---
title: "വീട്ടിൽ ദേശീയ പതാക ഉയർത്തി മോഹൻലാല്‍"
english_title: "Mohanlal raised the national flag at home"
publisher: "moviemax.in"
canonical_url: "https://moviemax.in/news/61342/mohanlal-raised-the-national-flag-at-home"
published_at: "2022-08-13T10:23:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f72e9787cdc_mohanlal.jpg"
keywords: []
---

# വീട്ടിൽ ദേശീയ പതാക ഉയർത്തി മോഹൻലാല്‍

> **Lead Summary:** സ്വാതന്ത്ര്യത്തിന്‍റെ 75 ആം വാർഷിക ആഘോഷമായ ആസാദി കാ അമൃത് മഹോത്സവിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്ന 'ഹർ ഘർ തിരംഗ' പരിപാടിയോട് അനുബന്ധിച്ച് നടന്‍ മോഹൻലാലിന്‍റെ വീട്ടിൽ ദേശീയ പതാക ഉയർത്തി.

## Article Content

സ്വാതന്ത്ര്യത്തിന്‍റെ 75 ആം വാർഷിക ആഘോഷമായ ആസാദി കാ അമൃത് മഹോത്സവിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്ന 'ഹർ ഘർ തിരംഗ' പരിപാടിയോട് അനുബന്ധിച്ച് നടന്‍ മോഹൻലാലിന്‍റെ വീട്ടിൽ ദേശീയ പതാക ഉയർത്തി.

കൊച്ചി എളമക്കരയിലെ വീട്ടിലാണ് മോഹൻലാല്‍ പതാക ഉയര്‍ത്തിയത്. ആസാദി കാ അമൃത് മഹോത്സവത്തിൽ അഭിമാനപൂർവ്വം പങ്ക് ചേരുന്നുവെന്ന് മോഹൻലാൽ പറഞ്ഞു. 'ഹർ ഘർ തിരംഗ' രാജ്യ സ്നേഹം ഊട്ടിയുറപ്പിക്കാനും ഒന്നായി മുന്നേറാനും സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

**

20 കോടിയിലധികം വീടുകൾക്ക് മുകളിൽ ത്രിവർണ്ണ പതാക ഉയർത്തുകയാണ് 'ഹർ ഘർ തിരംഗ' പരിപാടിയിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നേതൃത്വത്തിൽ നടക്കുന്ന പരിപാടി സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിമാരും, കേന്ദ്ര ഭരണ പ്രദേശങ്ങളിൽ ലെഫ്റ്റനന്‍റ് ഗവർണര്‍മാരുമാണ് ഏകോപിപ്പിക്കുക.

'ഹർ ഘർ തിരംഗ' ക്യാമ്പയിനിന്റെ ഭാഗമായി സംസ്ഥാനത്തെ പല രാഷ്ടീയ നേതാക്കളുടെ വീടുകളിലും ദേശീയ പതാക ഉയർത്തി. വൈദ്യുത മന്ത്രി കെ. കൃഷ്ണൻകുട്ടിയും ധനമന്ത്രി കെ എൻ ബാലഗോപാലും വീടുകളില്‍ ദേശീയ പതാക ഉയർത്തി. ഇന്ത്യ എന്നാ സങ്കല്പത്തിന്‍റെ സ്വാതന്ത്ര്യം സംരക്ഷിക്കാൻ കഴിയുന്നുണ്ടോ എന്നതാണ് പ്രധാനമെന്ന് മന്ത്രി കെ എൻ ബാലഗോപാല്‍ പറഞ്ഞു.

കൃ​ഷ്ണ​ ​ശ​ങ്ക​റിനെ നായകനാക്കി ബി​ല​ഹ​രി​ സംവിധാനം ചെയ്യുന്ന 'കുടുക്ക് 2025'ന്റെ റിലീസ് മാറ്റി. ഓ​ഗസ്റ്റ് 25 ആണ് പുതുക്കിയ തിയതി. ഓ​ഗസ്റ്റ് 19ന് ദുർ​ഗ കൃഷ്ണ നായികയായി എത്തുന്ന ഈ ചിത്രം റിലീസ് ചെയ്യുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.**

ദുർ​ഗ തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. 'ഹായ് സുഹൃത്തുക്കളെ.. ഞങ്ങളുടെ ‘കുടുക്ക് 2025’ എന്ന സിനിമയുടെ റിലീസ് തിയതി 2022 ഓഗസ്റ്റ് 25-ലേക്ക് മാറ്റിയതായി നിങ്ങളെ അറിയിക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്.

[https://www.facebook.com/thedurgakrishna/posts/609722287180592**](https://www.facebook.com/thedurgakrishna/posts/609722287180592)

എന്നാൽ ഈ കാലതാമസത്തിൽ നിങ്ങളെ നിരാശരാക്കാൻ ഞങ്ങൾ അനുവദിക്കുന്നില്ല. സിദ്ധ് ശ്രീറാമിന്റെയും ഭൂമിയുടെയും വോക്കലുകളോട് കൂടിയ ‘മാരൻ’ എന്ന തമിഴ് ഗാനം ഞങ്ങൾ നിങ്ങൾക്ക് സമ്മാനിക്കുന്നു.. ഉടൻ വരുന്നു', എന്നാണ് റിലീസ് തിയതി പങ്കുവച്ച് കൊണ്ട് ​ദുർ​ഗ കുറിച്ചത്.

കൃ​ഷ്ണ​ ​ശ​ങ്ക​റിന്റെ വ്യത്യസ്ത ​ഗെറ്റപ്പുകൊണ്ട് ശ്രദ്ധനേടിയ ചിത്രമാണ് കുടുക്ക്. പതിവ് കഥാപാത്രങ്ങളിൽ നിന്ന് മാറിയുളള ​ഗെറ്റപ്പിന് മികച്ച പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ നിന്നും താരത്തിന് ലഭിച്ചത്. ചിത്രത്തിന്റേതായി നേരത്തെ പുറത്തുവന്ന പാട്ടുകളും ടീസറും ഏറെ ശ്രദ്ധനേടിയിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/61342/mohanlal-raised-the-national-flag-at-home)