ഭർത്താവിനു വേണ്ടി സുന്ദരിയും വിദ്യാസമ്പന്നയുമായ കാമുകിയെ തേടുന്നു, പരസ്യം നൽകി ഭാര്യ

ഭർത്താവിനു വേണ്ടി സുന്ദരിയും വിദ്യാസമ്പന്നയുമായ കാമുകിയെ തേടുന്നു, പരസ്യം നൽകി ഭാര്യ
Aug 11, 2022 03:07 PM | By Susmitha Surendran

തന്റെ ഭർത്താവിനെ സന്തോഷിപ്പിക്കാൻ 'സുന്ദരിയും വിദ്യാസമ്പന്നയുമായ' സ്ത്രീകളെ തേടുന്നു എന്ന് പരസ്യം കൊടുത്ത് തായ്‌ലൻഡിൽ ഒരു സ്ത്രീ. 'ഭർത്താവിന്റെ കാമുകിയായി' ജോലി ചെയ്യാൻ താല്പര്യമുള്ള സ്ത്രീകൾക്കായി അവൾ ഓൺലൈനിൽ കൊടുത്ത പരസ്യം വലിയ രീതിയിൽ വിമർശനത്തിന് കാരണമായി.

44 -കാരിയായ പത്തീമ ചന്മാനാണ് ഇത്തരമൊരു പരസ്യം നൽകിയത്. ബാങ്കോക്കിലാണ് അവരുടെ താമസം. ഭർത്താവിന് ഒരു കാമുകിയെ തിരയാനുള്ള കാരണവും അവൾ പറയുന്നു. കുറച്ചുകാലമായി ഭർത്താവിനൊപ്പം താൻ ഉറങ്ങുന്നില്ലെന്നും, ഇത് തന്നെ ഒരു മോശം ഭാര്യയാക്കുന്നുവെന്നും അവർ പറഞ്ഞു.

അതുകൊണ്ട് തന്നെ ആ കുറവ് നികത്താൻ, അവൾ അവനുവേണ്ടി ഒരു കാമുകിയെ നിയമിക്കാൻ ശ്രമിക്കുകയാണ്. അയാളെ ശാരീരികമായി സന്തോഷിപ്പിക്കാൻ സാധിക്കുന്ന ഒരു സ്ത്രീയെയാണ് താൻ നോക്കുന്നതെന്ന് അവൾ പറയുന്നു. എന്നാൽ സൗന്ദര്യം മാത്രം പോരാ, മനോഹരമായ വ്യക്തിത്വവും നല്ല ആശയവിനിമയ വൈദഗ്ധ്യവും വേണമെന്നും അവൾ കൂട്ടിച്ചേർത്തു.

ഈ ജോലിയ്ക്ക് മിനിമം വേതനമായി 450 ഡോളറും അവൾ വാഗ്ദാനം ചെയ്യുന്നു. കൂടാതെ വീട്ടിൽ സൗജന്യമായി താമസിക്കാം, ഭക്ഷണവും ഫ്രീ. ഇതിനകം രണ്ട് ഉദ്യോഗാർത്ഥികളെ ജോലിക്കായി താൻ ഷോർട്ട്‌ലിസ്റ്റ് ചെയ്തിട്ടുണ്ടെന്ന് സ്ത്രീ പറയുന്നു.

ഈ വാർത്ത തായ് സോഷ്യൽ മീഡിയയിൽ വലിയ വിവാദത്തിന് വഴിവച്ചു. അവൾക്ക് ഭ്രാന്തുണ്ടോ എന്നാണ് എല്ലാവരും ചോദിക്കുന്നത്. എന്നാൽ, താൻ ഒരു കടുത്ത വിഷാദരോഗിയാണെന്നും, ഇപ്പോൾ ഭർത്താവിന്റെ കാര്യങ്ങൾ തനിക്ക് ശരിയായി നോക്കാൻ കഴിയുന്നില്ലെന്നും അവൾ പറയുന്നു. അതുകൊണ്ടാണ് ഇത്തരമൊരു കാര്യത്തെ കുറിച്ച് ആലോചിച്ചതെന്നും പത്തീമ വിശദീകരിച്ചു.

ഭാരമായി മാറുമെന്നതിനാൽ ജോലിയ്ക്ക് തിരഞ്ഞെടുക്കുന്ന സ്ത്രീക്ക് കുട്ടി ഉണ്ടാകരുതെന്നും അവൾ വ്യക്തമാക്കി. തീരദേശ പ്രവിശ്യയായ സമുത് പ്രകാനിൽ ദമ്പതികൾ ഒരുമിച്ച് ഒരു കുടുംബ ബിസിനസ്സ് നടത്തുകയാണ്.

അതേസമയം, ഓൺലൈനിൽ കണ്ടപ്പോഴാണ് താനും ഇക്കാര്യം അറിഞ്ഞതെന്നായിരുന്നു അവളുടെ ഭർത്താവ് പെറ്റഗോണിന്റെ പ്രതികരണം. 'ഞാൻ ഒരിക്കലും ഒരു കാമുകിയെ ആഗ്രഹിച്ചിട്ടില്ല. പക്ഷേ എന്റെ ഭാര്യ നൽകിയാൽ ഞാൻ നിരസിക്കില്ല' അയാൾ പറഞ്ഞു.

മകന്റെ ഫോട്ടോ പങ്കുവെച്ച് നടി അനുശ്രീ


നിരവധി പരമ്പരകളില്‍ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രം ചെയ്തിട്ടുള്ള നടിയാണ് അനുശ്രീ. ബാലതാരം ആയിട്ടായിരുന്നു അനുശ്രീ അഭിനയരംഗത്തെത്തുന്നത്. വിവാഹശേഷം സീരിയലുകളില്‍ നിന്നും ഒരു ഇടവേള എടുക്കുകയായിരുന്നു ഈ താരം. പ്രണയവിവാഹമായിരുന്നു നടിയുടെത്. ക്യാമറാമാനായ വിഷ്ണുവിനെയാണ് അനുശ്രീ വിവാഹം കഴിച്ചത്.

ഇവരുടെ പ്രണയം വീട്ടില്‍ അറിഞ്ഞപ്പോള്‍ താല്‍പര്യമുണ്ടായിരുന്നില്ല, കെട്ടിച്ച് തരില്ലെന്ന് തോന്നിയതോടെയാണ് അനുശ്രീ വിഷ്ണുവിനൊപ്പം പോയത്. തന്റെ പ്രണയത്തെ കുറിച്ചെല്ലാം വിശദമായി അനുശ്രീ പറഞ്ഞിരുന്നു.


പ്രണയം വീട്ടില്‍ അറിഞ്ഞപ്പോള്‍ തന്റെ ഫോണ്‍ വാങ്ങിവെച്ചെന്നും. ഈ വിവാഹം നടത്തി തരില്ലെന്ന് ഉറപ്പായതോടെയാണ് താന്‍ വിഷ്ണുവിനൊപ്പം പോയതെന്നും അനുശ്രീ പറഞ്ഞിരുന്നു.

ഒരു നല്ലൊരു അഭിനേത്രി എന്നത് പോലെ നല്ലൊരു പാട്ടുകാരി കൂടിയാണ് അനുശ്രീ. താരം കുഞ്ഞുനാളില്‍ ചെയ്തിരുന്ന കഥാപാത്രങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഭക്തിഗാനങ്ങളിലും അനുശ്രീ അഭിനയിച്ചിരുന്നു. ഈ അടുത്താണ് അനുശ്രീ ഒരു അമ്മയായത്. തന്റെ കുഞ്ഞിന്റെ ഫോട്ടോയും താരം ആരാധകരെ കാണിച്ചിരുന്നു.


ഇപ്പോള്‍ മകനൊപ്പം ഉള്ള ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് നടി. ‘ഇവന്‍ ഞങ്ങളുടെ രാജകുമാരന്‍ ആരവ് ബേബി… മാതൃത്വം എല്ലാം മാറ്റും…’ എന്നാണ് മകന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് അനുശ്രീ കുറിച്ചത്. ഗര്‍ഭിണിയായി ആറ് മാസത്തോളം അനുശ്രീ അഭിനയിച്ചിരുന്നു.


Looking for a beautiful and educated girlfriend for husband, wife advertised

Next TV

Related Stories
സാറേ  ബോധമില്ലേ... ഇത് സ്കൂളാ ..! മദ്യപിച്ച് ലക്കുകെട്ടെത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ വൈറൽ

Jul 5, 2025 03:01 PM

സാറേ ബോധമില്ലേ... ഇത് സ്കൂളാ ..! മദ്യപിച്ച് ലക്കുകെട്ടെത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ വൈറൽ

മദ്യപിച്ച് ലക്കുകെട്ടേത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ...

Read More >>
'യ്യോ... എനിക്ക് വീട്ടിൽ പോകണ്ടായേ...'; സ്കൂൾ വിട്ടിട്ടും വീട്ടിൽ പോകാൻ മടിച്ച് കരഞ്ഞ് രുവി, വീഡിയോ

Jun 28, 2025 07:46 PM

'യ്യോ... എനിക്ക് വീട്ടിൽ പോകണ്ടായേ...'; സ്കൂൾ വിട്ടിട്ടും വീട്ടിൽ പോകാൻ മടിച്ച് കരഞ്ഞ് രുവി, വീഡിയോ

സ്കൂൾ വിട്ട് വീട്ടിലേക്ക് പോകാൻ മടിച്ച് കുട്ടി, വൈറൽ വീഡിയോ...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall