---
title: "പന്ത്രണ്ട്  വര്‍ഷം മുമ്പേ ഗോപി സുന്ദറിനോട് ഒരു ഷോയില്‍ വെച്ച് അത് പറഞ്ഞു; അമൃത സുരേഷ് "
english_title: "Amrita said that she has been a Gopi Sundar fan since long."
publisher: "moviemax.in"
canonical_url: "https://moviemax.in/news/61161/amrita-said-that-she-has-been-a-gopi-sundar-fan-since-long"
published_at: "2022-08-12T11:48:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f5f10d307be_amritha_suresh.jpg"
keywords: []
---

# പന്ത്രണ്ട്  വര്‍ഷം മുമ്പേ ഗോപി സുന്ദറിനോട് ഒരു ഷോയില്‍ വെച്ച് അത് പറഞ്ഞു; അമൃത സുരേഷ് 

> **Lead Summary:** സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്ന താരങ്ങളാണ് അമൃത സുരേഷും ഗോപി സുന്ദറും. വിമര്‍ശനങ്ങള്‍ ഒരു വശത്തൂടെ നടക്കുന്നുണ്ടെങ്കിലും ഓരോ ദിവസവും എന്തെങ്കിലുമൊക്കെ പോസ്റ്റുമായി ഈ താരങ്ങള്‍ എത്താറുണ്ട്.

## Article Content

സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്ന താരങ്ങളാണ് അമൃത സുരേഷും ഗോപി സുന്ദറും. വിമര്‍ശനങ്ങള്‍ ഒരു വശത്തൂടെ നടക്കുന്നുണ്ടെങ്കിലും ഓരോ ദിവസവും എന്തെങ്കിലുമൊക്കെ പോസ്റ്റുമായി ഈ താരങ്ങള്‍ എത്താറുണ്ട്.

തങ്ങളെ വിമര്‍ശിക്കുന്നവര്‍ക്കുള്ള മറുപടി കൂടിയാണ് ഇത് എന്നത് വ്യക്തമാണ്. പ്രണയം തുറന്നു പറഞ്ഞത് മുതല്‍ ഈ താരങ്ങള്‍ പങ്കുവെക്കുന്ന ഓരോ പോസ്റ്റിനും കാഴ്ചക്കാരും ഏറെയാണ്.

**

പെട്ടെന്ന് ആളുകളിലേക്ക് എത്താന്‍ വേണ്ടിയിട്ട് തന്നെയാണ് കിസ്സിംഗ് സീന്‍ വെച്ച് ടീസര്‍ ഇറക്കിയതെന്ന് ഗോപി സുന്ദര്‍ പറയുന്നു .

പാട്ടിന്റെ വരികളുമായി തങ്ങളുടെ പ്രണയത്തിന് ബന്ധമില്ലെന്ന് ഇരുവരും പറയുന്നു. എന്തൊരു തൊന്തരവാ… എന്ന പാട്ടിന്റെ ടീസര്‍ പുറത്തിറങ്ങിയപ്പോള്‍ തന്നെ വൈറലായിരുന്നു. ഇതില്‍ ഹൈലൈറ്റ് അമൃത സുരേഷും ഗോപി സുന്ദറും തന്നെ.

അതേസമയം താന്‍ പണ്ടേ ഒരു ഗോപി സുന്ദര്‍ ഫാനായിരുവെന്ന് അമൃത പറഞ്ഞു. 12 വര്‍ഷം മുമ്പേ ഗോപി സുന്ദറിനോട് ഒരു ഷോയില്‍ വെച്ച് അത് പറയുകയും ചെയ്തിരുന്നു. എന്നാല്‍ പ്രണയം എപ്പോള്‍ പറഞ്ഞു എന്നത് സീക്രട്ടായിരിക്കട്ടെയെന്നാണ് ഇവര്‍ പറഞ്ഞത്.

സംഗീതലോകത്ത് തങ്ങളുടെതായി വ്യക്തിമുദ്ര പതിപ്പിച്ചവരാണ് ഗോപിസുന്ദറും അമൃതാ സുരേഷും. ഇതിനോടകം നിരവധി ചിത്രത്തില്‍ അമൃത പാടിയിട്ടുണ്ട്. ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ ആയിരുന്നു താരത്തിന്റെ വരവ്. പിന്നാലെ സോഷ്യല്‍ മീഡിയയില്‍ സജീവമാവുകയായിരുന്നു ഈ താരം.

പ്രേക്ഷകർക്ക് പ്രിയങ്കരനായ നടനാണ് ടിനി ടോം . ഇപ്പോഴിതാ താരത്തിന്റെ അഭിമുഖമാണ് ശ്രദ്ധനേടുന്നത് . കോമഡി അവതരിപ്പിക്കുമ്പോള്‍ അത് ബോഡി ഷെയ്മിങ്ങാണെന്ന് പറഞ്ഞ് വിമര്‍ശനമുന്നയിക്കുന്നത് മോശമാണെന്ന് ടിനി ടോം. 

പാവപ്പെട്ട മിമിക്രിക്കാര് ഈ വരുമാനം കൊണ്ടാണ് ജീവിക്കുന്നതെന്നും അവരെ വേദനിപ്പിക്കരുതെന്നും ഓണ്‍ലൈന്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ ടിനി ടോം പറഞ്ഞു.

കോമഡി ഷോകള്‍ക്കെതിരെ വിമര്‍ശനമുന്നയിക്കുന്ന ഗായത്രി എന്ന യൂട്യൂബറെ ഫോണില്‍ വിളിച്ച് കുക്കറി ചാനല്‍ നടത്തിക്കൂടെ എന്ന് ടിനി ടോം പറയുന്ന ഓഡിയോ ക്ലിപ് വൈറലായതിനെ പറ്റിയും അദ്ദേഹം സംസാരിച്ചു.

‘അത് എഡിറ്റ് ചെയ്ത് ഇട്ടിരിക്കുന്നതാണ്. ആ കുട്ടിയെ എനിക്കറിയാം. ആ കുട്ടി ചെറിയ റോള്‍ ചെയ്യാന്‍ വേണ്ടി സിനിമയില്‍ വന്നതാണ്. എന്നോട് വന്ന് റോള്‍ ചോദിച്ചിരുന്നു.

കാലഘട്ടം മാറി. സിനിമയില്‍ വന്ന് അവസരം ചോദിക്കുന്ന പെണ്‍കുട്ടികളെ എനിക്ക് പേടിയാണ്. ഞാന്‍ അടുക്കാറില്ല. അപ്പോള്‍ അവര്‍ ജാഡയാണെന്ന് പറയും. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/61161/amrita-said-that-she-has-been-a-gopi-sundar-fan-since-long)