നഗ്നഫോട്ടോഷൂട്ട് വിവാദത്തില്‍ രണ്‍വീര്‍ സിംഗിന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

നഗ്നഫോട്ടോഷൂട്ട് വിവാദത്തില്‍ രണ്‍വീര്‍ സിംഗിന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്
2022-08-13T07:22:00 | By Susmitha Surendran

നഗ്‌ന ഫോട്ടോഷൂട്ട് വിവാദത്തില്‍ നടന്‍ രണ്‍വീര്‍ സിങ്ങിന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്. ഈ മാസം 22ന് ചെംമ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരാകാനാണ് നിര്‍ദേശം.

പൊലീസ് നേരിട്ട് നടന്റെ വീട്ടിലെത്തിയെങ്കിലും താരം മുംബൈയിലില്ലെന്ന് അറിയിക്കുകയായിരുന്നു. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു സന്നദ്ധസംഘടനയാണ് താരത്തിനെതിരെ പരാതി നല്‍കിയത്.



രണ്‍വീര്‍ സിങ്ങിന്റെ നഗ്‌ന ഫോട്ടോഷൂട്ടും തുടര്‍ന്ന് താരം ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതും വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു.

ആരാധകരെയും ബോളിവുഡിനെയും ഞെട്ടിച്ച താരത്തിന്റെ ഫോട്ടോഷൂട്ട് ഒരു മാഗസിനു വേണ്ടിയായിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിനെതിരെ പരാതി ഉയര്‍ന്നത്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

'ബര്‍മുഡ'യ്ക്ക് ക്ലീൻ യു; ഓ​ഗസ്റ്റ് 19ന് ചിത്രം തിയറ്ററില്‍ എത്തും


ടി കെ രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ബര്‍മുഡ'. ഷെയ്‍ന്‍ നിഗം, വിനയ് ഫോര്‍ട് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാകുന്നത്. 'ബര്‍മുഡ'യുടെ സെൻസര്‍ കഴിഞ്ഞുവെന്നതാണ് പുതിയ വാര്‍ത്ത.

ക്ലീൻ യു സര്‍ട്ടിഫിക്കറ്റാണ് കിട്ടിയിരിക്കുന്നത്. 'ബെര്‍മുഡ'യില്‍ സെൻസര്‍ ബോര്‍ഡും പെട്ടു എന്ന് എഴുതിയ ഒരു പോസ്റ്റര്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിട്ടുണ്ട്.

നടൻ മോഹൻലാല്‍ ചിത്രത്തിനായി പാടിയ പാട്ട് ഹിറ്റായി മാറിയിരുന്നു. നേരത്തെ ടി കെ രാജീവ് കുമാറിന്റെ 'കണ്ണെഴുതി പൊട്ടുംതൊട്ട്' എന്ന ചിത്രത്തിലും മോഹൻലാൽ പാടിയിരുന്നു. ഓ​ഗസ്റ്റ് 19നാകും ഷെയ്ൻ ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തുക.

കശ്‍മീരി നടി ഷെയ്‍ലീ കൃഷന്‍ ആണ് ചിത്രത്തില്‍ നായികയാവുന്നത്. നവാഗതനായ കൃഷ്‍ണദാസ് പങ്കി രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ 'ഇന്ദുഗോപന്‍' എന്ന കഥാപാത്രത്തെയാണ് ഷെയ്‍ന്‍ നിഗം അവതരിപ്പിക്കുന്നത്. 'ഇന്ദുഗോപന്‍' 'സബ് ഇൻസ്‍പെക്ടര്‍ ജോഷ്വ'യുടെ അടുത്ത് ഒരു പരാതിയുമായി എത്തുന്നിടത്താണ് ചിത്രത്തിന്‍റെ കഥാവികാസം.


കോമഡി ഡ്രാമ വിഭാഗത്തില്‍ പെടുന്നതാണ് ചിത്രം. 'ജോഷ്വ'യായി വേഷമിടുന്നത് വിനയ് ഫോര്‍ട്ട് ആണ്. ഹരീഷ് കണാരന്‍, സൈജു കുറുപ്പ്, സുധീര്‍ കരമന, മണിയന്‍പിള്ള രാജു, ഇന്ദ്രന്‍സ്, സാജന്‍ സുദര്‍ശന്‍, ദിനേശ് പണിക്കര്‍, കോട്ടയം നസീര്‍, ശ്രീകാന്ത് മുരളി, നന്ദു, നിരഞ്‍ജന അനൂപ്, ഗൗരി നന്ദ, നൂറിന്‍ ഷെറീഫ്, ഷൈനി സാറ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

24 ഫ്രെയിംസിന്‍റെ ബാനറില്‍ സൂരജ് സി കെ, ബിജു സി കെ, ബാദുഷ എന്‍ എം എന്നിവരാണ് നിര്‍മ്മിക്കുന്നത്. മണി രത്നത്തിന്‍റെ അസോസിയേറ്റ് ആയി പ്രവര്‍ത്തിച്ച ഷെല്ലി കാലിസ്റ്റ് ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് ശ്രീകര്‍ പ്രസാദ്. സംഗീതം രമേഷ് നാരായണ്‍. കലാസംവിധാനം ദിലീപ് നാഥ്. സൗണ്ട് ഡിസൈനര്‍ അജിത്ത് എബ്രഹാം. വിഷ്വല്‍ ഡിസൈനര്‍ മുഹമ്മദ് റാസി. വസ്ത്രാലങ്കാരം സമീറ സനീഷ്. ചമയം അമല്‍ ചന്ദ്രന്‍. ചീഫ് അസോസിയേറ്റ് ഡയറക്റ്റേഴ്സ് കെ രാജേഷ്, ഷൈനി ബെഞ്ചമിന്‍. നൃത്തസംവിധാനം പ്രസന്ന സുജിത്ത്. സ്റ്റില്‍സ് ഹരി തിരുമല.



Content Highlight: Ranveer Singh gets notice to appear for questioning in nude photoshoot controversy

Next TV

Related Stories
'സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുണ്ട് കടിച്ചുമുറിച്ചു!' ആ വിചിത്രമായ ആരോപണം വെറും ഭാവന; മാധ്യമപ്രവർത്തകയ്ക്ക് കങ്കണയുടെ മറുപടി

Jun 29, 2026 05:44 PM

'സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുണ്ട് കടിച്ചുമുറിച്ചു!' ആ വിചിത്രമായ ആരോപണം വെറും ഭാവന; മാധ്യമപ്രവർത്തകയ്ക്ക് കങ്കണയുടെ മറുപടി

കങ്കണ റണൗട്ട്, വീർ ദാസ്, ചുംബന വിവാദം, വീർ ദാസിന്റെ ചുണ്ട് കടിച്ചുമുറിച്ചെന്ന...

Read More >>
Top Stories










News Roundup