തല്ലുമാല കാണാൻ എത്തിയ മോഹൻലാൽ ഫാൻസും ടോവിനോ ഫാൻസും തമ്മിൽ കൂട്ടത്തല്ല് എന്ന് റിപ്പോർട്ട്, സംഭവം ഇങ്ങനെ

തല്ലുമാല കാണാൻ എത്തിയ മോഹൻലാൽ ഫാൻസും ടോവിനോ ഫാൻസും തമ്മിൽ കൂട്ടത്തല്ല് എന്ന് റിപ്പോർട്ട്, സംഭവം ഇങ്ങനെ
2022-08-13T07:32:00 | By Susmitha Surendran

ഇന്നലെ റിലീസ് ചെയ്ത ടോവിനോ ചിത്രം ആണ് തല്ലുമാല. വളരെ മികച്ച അഭിപ്രായം നേടി ചിത്രം മുന്നേറിക്കൊണ്ടിരിക്കുകയാണ്. മലബാർ മേഖലകളിലെ തിയേറ്ററുകളിൽ വൻ തിരക്ക് ആണ് ചിത്രത്തിന് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്.

അതേസമയം തെക്കൻ കേരളത്തിലെ തീയേറ്ററുകളിൽ വലിയ തിരക്ക് അനുഭവപ്പെടുന്നില്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒരേസമയം സമ്മിശ്ര പ്രതികരണങ്ങളും അതേസമയം മികച്ച പ്രതികരണങ്ങളും ആണ് ചിത്രത്തിന് വന്നുകൊണ്ടിരിക്കുന്നത്.



ഇപ്പോൾ മറ്റൊരു വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്. മീഡിയവൺ ആണ് ഈ റിപ്പോർട്ട് ആദ്യമായി പങ്കുവെച്ചത്. ബാലുശ്ശേരിയിലെ ഒരു തീയേറ്ററിൽ നിന്നുമാണ് ഈ വീഡിയോ വന്നിരിക്കുന്നത് എന്നാണ് മീഡിയവൺ പറയുന്നത്.

തല്ലുമല എന്ന സിനിമ കാണാൻ എത്തിയ ടോവിനോ ഫാൻസും മോഹൻലാൽ ഫാൻസും തമ്മിൽ കൂട്ടത്തല്ല് നടന്നു എന്നായിരുന്നു ഇവരുടെ റിപ്പോർട്ട്. ഇതിനോടകം നിരവധി ആളുകൾ ആണ് ഈ വീഡിയോ ഷെയർ ചെയ്തു കഴിഞ്ഞത്. എന്നാൽ ഈ വിഷയത്തിലെ സത്യാവസ്ഥ എന്താണ്?

വിഷയത്തിൽ ക്ലാരിഫിക്കേഷൻ ആയി മോഹൻലാൽ ഫാൻസ് ഇപ്പോൾ രംഗത്തെത്തുകയാണ്. രണ്ടുദിവസം മുൻപ് ആണ് ഈ സംഭവം നടന്നത് എന്നാണ് ഇവർ പറയുന്നത്.



സ്കൂൾ പിള്ളേർ തമ്മിലുള്ള ഒരു സാധാരണ തല്ല് മാത്രമാണ് ഇവിടെ നടന്നത് എന്നും എന്നാൽ തീയേറ്റർ പരിസരത്ത് ആയതുകൊണ്ട് തിയേറ്ററിന് മുന്നിൽ വെച്ചാണ് അടി നടന്നത് എന്നുമാണ് ഇവർ പറയുന്നത്. ഇവർക്ക് ആർക്കും തന്നെ ഫാൻസ് അസോസിയേഷൻ മെമ്പർഷിപ്പ് ഇല്ല എന്നും മോഹൻലാൽ ഫാൻസ് അസോസിയേഷൻ പറയുന്നു.

അതേസമയം കഴിഞ്ഞ് രണ്ടുദിവസമായി ഈ വീഡിയോ സമൂഹമാധ്യമങ്ങൾ വഴി പ്രചരിച്ചുകൊണ്ടിരിക്കുകയാണ് എന്നും ഒരു പ്രമുഖ മാധ്യമ സ്ഥാപനം ഇത്തരത്തിൽ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള വാർത്ത നൽകിയത് അപലപനീയമാണ് എന്നും മോഹൻലാൽ ആരാധകർ പറയുന്നു.

എന്തായാലും ഈ വാർത്തയിലെ സത്യാവസ്ഥ ഇപ്പോഴും എന്താണ് എന്ന് പുറത്തു വന്നിട്ടില്ല. രണ്ടു തരത്തിലുള്ള അഭിപ്രായങ്ങളാണ് ഇപ്പോഴും സമൂഹമാധ്യമങ്ങളിൽ നിലനിൽക്കുന്നത്.

Content Highlight: Mohanlal fans and Tovino fans who came to see Thallumala reportedly clashed, this is how the incident happened

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup