---
title: "ഒറ്റ കോഴിമുട്ടയുടെ വില 48,000 രൂപ, പിന്നിൽ വിചിത്രമായ കാരണം!"
english_title: "A single chicken egg costs Rs 48,000, and the strange reason behind it!"
publisher: "moviemax.in"
canonical_url: "https://moviemax.in/news/61144/a-single-chicken-egg-costs-rs-48000-and-the-strange-reason-behind-it"
published_at: "2022-08-12T10:53:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f5e3e35d60f_viral.jpg"
keywords: []
---

# ഒറ്റ കോഴിമുട്ടയുടെ വില 48,000 രൂപ, പിന്നിൽ വിചിത്രമായ കാരണം!

> **Lead Summary:** ഒരു മുട്ട വാങ്ങാൻ നമ്മളെത്ര രൂപ നൽകും? പത്തിൽ താഴെ ആവും അല്ലേ? അല്ലെങ്കിൽ കൂടി വന്നാൽ പത്തോ പതിനഞ്ചോ രൂപ നൽകും. എന്നാൽ, 48,000 രൂപയ്ക്ക് ഒരു മുട്ട വിൽക്കുന്നത് വിശ്വസിക്കാനാവുമോ? എന്നാൽ, അങ്ങനെ ഒരു സംഭവം അങ്ങ് യുണൈറ്റഡ് കിങ്ഡത്തിൽ ഉണ്ടായിരിക്കയാണ്.

## Article Content

ഒരു മുട്ട വാങ്ങാൻ നമ്മളെത്ര രൂപ നൽകും? പത്തിൽ താഴെ ആവും അല്ലേ? അല്ലെങ്കിൽ കൂടി വന്നാൽ പത്തോ പതിനഞ്ചോ രൂപ നൽകും. എന്നാൽ, 48,000 രൂപയ്ക്ക് ഒരു മുട്ട വിൽക്കുന്നത് വിശ്വസിക്കാനാവുമോ? എന്നാൽ, അങ്ങനെ ഒരു സംഭവം അങ്ങ് യുണൈറ്റഡ് കിങ്ഡത്തിൽ ഉണ്ടായിരിക്കയാണ്.

അതിന്റെ കാരണം തികച്ചും വിചിത്രമാണ്. ഒരു കുടുംബത്തിന്റെ വളർത്തു കോഴി തികച്ചും വട്ടത്തിലുള്ള ഒരു മുട്ട ഇട്ടു. അപൂർവങ്ങളിൽ അപൂർവമായ സംഭവമാണ് ഒരു കോഴി തികച്ചും വട്ടത്തിലുള്ള മുട്ട ഇടുക എന്നത്.

അങ്ങനെയാണ് ഈ പ്രത്യേകതയുള്ള മുട്ട 48,000 രൂപയ്ക്ക് വിൽക്കാൻ വച്ചത്. ഇത്രയും വട്ടത്തിലുള്ള മുട്ട കിട്ടിയപ്പോൾ കുടുംബവും ഞെട്ടിപ്പോയിരുന്നു. കഴിഞ്ഞ 20 വർഷമായി തന്റെ വീട്ടിൽ രക്ഷപ്പെടുത്തി കൊണ്ടുവരുന്ന കോഴികളെ വളർത്തുന്ന സ്ത്രീയാണ് വെസ്റ്റ് ഓക്‌സ്‌ഫോർഡ്‌ഷയറിലെ അന്നബെൽ മുൽകാഹി.

അവരാണ് ഇങ്ങനെ ഒരു മുട്ട ആദ്യമായി കണ്ടെത്തിയത്. രണ്ടു പെൺമക്കളുടെ അമ്മയാണ് മുൽകാഹി. ഇപ്പോൾ, അവളുടെ കുട്ടികളും കുടുംബവും അമ്മയെ പോലെ തന്നെ പക്ഷികളെ സംരക്ഷിക്കുന്നതിൽ താൽപര്യം കാണിക്കുന്നുണ്ട്.

കൃത്യം വട്ടത്തിൽ മുട്ടയിട്ട കോഴിയുടെ പേര് ട്വിൻസ്കി എന്നാണ്. മുൽകാഹിയുടെ ഒരു മകളുടെ പേരാണ് ഈ കോഴിക്ക് നൽകിയിരിക്കുന്നത്. കൃത്യം വട്ടത്തിൽ ഒരു മുട്ട കണ്ടപ്പോൾ മുൽകാഹി അതിനെ കുറിച്ച് ​ഗൂ​ഗിളിൽ സെർച്ച് ചെയ്തു.

അപ്പോഴാണ് അത് അപൂർവങ്ങളിൽ അപൂർവമായ സംഭവമാണ് എന്ന് മനസിലായത്. അങ്ങനെ എല്ലായ്പ്പോഴും കിട്ടുന്ന ഒന്നല്ല ഇങ്ങനെ ഒരു മുട്ട എന്നും അവർക്ക് മനസിലായി. അങ്ങനെയാണ് ആ മുട്ട തിന്നുന്നില്ല എന്ന് തീരുമാനിച്ചത്.

ശേഷം അത് eBay -ൽ വിൽക്കാൻ വച്ചു. അതിൽ നിന്നും കിട്ടുന്ന തുക കൂടുതൽ കോഴികളുടെ സംരക്ഷണ പ്രവർത്തനത്തിന് ഉപയോ​ഗിക്കാം എന്നാണ് അവർ കരുതുന്നത്. വളരെ പെട്ടെന്ന് തന്നെ 48,000 രൂപ വരെ അതിന് ഓഫർ ചെയ്ത് കഴിഞ്ഞിരിക്കയാണ്.

സായ് പല്ലവി നായികയായ തമിഴ് ചിത്രം ഗാര്‍ഗിയുടെ ഒടിടി സ്ട്രീമിംഗ് ആരംഭിച്ചു. പ്രമുഖ പ്ലാറ്റ്‍ഫോം ആയ സോണി ലിവ് ആണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. ഗൌതം രാമചന്ദ്രന്‍ സംവിധാനം ചെയ്‍ത ചിത്രം ലീഗല്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്.

ജൂലൈ 15ന് തിയറ്ററുകളിലെത്തിയ ചിത്രത്തിലെ സായ് പല്ലവിയുടെ പ്രകടനം കൈയടി നേടിയിരുന്നു. സംവിധായകനൊപ്പം ഹരിഹരന്‍ രാജുവും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. സായ് പല്ലവിക്കൊപ്പം ഐശ്വര്യ ലക്ഷ്‍മിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു.

ആര്‍ എസ് ശിവജി, കലൈമാമണി ശരവണന്‍, ജയപ്രകാശ്, പ്രതാപ്, സുധ, ലിവിങ്സ്റ്റണ്‍, കവിതാലയ കൃഷ്ണന്‍, കലേഷ് രമാനന്ദ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

രവിചന്ദ്രന്‍ രാമചന്ദ്രന്‍, തോമസ് ജോര്‍ജ്, ഗൌതം രാമചന്ദ്രന്‍ എന്നിര്‍ക്കൊപ്പം ഐശ്വര്യ ലക്ഷ്മിയും നിര്‍മ്മാണ പങ്കാളിയാണ്. ശ്രൈയന്തിയും പ്രേംകൃഷ്ണ അക്കാട്ടുവും ചേര്‍ന്നാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് ഷഫീഖ് മുഹമ്മദ് അലി.

### Related Links & Sources
- [Original Story Source](https://moviemax.in/news/61144/a-single-chicken-egg-costs-rs-48000-and-the-strange-reason-behind-it)