അക്രമിക്കുന്ന കരടി, ഭയപ്പെടുത്തി ഓടിച്ച് ഉടമ!

> **Lead Summary:** തന്റെ വളർത്തുനായയെ ഉപദ്രവിക്കാൻ വന്ന കരടിയെ പേടിപ്പിക്കുന്ന ഒരാളുടെ ദൃശ്യങ്ങൾ വൈറലാവുന്നു. റിം​ഗ് ക്യാമറയിലാണ് ഈ രം​ഗങ്ങൾ മുഴുവനും പതിഞ്ഞിരിക്കുന്നത്. വൈറൽ ​ഹോ​ഗ് ആണ് തങ്ങളുടെ ഇൻസ്റ്റ​ഗ്രാം പേജിൽ ഈ വീഡിയോ പങ്കു വെച്ചിരിക്കുന്നത്.

## Article Content

തന്റെ വളർത്തുനായയെ ഉപദ്രവിക്കാൻ വന്ന കരടിയെ പേടിപ്പിക്കുന്ന ഒരാളുടെ ദൃശ്യങ്ങൾ വൈറലാവുന്നു. റിം​ഗ് ക്യാമറയിലാണ് ഈ രം​ഗങ്ങൾ മുഴുവനും പതിഞ്ഞിരിക്കുന്നത്. വൈറൽ ​ഹോ​ഗ് ആണ് തങ്ങളുടെ ഇൻസ്റ്റ​ഗ്രാം പേജിൽ ഈ വീഡിയോ പങ്കു വെച്ചിരിക്കുന്നത്.

വൈറലായിരിക്കുന്ന വീഡിയോയിൽ ആദ്യം ഒരു സ്ത്രീ ഫോണിൽ സംസാരിച്ചു കൊണ്ട് പുറത്തേക്ക് വരുന്നത് കാണാം. എന്നാൽ, പുറത്തെത്തിയ ഉടനെ പരിഭ്രാന്തയായി ഓടി തിരികെ വരുന്നതും കാണാം. പിന്നാലെ ഒരു പട്ടിയും ഓടി വരുന്നുണ്ട്. പെട്ടെന്ന് ഒരു മനുഷ്യൻ അങ്ങോട്ട് വരികയും എല്ലാവരേയും വീടിന്റെ അകത്തേക്ക് കയറാൻ പ്രേരിപ്പിക്കുന്നതും കാണാം.

[**https://www.instagram.com/viralhog/?utm_source=ig_embed&ig_rid=9fa14e01-2beb-43ad-85c9-0e37a91ee6d1**](https://www.instagram.com/viralhog/?utm_source=ig_embed&ig_rid=9fa14e01-2beb-43ad-85c9-0e37a91ee6d1)**

എല്ലാവരും അകത്തേക്ക് കയറി. അപ്പോൾ അയാൾ ആ കരടിയെ ഭയപ്പെടുത്താൻ നോക്കുകയാണ്. ഒപ്പം തന്നെ ഒച്ച വയ്ക്കുന്നുമുണ്ട്. അതോടെ, കരടി തിരിഞ്ഞോടുകയാണ്. ഏതായാലും നായ സംരക്ഷിക്കപ്പെട്ടു.

വളരെ പെട്ടെന്ന് തന്നെ ഒരു ലക്ഷത്തിലധികം ആളുകൾ വീഡിയോ കണ്ടു കഴിഞ്ഞു. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. 'ഡാഡ് ഓഫ് ദ ഇയർ' എന്നാണ് ഒരാൾ കമന്റ് നൽകിയിരിക്കുന്നത്.

ഭക്ഷണം തയ്യാറാക്കുമ്പോള്‍ അതില്‍ എരിവ് ചേര്‍ക്കുന്നത് ഓരോരുത്തരുടെയും അഭിരുചിക്ക് അനുസരിച്ചാണ്. ചിലര്‍ക്ക് എരിവ് കൂടുതലുള്ളതായിരിക്കും താല്‍പര്യം. മറ്റ് ചിലര്‍ക്കാണെങ്കില്‍ പൊതുവില്‍ സ്പൈസി ഭക്ഷണത്തോട് അത്ര താല്‍പര്യമുണ്ടായിരിക്കില്ല.

എന്തായാലും ഒരളവില്‍ അധികം എരിവായാല്‍ ഭൂരിഭാഗം പേര്‍ക്കും ഭക്ഷണം ആസ്വദിക്കാൻ കഴിയില്ലെന്നതാണ് സത്യം. എരിവ് തന്നെ മുളകിലാണെങ്കില്‍ അതിന്‍റെ ഇനത്തിന് അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. നമ്മുടെ നാട്ടില്‍ കിട്ടുന്ന മുളകുകള്‍ തന്നെ എത്രയോ ഇനത്തില്‍ പെട്ടതുണ്ട്, അല്ലേ? എന്നാല്‍ ഇതൊന്നുമല്ല യഥാര്‍ത്ഥത്തില്‍ എരിവുള്ള മുളക്.

കഴിച്ചാല്‍ വായ തൊട്ട് വയര്‍ വരെ കത്തിയെരിഞ്ഞ് പോകുന്നത്രയും എരിവുള്ള മുളക്. ലോകത്തിലെ ഏറ്റവും എരിവേറിയ മുളക്. 'ഭൂത് ജൊലോകിയ' അല്ലെങ്കില്‍ ഗോസ്റ്റ് പെപ്പര്‍ എന്നാണിവ അറിയപ്പെടുന്നത് തന്നെ. ഗോസ്റ്റ് പെപ്പറിന്‍റെ അത്ര തന്നെ എരിവുള്ള വേറെയും ചില ഇനങ്ങളുണ്ട്.

എങ്കിലും ഇതിനുള്ള പേരും പ്രശസ്തിയും ഒന്ന് വേറെ തന്നെയാണ്. ഏറ്റവും കൗതുകകരമായ സംഗതിയെന്തെന്നാല്‍ ഈ മുളകിന്‍റെ കൃഷി പ്രധാനമായും നടക്കുന്നത് ഇന്ത്യയിലാണ്. പല വിദേശരാജ്യങ്ങളിലേക്കും ഇത് എത്തുന്നത് നമ്മുടെ രാജ്യത്ത് നിന്നാണ്.

ഇന്ത്യയില്‍ വടക്കുകഴിക്കൻ സംസ്ഥാനങ്ങളിലാണ് അധികവും ഇതിന്‍റെ കൃഷിയുള്ളത്. ഇത്രയധികം കത്തിക്കയറുന്ന എരിവുള്ള മുളക് കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ കഴിച്ചതിന്‍റെ പേരില്‍ ലോക റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് ഒരാള്‍. അമേരിക്കക്കാരനായ ഗ്രിഗറി ഫോസ്റ്റര്‍ എന്നയാളാണ് ഈ കടുംകയ്യിന് മുതിര്‍ന്നത്. ഒരു മിനുറ്റിനുള്ളില്‍ എത്ര ഗോസ്റ്റ് പെപ്പര്‍ കഴിക്കാൻ സാധിക്കുമെന്നതായിരുന്നു മത്സരം.

എന്തായാലും നിലവില്‍ ഇല്ലാത്തവിധം റെക്കോര്‍ഡ് സ്ഥാപിക്കാൻ ഗ്രിഗറിക്ക് കഴിഞ്ഞു. റെക്കോര്‍ഡ് സ്ഥാപിച്ചുകൊണ്ടുള്ള ഗ്രിഗറിയുടെ മുളക് തീറ്റയുടെ വീഡിയോ ഇപ്പോള്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. നാക്ക് തൊട്ട് അടിനാഭി വരെ കത്തിയെരിയാൻ പാകത്തില്‍ എരിവുള്ള വമ്പൻ മുളകുകള്‍ ഓരോന്നായി ഇദ്ദേഹം കഴിക്കുന്നത് കാണുമ്പോള്‍ തന്നെ പേടി തോന്നാം.

ഒടുവില്‍ മൂന്ന് മുളകുകള്‍ മാത്രം ബാക്കിയാക്കി റെക്കോര്‍ഡ് സ്ഥാപിച്ചു ഗ്രിഗറി. സ്പൈസി ഭക്ഷണത്തോട് വളരെ ഇഷ്ടമുള്ള ആളാണത്രേ ഇദ്ദേഹം. വര്‍ഷങ്ങളായി നല്ല എരിവില്‍ സ്പൈസിയായ ഭക്ഷണം കഴിച്ച് ശീലിച്ചതിന്‍റെ ധൈര്യത്തിലാണ് ഇങ്ങനെയൊരു വെല്ലുവിളി ഏറ്റെടുക്കാൻ തീരുമാനിച്ചതെന്ന് ഗ്രിഗറി പറയുന്നു.

മുളകിനോട് പ്രത്യേകതാല്‍പര്യമുള്ള തനിക്ക് എത്രമാത്രം ഗോസ്റ്റ് പെപ്പര്‍ കഴിക്കാൻ സാധിക്കുമെന്നത് പരീക്ഷിച്ചുനോക്കിയതാണെന്നാണ് ഗ്രിഗറി പറയുന്നത്. എന്തായാലും ഈ വെല്ലുവിളി ഇദ്ദേഹം ജയിച്ചുവെന്ന് തന്നെ വേണം പറയാൻ.

### Related Links & Sources
- [Original Story Source](https://moviemax.in/news/61418/a-bear-attacking-a-pet-dog-scared-and-chased-away-by-the-owner)