---
title: "ഞാനന്ന് കൈകൂപ്പി നന്ദി പറഞ്ഞതല്ല; വെളിപ്പെടുത്തി  പ്രിയങ്ക ചോപ്ര  "
english_title: "Now Priyanka's words about a mistake she made during the Miss World pageant are getting attention."
publisher: "moviemax.in"
canonical_url: "https://moviemax.in/news/61363/now-priyankas-words-about-a-mistake-she-made-during-the-miss-world-pageant-are-getting-attention"
published_at: "2022-08-13T11:34:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f73f749813a_priyanka_chopra.jpg"
keywords: []
---

# ഞാനന്ന് കൈകൂപ്പി നന്ദി പറഞ്ഞതല്ല; വെളിപ്പെടുത്തി  പ്രിയങ്ക ചോപ്ര  

> **Lead Summary:** ഇന്ത്യന്‍ സിനിയിലെ സൂപ്പര്‍ താരമാണ് പ്രിയങ്ക ചോപ്ര. ലോകമെമ്പാടും ആരാധകരുണ്ട് പ്രിയങ്കയ്ക്ക് ഇന്ന്. സിനമ കൊണ്ടും തന്റെ വ്യക്തിജീവിതം കൊണ്ടുമെല്ലാം പലര്‍ക്കും മാതൃകയും പ്രചോദനവുമായി മാറിയ താരം.

## Article Content

ഇന്ത്യന്‍ സിനിയിലെ സൂപ്പര്‍ താരമാണ് പ്രിയങ്ക ചോപ്ര. ലോകമെമ്പാടും ആരാധകരുണ്ട് പ്രിയങ്കയ്ക്ക് ഇന്ന്. സിനമ കൊണ്ടും തന്റെ വ്യക്തിജീവിതം കൊണ്ടുമെല്ലാം പലര്‍ക്കും മാതൃകയും പ്രചോദനവുമായി മാറിയ താരം.

ഈ നേട്ടമൊക്കെ പ്രിയങ്ക നേടിയെടുത്തത് ബോളിവുഡിലെ താരകുടുംബങ്ങളുടെ പിന്തുണയോ ഗോഡ്ഫാദര്‍മാരുടെ ശിപാര്‍ശകളോ ഒന്നുമില്ലാതെയാണ്. അതുകൊണ്ട് തന്നെ ഒരുപാട് വെല്ലുവിളികള്‍ നേരിട്ടും അതിജീവിച്ചുമാണ് പ്രിയങ്ക ഈ നിലയിലേക്ക് എത്തിയത്. 

**

ലോകസുന്ദരി പട്ടം നേടിയാണ് പ്രിയങ്ക ചോപ്ര സിനിമയിലെത്തുന്നത്. പി്ന്നാലെ തമിഴിലൂടെ സിനിമയിലെത്തി. അവിടെ നിന്നുമാണ് ബോളിവുഡിലെത്തുന്നത്. തുടക്കം തന്നെ ശ്രദ്ധ നേടാന്‍ സാധിച്ച പ്രിയങ്ക പിന്നീട് പതിയെ ബോളിവുഡിലെ മുന്‍നിര നായികയായി മാറുകയായിരുന്നു.

ഇപ്പോഴിതാ ലോകസുന്ദരി മത്സരത്തിനിടെ പറ്റിയൊരു അബദ്ധത്തെക്കുറിച്ചുള്ള പ്രിയങ്കയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. 2000 ല്‍ ലോകസുന്ദി മത്സരത്തിനിടെയായിരുന്നു സംഭവം. മത്സരത്തിനിടെ റാമ്പ് വാക്കില്‍ പങ്കെടുക്കാനായി താന്‍ ധരിച്ചിരുന്നത് പ്രത്യേകം ഡിസൈന്‍ ചെയ്ത വസ്ത്രമായിരുന്നു.

എന്നാല്‍ താന്‍ ഈ വസ്ത്രത്തില്‍ ഒട്ടം കംഫര്‍ട്ടബിള്‍ ആയിരുന്നില്ലെന്നും വസ്ത്രം തന്റെ ദേഹത്തില്‍ പലയിടത്തായി ഒട്ടിച്ചുവെക്കുകയായിരുന്നു ചെയ്തിരുന്നതെന്നാണ് പ്രിയങ്ക പറയുന്നത്.

അതുകൊണ്ട് തന്നെ വസ്ത്രം അഴിഞ്ഞുപോകുമോ എന്ന ഭയം തുടക്കം മുതലേ ഉണ്ടായിരുന്നുവെന്നും പ്രിയങ്ക ചോപ്ര പറയുന്നു. ഒടുവില്‍ വേദിയില്‍ സംസാരിക്കുമ്പോളാണ് താന്‍ ഭയപ്പെട്ടത് തന്നെ സംഭവിച്ചുവെന്നാണ് പ്രിയങ്ക പറയുന്നത്.

'സംസാരിച്ചു തുടങ്ങിയപ്പോള്‍ വസ്ത്രം ശരീരത്തില്‍ ഒട്ടിച്ചുവെച്ചത് ഓരോന്നായി ഇളകാന്‍ തുടങ്ങി. വസ്ത്രം ശരീരത്തില്‍നിന്ന് അഴിഞ്ഞുവീഴാന്‍ തുടങ്ങി. ഒടുവില്‍ നെഞ്ചോട് കൈചേര്‍ത്തു വസ്ത്രത്തില്‍ അമര്‍ത്തിപ്പിടിച്ച് കൈകൂപ്പി നന്ദി പറയുന്നതു പോലെ നില്‍ക്കുകയുമായിരുന്നു.

ആളുകള്‍ കരുതിയത് ഞാന്‍ നന്ദി പറയുകയാണെന്നായിരുന്നു. എന്നാല്‍ അന്ന് താന്‍ വന്‍ ജനാവലിക്ക് മുന്നില്‍ നഗ്നയാകാതിരിക്കാന്‍ വേണ്ടിയായിരുന്നു കൈകൂപ്പിയത്' എന്നാണ് പ്രിയങ്ക പറയുന്നത്.

തെന്നിന്ത്യൻ നടൻ നാ​ഗചൈതന്യ അഭിനയിച്ച ലാൽ സിം​ഗ് ഛദ്ദ എന്ന സിനിമ റിലീസ് ആയിരിക്കുകയാണ്. ആമിർ ഖാൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയിൽ നാ​ഗചൈതന്യക്കും മികച്ച റോൾ ആണുള്ളത്. 

സിനിമയുമായി ബന്ധപ്പെട്ട പ്രൊമോഷൻ പരിപാടികളിൽ പങ്കെടുത്ത് വരികയാണ് നാ​ഗചൈതന്യ. ഇപ്പോഴിതാ ഒരഭിമുഖത്തിൽ നാ​ഗചൈതന്യ തുറന്നു പറഞ്ഞ സംഭവമാണ് വൈറലാവുന്നത്. മഷബ്ലെഇന്ത്യയുമായുള്ള അഭിമുഖത്തിലാണ് പണ്ട് തന്നെ കാറിൽ വെച്ച് ​ഗേൾഫ്രണ്ടിനൊപ്പം സ്വകാര്യ നിമിഷങ്ങൾ പങ്കുവെക്കവെ പിടിക്കപ്പെട്ടതിനെക്കുറിച്ച് നടൻ പറഞ്ഞത്. 

താൻ ഒരിക്കൽ റെയിൽവേ സ്റ്റേഷനിൽ വെച്ച് കാമുകിയെ ചുംബിച്ചപ്പോൾ പൊലീസ് പിടിച്ചെന്ന് അഭിമുഖത്തിനിടെ ഇന്റർവ്യൂവർ പറഞ്ഞു. ഇങ്ങനെ എനിക്കും സംഭവിച്ചുണ്ടെന്ന് പറഞ്ഞ നാ​ഗചൈതന്യ തനിക്കുണ്ടായ അനുഭവവും തുറന്നു പറയുകയായിരുന്നു.

ഹൈദരാബാദിൽ കാറിന്റെ ബാക്ക് സീറ്റിലിരുന്ന് സ്വകാര്യ നിമിഷങ്ങൾ പങ്കിടവെ താൻ പിടിക്കപ്പെട്ടെന്ന് നടൻ തുറന്ന് പറഞ്ഞു. അതിൽ തനിക്ക് കുഴപ്പമൊന്നും തോന്നിയില്ലെന്നും കൂളായാണ് എടുത്തതെന്നും നടൻ കൂട്ടിച്ചേർത്തു. 

സമാന്തയുമായുള്ള വേർപിരിയലിന് ശേഷമുള്ള ജീവിതത്തെക്കുറിച്ചും നാ​ഗചൈതന്യ സംസാരിച്ചു. സ്ത്രീകളുടെ ശ്രദ്ധ ലഭിക്കുന്നുണ്ടെന്നും അത് നല്ലതായി കാണുന്നെന്നും നടൻ പറഞ്ഞു. കഴിഞ്ഞ വർഷമാണ് നടൻ സമാന്തയുമായി വേർപിരിഞ്ഞത്. ഇതിന് ശേഷം നടി ശോഭിത ധുലിപാലയുമായി നാ​ഗചൈതന്യ ഡേറ്റിം​ഗിലാണെന്ന് ​ഗോസിപ്പ് പരന്നിരുന്നു.

ഇതേപറ്റി ഇരുതാരങ്ങളും പ്രതികരിച്ചിട്ടില്ല. എന്നാൽ പരോക്ഷമായി ഇതിന്റെ സൂചനകൾ നടൻ നൽകിയിട്ടുണ്ട്. അടുത്തിടെ ഒരഭിമുഖത്തിലെ റാപിഡ് ഫയർ റൗണ്ടിൽ ശോഭിത ധുലിപാലയുടെ പേര് കേൾക്കുമ്പോഴുള്ള പ്രതികരണമെന്തെന്ന് ചോദ്യം വന്നു.

ഈ ചോദ്യത്തിന് താൻ ചിരിക്കുക മാത്രമേ ചെയ്യുന്നുള്ളൂ എന്നാണ് നാ​ഗചൈതന്യ നൽകിയ മറുപടി. വൻ തോതിൽ പ്രചരിച്ച ​നാ​ഗചൈതന്യ-​ശോഭിത ​ഗോസിപ്പിൽ വ്യക്തത വരുത്താനുള്ള അവസരമായിരുന്നു ഇത്. ഇത് നടൻ ചെയ്യാഞ്ഞതിന് പിന്നിലെന്താണെന്നാണ് ആരാധകർ ചോദിക്കുന്നത്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/61363/now-priyankas-words-about-a-mistake-she-made-during-the-miss-world-pageant-are-getting-attention)