---
title: "കാറിൽ വെച്ച് സ്വകാര്യ നിമിഷങ്ങൾ പങ്കുവെക്കുന്നതിനിടെ പിടിക്കപ്പെട്ടു;  നാ​ഗചൈതന്യ  പറയുന്നു "
english_title: "Caught sharing private moments in the car; Naga Chaitanya says"
publisher: "moviemax.in"
canonical_url: "https://moviemax.in/news/61354/caught-sharing-private-moments-in-the-car-naga-chaitanya-says"
published_at: "2022-08-13T11:05:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f7389b5246c_nagachaithanya.jpg"
keywords: []
---

# കാറിൽ വെച്ച് സ്വകാര്യ നിമിഷങ്ങൾ പങ്കുവെക്കുന്നതിനിടെ പിടിക്കപ്പെട്ടു;  നാ​ഗചൈതന്യ  പറയുന്നു 

> **Lead Summary:** തെന്നിന്ത്യൻ നടൻ നാ​ഗചൈതന്യ അഭിനയിച്ച ലാൽ സിം​ഗ് ഛദ്ദ എന്ന സിനിമ റിലീസ് ആയിരിക്കുകയാണ്. ആമിർ ഖാൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയിൽ നാ​ഗചൈതന്യക്കും മികച്ച റോൾ ആണുള്ളത്. 

## Article Content

തെന്നിന്ത്യൻ നടൻ നാ​ഗചൈതന്യ അഭിനയിച്ച ലാൽ സിം​ഗ് ഛദ്ദ എന്ന സിനിമ റിലീസ് ആയിരിക്കുകയാണ്. ആമിർ ഖാൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയിൽ നാ​ഗചൈതന്യക്കും മികച്ച റോൾ ആണുള്ളത്. 

സിനിമയുമായി ബന്ധപ്പെട്ട പ്രൊമോഷൻ പരിപാടികളിൽ പങ്കെടുത്ത് വരികയാണ് നാ​ഗചൈതന്യ. ഇപ്പോഴിതാ ഒരഭിമുഖത്തിൽ നാ​ഗചൈതന്യ തുറന്നു പറഞ്ഞ സംഭവമാണ് വൈറലാവുന്നത്. മഷബ്ലെഇന്ത്യയുമായുള്ള അഭിമുഖത്തിലാണ് പണ്ട് തന്നെ കാറിൽ വെച്ച് ​ഗേൾഫ്രണ്ടിനൊപ്പം സ്വകാര്യ നിമിഷങ്ങൾ പങ്കുവെക്കവെ പിടിക്കപ്പെട്ടതിനെക്കുറിച്ച് നടൻ പറഞ്ഞത്. **

താൻ ഒരിക്കൽ റെയിൽവേ സ്റ്റേഷനിൽ വെച്ച് കാമുകിയെ ചുംബിച്ചപ്പോൾ പൊലീസ് പിടിച്ചെന്ന് അഭിമുഖത്തിനിടെ ഇന്റർവ്യൂവർ പറഞ്ഞു. ഇങ്ങനെ എനിക്കും സംഭവിച്ചുണ്ടെന്ന് പറഞ്ഞ നാ​ഗചൈതന്യ തനിക്കുണ്ടായ അനുഭവവും തുറന്നു പറയുകയായിരുന്നു.

ഹൈദരാബാദിൽ കാറിന്റെ ബാക്ക് സീറ്റിലിരുന്ന് സ്വകാര്യ നിമിഷങ്ങൾ പങ്കിടവെ താൻ പിടിക്കപ്പെട്ടെന്ന് നടൻ തുറന്ന് പറഞ്ഞു. അതിൽ തനിക്ക് കുഴപ്പമൊന്നും തോന്നിയില്ലെന്നും കൂളായാണ് എടുത്തതെന്നും നടൻ കൂട്ടിച്ചേർത്തു. 

സമാന്തയുമായുള്ള വേർപിരിയലിന് ശേഷമുള്ള ജീവിതത്തെക്കുറിച്ചും നാ​ഗചൈതന്യ സംസാരിച്ചു. സ്ത്രീകളുടെ ശ്രദ്ധ ലഭിക്കുന്നുണ്ടെന്നും അത് നല്ലതായി കാണുന്നെന്നും നടൻ പറഞ്ഞു. കഴിഞ്ഞ വർഷമാണ് നടൻ സമാന്തയുമായി വേർപിരിഞ്ഞത്. ഇതിന് ശേഷം നടി ശോഭിത ധുലിപാലയുമായി നാ​ഗചൈതന്യ ഡേറ്റിം​ഗിലാണെന്ന് ​ഗോസിപ്പ് പരന്നിരുന്നു.

ഇതേപറ്റി ഇരുതാരങ്ങളും പ്രതികരിച്ചിട്ടില്ല. എന്നാൽ പരോക്ഷമായി ഇതിന്റെ സൂചനകൾ നടൻ നൽകിയിട്ടുണ്ട്. അടുത്തിടെ ഒരഭിമുഖത്തിലെ റാപിഡ് ഫയർ റൗണ്ടിൽ ശോഭിത ധുലിപാലയുടെ പേര് കേൾക്കുമ്പോഴുള്ള പ്രതികരണമെന്തെന്ന് ചോദ്യം വന്നു.

ഈ ചോദ്യത്തിന് താൻ ചിരിക്കുക മാത്രമേ ചെയ്യുന്നുള്ളൂ എന്നാണ് നാ​ഗചൈതന്യ നൽകിയ മറുപടി. വൻ തോതിൽ പ്രചരിച്ച ​നാ​ഗചൈതന്യ-​ശോഭിത ​ഗോസിപ്പിൽ വ്യക്തത വരുത്താനുള്ള അവസരമായിരുന്നു ഇത്. ഇത് നടൻ ചെയ്യാഞ്ഞതിന് പിന്നിലെന്താണെന്നാണ് ആരാധകർ ചോദിക്കുന്നത്. 

തെന്നിന്ത്യൻ സൂപ്പർ താരമാണ് അല്ലു അർജുൻ. സിംഹക്കുട്ടി എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ താരം ആര്യയിലൂടെ മലയാളികളുടെയും പ്രിയതാരമായി മാറി. ലോകമെമ്പാടുമായി നിരവധി ആരാധകരാണ് താരത്തിനുള്ളത്.

ഇപ്പോഴിതാ ഒരു മദ്യ കമ്പനിയുടെ പരസ്യത്തിൽ നിന്നും താരം പിന്മാറിയെന്ന വാർത്തയാണ് പുറത്തുവരുന്നത്. പത്ത് കോടി രൂപയുടെ ഓഫര്‍ ആണ് അല്ലു അർജുൻ നിരസിച്ചിരിക്കുന്നതെന്നാണ് വിവരം.

താൻ ഈ പരസ്യത്തിൽ അഭിനയിച്ചാൽ ആരാധകരില്‍ തെറ്റായ സ്വാധീനം ഉണ്ടാക്കുമെന്നതിനാലാണ് കോടികളുടെ ഓഫർ അല്ലു വേണ്ടെന്ന് വച്ചിരിക്കുന്നത്. അടുത്തിടെ ഒരു പാൻ മസാല ബ്രാൻഡിന്റെ പരസ്യത്തിൽ നിന്നും അല്ലു അർജുൻ പിന്മാറിയിരുന്നു.

ആരാധകര്‍ക്ക് തെറ്റായ മാതൃക സൃഷ്ടിക്കും എന്നതിനാല്‍ അദ്ദേഹം ഓഫര്‍ നിരസിക്കുകയായിരുന്നു. കോടികളാണ് കമ്പനി അല്ലുവിന് വാഗ്‍ദാനം ചെയ്‍തത്.

രണ്ടാമതൊന്ന് ആലോചിക്കാതെയാണ് അല്ലു ഈ തീരുമാനം എടുത്തതെന്ന് താരവുമായി ബന്ധപ്പെച്ച അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

വിദ്യാഭ്യാസ സ്ഥാപനത്തെ കുറിച്ചുള്ള പരസ്യത്തിൽ അഭിനയിച്ചതിന്റെ പേരിൽ അല്ലു അർജുനെതിരെ നേരത്തെ പരാതി വന്നിരുന്നു. പരസ്യം സമൂഹത്തിൽ തെറ്റിദ്ധാരണ ഉളവാക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ഒരു സാമൂഹിക പ്രവർത്തകനാണ് പരാതി നൽകിയത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/61354/caught-sharing-private-moments-in-the-car-naga-chaitanya-says)