---
title: "'മാസി'ന് വേണ്ടി വിമാനത്തിനകത്ത് കിടന്ന് പുകവലിച്ചു; വീഡിയോ വൈറൽ "
english_title: "A video of him smoking while lying down on a plane goes viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/61055/a-video-of-him-smoking-while-lying-down-on-a-plane-goes-viral"
published_at: "2022-08-11T19:13:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f507a48f133_viral.jpg"
keywords: []
---

# 'മാസി'ന് വേണ്ടി വിമാനത്തിനകത്ത് കിടന്ന് പുകവലിച്ചു; വീഡിയോ വൈറൽ 

> **Lead Summary:** സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളുടെ ഉപയോഗത്തിന് മറ്റ് പല കാര്യങ്ങളിലുമെന്ന പോലെ ഗുണവും ദോഷവുമുണ്ട്. അറിവുകള്‍ ശേഖരിക്കാനും പങ്കുവെയ്ക്കാനും, സര്‍ഗാത്മകമായ കഴിവുകള്‍ ആവിഷ്കരിക്കാനും അവയാസ്വദിക്കാനുമെല്ലാം സോഷ്യല്‍ മീഡിയ ഉപയോഗപ്പെടുത്താം.

## Article Content

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളുടെ ഉപയോഗത്തിന് മറ്റ് പല കാര്യങ്ങളിലുമെന്ന പോലെ ഗുണവും ദോഷവുമുണ്ട്. അറിവുകള്‍ ശേഖരിക്കാനും പങ്കുവെയ്ക്കാനും, സര്‍ഗാത്മകമായ കഴിവുകള്‍ ആവിഷ്കരിക്കാനും അവയാസ്വദിക്കാനുമെല്ലാം സോഷ്യല്‍ മീഡിയ ഉപയോഗപ്പെടുത്താം.

ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയരായി മാറുന്നവരും ഏറെയാണ്. വ്ളോഗര്‍മാര്‍, ഇൻഫ്ളുവൻസര്‍മാര്‍, സെലിബ്രിറ്റികള്‍ എന്നിങ്ങനെ ഈ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയരാകുന്ന വിഭാഗക്കാര്‍ പലതാണ്. ഇവര്‍ക്കെല്ലാം വലിയ രീതിയില്‍ ഫോളോവേഴ്സും ഉണ്ടാകാറുണ്ട്.

എന്നാല്‍ ഇക്കൂട്ടത്തില്‍ ചിലരെങ്കിലും പ്രശസ്തിക്ക് വേണ്ടി അനാരോഗ്യകരമായ കാര്യങ്ങളും ചെയ്യാറുണ്ട്. ചെയ്യരുതാത്ത കാര്യങ്ങള്‍, അപകടകരമായ സംഗതികള്‍ എല്ലാം ഇത്തരത്തില്‍ പ്രശസ്തിക്ക് വേണ്ടി മാത്രമായി ചെയ്യുന്നവരുണ്ട്. അങ്ങനെയൊരു സംഭവമാണിപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്.

ദില്ലിയിലെ ഗുരുഗ്രാം സ്വദേശിയായ ബോബി കടാരിയ എന്ന സോഷ്യല്‍ മീഡിയ ഇൻഫ്ളുവൻസര്‍ പ്രശസ്തിക്ക് വേണ്ടി വിമാനത്തിനകത്ത് കയറി പുകവലിച്ചിരിക്കുകയാണ്. 6.30 ലക്ഷം ഫോളോവേഴ്സുള്ള ബോബി വീഡിയോകളിലൂടെയാണ് ശ്രദ്ധേയനായത്. ഇപ്പോള്‍ 'മാസ്' വീഡിയോകള്‍ ട്രെൻഡിംഗ് ആണല്ലോ. ഇതിനായി വേണം ബോബി വിമാനത്തിനകത്ത് കയറി പുകവലിച്ചത്. അതിന് അനുയോജ്യമായ മ്യൂസിക്കും മറ്റും ചേര്‍ത്ത് സിനിമാരംഗമെന്ന പോലെയാണ് ബോബി വീഡിയോ ചെയ്തിരിക്കുന്നത്.

[**https://twitter.com/i/status/1557580806755086337**](https://twitter.com/i/status/1557580806755086337)**

സ്പൈസ് ജെറ്റ് വിമാനത്തിനകത്താണ് ബോബി കിടന്നുകൊണ്ട് പുകവലിക്കുന്നത്. എന്നാല്‍ വീഡിയോ വൈറലായതോടെ ബോബി വെട്ടിലായി. നിരവധി പേര്‍ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയതോടെ ബോബിക്കെതിരെ പൊലീസ് കേസെടുത്തിരിക്കുകയാണ്. കേന്ദ്ര വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയെ ടാഗ് ചെയ്താണ് പലരും വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

സംഭവം ഒടുവില്‍ മന്ത്രിയുടെ ശ്രദ്ധയിലും പെട്ടു. ഇപ്പോള്‍ ഇക്കാര്യത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് മന്ത്രി. പിഴവ് കണ്ടെത്തിയാല്‍ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്. ജന ശ്രദ്ധ കിട്ടാനും സോഷ്യല്‍ മീഡിയയില്‍ താരമാകാനും അനുവദനീയമല്ലാത്ത കാര്യങ്ങളും നിയമവിരുദ്ധ കാര്യങ്ങളും ചെയ്യുന്നത് എത്രമാത്രം അപകടം വിളിച്ചവരുത്തുമെന്നതിനും അത് സ്വൈര്യജീവിതത്തെ എത്രമാത്രം ബാധിക്കുമെന്നതിനും ഉദാഹരണമാവുകയാണ് ഈ സംഭവം.

**

മൃഗങ്ങളുമായി ഇടപഴകുന്നത് സത്യത്തില്‍ മനുഷ്യര്‍ക്ക് വലിയ രീതിയിലുള്ള ആശ്വാസമാണ് പകരുക. ഇക്കാര്യം കൂടി പരിഗണിച്ചാണ് മിക്കവരും മൃഗങ്ങളെ വീട്ടില്‍ വളര്‍ത്താൻ തീരുമാനിക്കുന്നത്. വീട്ടിലെ മറ്റംഗങ്ങളെ പോലെ തന്നെ വളര്‍ത്തുമൃഗങ്ങളെ കണക്കാക്കുകയും അവരെ ചേര്‍ത്തുനിര്‍ത്തുകയും ചെയ്യുന്ന എത്രയോ പേരെ ഇങ്ങനെ നമുക്ക് കാണാൻ സാധിക്കും.

മൃഗങ്ങളുമായി അടുത്തിടപഴകുന്നത് ഈ രീതിയില്‍ മനുഷ്യര്‍ക്ക് ഗുണകരമാകുമെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഇതൊരു തെറാപ്പി മാതൃക തന്നെയായി മാറിയത്. ഇന്ന് പല അസുഖങ്ങള്‍ക്കും തെറാപ്പിയായി (ചികിത്സയായി) മൃഗങ്ങളെ ഉപയോഗപ്പെടുത്തുന്നുണ്ട്. അത്തരത്തില്‍ കുതിരയെ വെച്ചുള്ള തെറാപ്പി നടത്തുന്നൊരു ചികിത്സാ കേന്ദ്രത്തില്‍ നിന്നുള്ള വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്.

ബ്രസീലില്‍ നിന്നാണ് ഈ വീഡിയോ പുറത്തുവന്നിരിക്കുന്നത്. കുതിരയെ വച്ചുള്ള തെറാപ്പിക്കിടെ രോഗിയും ഈ കുതിരയും തമ്മിലുണ്ടായ നിശബ്ദമായ ആശയക്കൈമാറ്റങ്ങളും അവയുണ്ടാക്കിയ വൈകാരികമുഹൂര്‍ത്തങ്ങളുമാണ് വീഡിയോയിലുള്ളത്.

രോഗി കിടക്കയില്‍ കിടക്കുകയാണ്. കുതിര അതിന്‍റെ തല രോഗിയുടെ നെഞ്ചില്‍ അമര്‍ത്തി അനങ്ങാതെ നില്‍ക്കുകയാണ്. ഏറെ നേരം ഇങ്ങനെ നിന്നതോടെ കുതിരയും മനുഷ്യനും തമ്മില്‍ വൈകാരികമായ കൊടുക്കല്‍ വാങ്ങല്‍ സംഭവിക്കുകയും രോഗി, കരഞ്ഞുതുടങ്ങുകയും ചെയ്യുകയാണ്. ഈ ചികിത്സാകേന്ദ്രത്തില്‍ വര്‍ഷങ്ങളായി കുതിര തെറാപ്പി നടക്കുന്നുണ്ട്.

[https://twitter.com/i/status/1557059390259302403**](https://twitter.com/i/status/1557059390259302403)

ഇത് തെറാപ്പി മാത്രം ചെയ്യുന്നൊരു കേന്ദ്രമാണ്. എന്നാല്‍ ഇത്രയും കാലത്തിനിടെ ഇങ്ങനെയൊരു രംഗം ഇവിടെ കണ്ടിട്ടില്ലെന്നാണ് ഇതിന്‍റെ നടത്തിപ്പുകാര്‍ പറയുന്നത്. ഹൃദയസ്പര്‍ശിയായ രംഗം പതിനായിരങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ കണ്ടിരിക്കുന്നത്.

നിരവധി പേര്‍ ഇത് പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു. ഇത്തരത്തിലുള്ള കാഴ്ചകള്‍ തീര്‍ച്ചയായും മനസ് നിറയ്ക്കുന്നതാണെന്നും, മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള ബന്ധം എന്താണെന്നതിന് തെളിവാണ് ഇങ്ങനെയുള്ള രംഗങ്ങളെന്നുമെല്ലാം കമന്‍റുകളില്‍ അഭിപ്രായങ്ങള്‍ വന്നിരിക്കുന്നു. 

### Related Links & Sources
- [Original Story Source](https://moviemax.in/news/61055/a-video-of-him-smoking-while-lying-down-on-a-plane-goes-viral)