---
title: "'കുടുക്ക് 2025' റിലീസ് തിയതിയിൽ മാറ്റം"
english_title: "'Kudukuk 2025' Release Date Changed"
publisher: "moviemax.in"
canonical_url: "https://moviemax.in/news/61328/kudukuk-2025-release-date-changed"
published_at: "2022-08-13T08:39:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f71608a9f73_kudukk.jpg"
keywords: []
---

# 'കുടുക്ക് 2025' റിലീസ് തിയതിയിൽ മാറ്റം

> **Lead Summary:** കൃ​ഷ്ണ​ ​ശ​ങ്ക​റിനെ നായകനാക്കി ബി​ല​ഹ​രി​ സംവിധാനം ചെയ്യുന്ന 'കുടുക്ക് 2025'ന്റെ റിലീസ് മാറ്റി. ഓ​ഗസ്റ്റ് 25 ആണ് പുതുക്കിയ തിയതി. ഓ​ഗസ്റ്റ് 19ന് ദുർ​ഗ കൃഷ്ണ നായികയായി എത്തുന്ന ഈ ചിത്രം റിലീസ് ചെയ്യുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.

## Article Content

കൃ​ഷ്ണ​ ​ശ​ങ്ക​റിനെ നായകനാക്കി ബി​ല​ഹ​രി​ സംവിധാനം ചെയ്യുന്ന 'കുടുക്ക് 2025'ന്റെ റിലീസ് മാറ്റി. ഓ​ഗസ്റ്റ് 25 ആണ് പുതുക്കിയ തിയതി. ഓ​ഗസ്റ്റ് 19ന് ദുർ​ഗ കൃഷ്ണ നായികയായി എത്തുന്ന ഈ ചിത്രം റിലീസ് ചെയ്യുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.

ദുർ​ഗ തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. 'ഹായ് സുഹൃത്തുക്കളെ.. ഞങ്ങളുടെ ‘കുടുക്ക് 2025’ എന്ന സിനിമയുടെ റിലീസ് തിയതി 2022 ഓഗസ്റ്റ് 25-ലേക്ക് മാറ്റിയതായി നിങ്ങളെ അറിയിക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്.

[**https://www.facebook.com/thedurgakrishna/posts/609722287180592**](https://www.facebook.com/thedurgakrishna/posts/609722287180592)**

എന്നാൽ ഈ കാലതാമസത്തിൽ നിങ്ങളെ നിരാശരാക്കാൻ ഞങ്ങൾ അനുവദിക്കുന്നില്ല. സിദ്ധ് ശ്രീറാമിന്റെയും ഭൂമിയുടെയും വോക്കലുകളോട് കൂടിയ ‘മാരൻ’ എന്ന തമിഴ് ഗാനം ഞങ്ങൾ നിങ്ങൾക്ക് സമ്മാനിക്കുന്നു.. ഉടൻ വരുന്നു', എന്നാണ് റിലീസ് തിയതി പങ്കുവച്ച് കൊണ്ട് ​ദുർ​ഗ കുറിച്ചത്.

കൃ​ഷ്ണ​ ​ശ​ങ്ക​റിന്റെ വ്യത്യസ്ത ​ഗെറ്റപ്പുകൊണ്ട് ശ്രദ്ധനേടിയ ചിത്രമാണ് കുടുക്ക്. പതിവ് കഥാപാത്രങ്ങളിൽ നിന്ന് മാറിയുളള ​ഗെറ്റപ്പിന് മികച്ച പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ നിന്നും താരത്തിന് ലഭിച്ചത്. ചിത്രത്തിന്റേതായി നേരത്തെ പുറത്തുവന്ന പാട്ടുകളും ടീസറും ഏറെ ശ്രദ്ധനേടിയിരുന്നു.

ഇന്നലെ റിലീസ് ചെയ്ത ടോവിനോ ചിത്രം ആണ് തല്ലുമാല. വളരെ മികച്ച അഭിപ്രായം നേടി ചിത്രം മുന്നേറിക്കൊണ്ടിരിക്കുകയാണ്. മലബാർ മേഖലകളിലെ തിയേറ്ററുകളിൽ വൻ തിരക്ക് ആണ് ചിത്രത്തിന് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്.

അതേസമയം തെക്കൻ കേരളത്തിലെ തീയേറ്ററുകളിൽ വലിയ തിരക്ക് അനുഭവപ്പെടുന്നില്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒരേസമയം സമ്മിശ്ര പ്രതികരണങ്ങളും അതേസമയം മികച്ച പ്രതികരണങ്ങളും ആണ് ചിത്രത്തിന് വന്നുകൊണ്ടിരിക്കുന്നത്.

ഇപ്പോൾ മറ്റൊരു വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്. മീഡിയവൺ ആണ് ഈ റിപ്പോർട്ട് ആദ്യമായി പങ്കുവെച്ചത്. ബാലുശ്ശേരിയിലെ ഒരു തീയേറ്ററിൽ നിന്നുമാണ് ഈ വീഡിയോ വന്നിരിക്കുന്നത് എന്നാണ് മീഡിയവൺ പറയുന്നത്.

തല്ലുമല എന്ന സിനിമ കാണാൻ എത്തിയ ടോവിനോ ഫാൻസും മോഹൻലാൽ ഫാൻസും തമ്മിൽ കൂട്ടത്തല്ല് നടന്നു എന്നായിരുന്നു ഇവരുടെ റിപ്പോർട്ട്. ഇതിനോടകം നിരവധി ആളുകൾ ആണ് ഈ വീഡിയോ ഷെയർ ചെയ്തു കഴിഞ്ഞത്. എന്നാൽ ഈ വിഷയത്തിലെ സത്യാവസ്ഥ എന്താണ്?

വിഷയത്തിൽ ക്ലാരിഫിക്കേഷൻ ആയി മോഹൻലാൽ ഫാൻസ് ഇപ്പോൾ രംഗത്തെത്തുകയാണ്. രണ്ടുദിവസം മുൻപ് ആണ് ഈ സംഭവം നടന്നത് എന്നാണ് ഇവർ പറയുന്നത്.

സ്കൂൾ പിള്ളേർ തമ്മിലുള്ള ഒരു സാധാരണ തല്ല് മാത്രമാണ് ഇവിടെ നടന്നത് എന്നും എന്നാൽ തീയേറ്റർ പരിസരത്ത് ആയതുകൊണ്ട് തിയേറ്ററിന് മുന്നിൽ വെച്ചാണ് അടി നടന്നത് എന്നുമാണ് ഇവർ പറയുന്നത്. ഇവർക്ക് ആർക്കും തന്നെ ഫാൻസ് അസോസിയേഷൻ മെമ്പർഷിപ്പ് ഇല്ല എന്നും മോഹൻലാൽ ഫാൻസ് അസോസിയേഷൻ പറയുന്നു.

അതേസമയം കഴിഞ്ഞ് രണ്ടുദിവസമായി ഈ വീഡിയോ സമൂഹമാധ്യമങ്ങൾ വഴി പ്രചരിച്ചുകൊണ്ടിരിക്കുകയാണ് എന്നും ഒരു പ്രമുഖ മാധ്യമ സ്ഥാപനം ഇത്തരത്തിൽ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള വാർത്ത നൽകിയത് അപലപനീയമാണ് എന്നും മോഹൻലാൽ ആരാധകർ പറയുന്നു.

എന്തായാലും ഈ വാർത്തയിലെ സത്യാവസ്ഥ ഇപ്പോഴും എന്താണ് എന്ന് പുറത്തു വന്നിട്ടില്ല. രണ്ടു തരത്തിലുള്ള അഭിപ്രായങ്ങളാണ് ഇപ്പോഴും സമൂഹമാധ്യമങ്ങളിൽ നിലനിൽക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/61328/kudukuk-2025-release-date-changed)