മലയാളി യുവത്വത്തിന്റെ പ്രിയപ്പെട്ട നായകന്മാരില് ഒരാളാണ് കാളിദാസ് ജയറാം . കാളിദാസ് നായകനായി എത്തുന്ന പുത്തൻ ചിത്രം പാവ കഥൈകളുടെ ടീസർ റിലീസ് ചെയ്തു, നെറ്റ്ഫ്ലിക്സിൽ കൂടിയാണ് ചിത്രം റിലീസ് ചെയ്യുന്നത്.
നാല് കഥകൾ കൂട്ടിചേർത്തൊരുക്കിയ ഈ ആന്തോളജി ചിത്രം ഡിസംബറിൽ ആണ് റിലീസ് ചെയ്യാൻ പോകുന്നത്. സുധ കൊങ്ങര, ഗൗതം വാസുദേവ് മേനോൻ, വെട്രിമാരൻ, വിഘ്നേശ് ശിവൻ എന്നിവരാണ് ഇതിലെ നാല് കഥകൾ സംവിധാനം ചെയ്തിരിക്കുന്നത്.
കാളിദാസ് ജയറാമിനെ കൂടാതെ, കൽക്കി കൊച്ചലിൻ, സായി പല്ലവി, ഗൗതം മേനോൻ, പ്രകാശ് രാജ്, സിമ്രാൻ, അഞ്ജലി, ശന്തനു ഭാഗ്യരാജ്, ഭവാനി ശ്രീ എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിൽ ഉണ്ട്.
ഇന്നലെ വൈകുന്നേരമാണ് ചിത്രത്തിന്റെ ടീസർ റീലിസ് ചെയ്തത്, വളരെ മികച്ച പ്രതികരണമാണ് ടീസറിന് ലഭിക്കുന്നത്, മീൻ കൊഴമ്പും മണ് പാനയും എന്ന തമിഴ് ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ച കാളിദാസ് ജയറാം അതിനു ശേഷം പുത്തൻ പുതു കാലൈ എന്ന തമിഴ് ചിത്രത്തിലും അഭിനയിച്ചു. ഓൺലൈൻ റിലീസായി എത്തിയ ആ ചിത്രവും മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു.
മലയാളത്തിൽ ബാലതാരമായിട്ടാണ് കാളിദാസ് തന്റെ അഭിനയം തുടങ്ങിയത്, എന്റെ വീട് അപ്പൂന്റേം എന്നീ ചിത്രങ്ങൾ ചെയ്ത കാളിദാസ് നായകനായി അഭിനയിച്ചത് പൂമരം, മിസ്റ്റർ ആൻഡ് മിസ് റൗഡി, അർജന്റീന ഫാൻസ് കാട്ടൂർ കടവ്, ഹാപ്പി സർദാർ എന്നീ സിനിമകളിൽ താരം അഭിനയിച്ചു കഴിഞ്ഞു. മഞ്ജു വാരിയർ നായികയായി എത്തുന്ന ജാക്ക് ആൻഡ് ജിൽ ആണ് താരത്തിന്റെ പുത്തൻ ചിത്രം.
The teaser of the new movie 'Puppet Stories' starring Jayaram's son of Malayalam darling has been released and will also be released on Netflix