---
title: "നടി നയന്‍താരയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു"
english_title: "Actress Nayanthara was admitted to the hospital."
publisher: "moviemax.in"
canonical_url: "https://moviemax.in/news/61149/actress-nayanthara-was-admitted-to-the-hospital"
published_at: "2022-08-12T11:03:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f5e7692ced1_nayanthara.jpg"
keywords: []
---

# നടി നയന്‍താരയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

> **Lead Summary:** നടി നയന്‍താരയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചര്‍ദ്ദിയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഏതാനും മണിക്കൂറുകള്‍ മാത്രമാണ് അവര്‍ ആശുപത്രിയിലുണ്ടായിരുന്നത്.

## Article Content

നടി നയന്‍താരയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചര്‍ദ്ദിയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഏതാനും മണിക്കൂറുകള്‍ മാത്രമാണ് അവര്‍ ആശുപത്രിയിലുണ്ടായിരുന്നത്.

ശേഷം ഡിസ്ചാര്‍ജ് ചെയ്തു. ഭക്ഷണം കഴിച്ച ശേഷമാണ് ചര്‍ദ്ദി തുടങ്ങിയതത്രെ. ഭര്‍ത്താവ് വിഘ്നേഷ് ശിവന്‍ തന്നെയാണ് ഭക്ഷണം തയ്യാറാക്കിയിരുന്നത്. ആശുപത്രിയിലെത്തിയ ശേഷം അല്‍പ്പ നേരം നിരീക്ഷണ വാര്‍ഡിലേക്ക് മാറ്റി.

**

പിന്നീട് വീട്ടിലേക്ക് മടങ്ങി. നയന്‍താരയ്ക്ക് സ്‌കിന്‍ ഇന്‍ഫക്ഷനുണ്ടായിരുന്നുവെന്നും അതിനുള്ള ചികില്‍സ നല്‍കിയെന്നും ചില തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇതുസംബന്ധിച്ച ഔദ്യോഗിക വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

ഇക്കഴിഞ്ഞ ജൂണ്‍ ഒമ്പതിനായിരുന്നു നയന്‍താരയുടെയും വിഘ്നേഷ് ശിവന്റെയും വിവാഹം. ചെന്നൈക്കടുത്ത മഹാബലിപുരത്ത് നടന്ന വിവാഹ ചടങ്ങുകള്‍ പ്രൗഢഗംഭീരമായിരുന്നു.

വിവാഹത്തിന്റെ വീഡിയോ നെറ്റ്ഫ്ളിക്സ് വൈകാതെ സംപ്രേഷണം ചെയ്യും. നയന്‍താര: ബിയോണ്ട് ദി ഫെയറിടൈല്‍ എന്ന പേരിലുള്ള ഡോക്യുമെന്ററിയായിട്ടാണ് വിവാഹ വീഡിയോ പുറത്തിറങ്ങുന്നത്. ഇതിന്റെ ടീസര്‍ കഴഞ്ഞ ദിവസം റിലീസ് ചെയ്തു. നയന്‍താരയുടെയും വിഘ്നേഷിന്റെ പ്രണയം വിവരിക്കുന്നത് കൂടിയാകും ഡോക്യുമെന്ററി.

ഒരു മുട്ട വാങ്ങാൻ നമ്മളെത്ര രൂപ നൽകും? പത്തിൽ താഴെ ആവും അല്ലേ? അല്ലെങ്കിൽ കൂടി വന്നാൽ പത്തോ പതിനഞ്ചോ രൂപ നൽകും. എന്നാൽ, 48,000 രൂപയ്ക്ക് ഒരു മുട്ട വിൽക്കുന്നത് വിശ്വസിക്കാനാവുമോ? എന്നാൽ, അങ്ങനെ ഒരു സംഭവം അങ്ങ് യുണൈറ്റഡ് കിങ്ഡത്തിൽ ഉണ്ടായിരിക്കയാണ്.

അതിന്റെ കാരണം തികച്ചും വിചിത്രമാണ്. ഒരു കുടുംബത്തിന്റെ വളർത്തു കോഴി തികച്ചും വട്ടത്തിലുള്ള ഒരു മുട്ട ഇട്ടു. അപൂർവങ്ങളിൽ അപൂർവമായ സംഭവമാണ് ഒരു കോഴി തികച്ചും വട്ടത്തിലുള്ള മുട്ട ഇടുക എന്നത്.

അങ്ങനെയാണ് ഈ പ്രത്യേകതയുള്ള മുട്ട 48,000 രൂപയ്ക്ക് വിൽക്കാൻ വച്ചത്. ഇത്രയും വട്ടത്തിലുള്ള മുട്ട കിട്ടിയപ്പോൾ കുടുംബവും ഞെട്ടിപ്പോയിരുന്നു. കഴിഞ്ഞ 20 വർഷമായി തന്റെ വീട്ടിൽ രക്ഷപ്പെടുത്തി കൊണ്ടുവരുന്ന കോഴികളെ വളർത്തുന്ന സ്ത്രീയാണ് വെസ്റ്റ് ഓക്‌സ്‌ഫോർഡ്‌ഷയറിലെ അന്നബെൽ മുൽകാഹി.

അവരാണ് ഇങ്ങനെ ഒരു മുട്ട ആദ്യമായി കണ്ടെത്തിയത്. രണ്ടു പെൺമക്കളുടെ അമ്മയാണ് മുൽകാഹി. ഇപ്പോൾ, അവളുടെ കുട്ടികളും കുടുംബവും അമ്മയെ പോലെ തന്നെ പക്ഷികളെ സംരക്ഷിക്കുന്നതിൽ താൽപര്യം കാണിക്കുന്നുണ്ട്.

കൃത്യം വട്ടത്തിൽ മുട്ടയിട്ട കോഴിയുടെ പേര് ട്വിൻസ്കി എന്നാണ്. മുൽകാഹിയുടെ ഒരു മകളുടെ പേരാണ് ഈ കോഴിക്ക് നൽകിയിരിക്കുന്നത്. കൃത്യം വട്ടത്തിൽ ഒരു മുട്ട കണ്ടപ്പോൾ മുൽകാഹി അതിനെ കുറിച്ച് ​ഗൂ​ഗിളിൽ സെർച്ച് ചെയ്തു.

അപ്പോഴാണ് അത് അപൂർവങ്ങളിൽ അപൂർവമായ സംഭവമാണ് എന്ന് മനസിലായത്. അങ്ങനെ എല്ലായ്പ്പോഴും കിട്ടുന്ന ഒന്നല്ല ഇങ്ങനെ ഒരു മുട്ട എന്നും അവർക്ക് മനസിലായി. അങ്ങനെയാണ് ആ മുട്ട തിന്നുന്നില്ല എന്ന് തീരുമാനിച്ചത്.

ശേഷം അത് eBay -ൽ വിൽക്കാൻ വച്ചു. അതിൽ നിന്നും കിട്ടുന്ന തുക കൂടുതൽ കോഴികളുടെ സംരക്ഷണ പ്രവർത്തനത്തിന് ഉപയോ​ഗിക്കാം എന്നാണ് അവർ കരുതുന്നത്. വളരെ പെട്ടെന്ന് തന്നെ 48,000 രൂപ വരെ അതിന് ഓഫർ ചെയ്ത് കഴിഞ്ഞിരിക്കയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/61149/actress-nayanthara-was-admitted-to-the-hospital)