മകന്റെ ഫോട്ടോ പങ്കുവെച്ച് നടി അനുശ്രീ

മകന്റെ ഫോട്ടോ പങ്കുവെച്ച് നടി അനുശ്രീ
Aug 11, 2022 02:42 PM | By Susmitha Surendran

നിരവധി പരമ്പരകളില്‍ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രം ചെയ്തിട്ടുള്ള നടിയാണ് അനുശ്രീ. ബാലതാരം ആയിട്ടായിരുന്നു അനുശ്രീ അഭിനയരംഗത്തെത്തുന്നത്. വിവാഹശേഷം സീരിയലുകളില്‍ നിന്നും ഒരു ഇടവേള എടുക്കുകയായിരുന്നു ഈ താരം. പ്രണയവിവാഹമായിരുന്നു നടിയുടെത്. ക്യാമറാമാനായ വിഷ്ണുവിനെയാണ് അനുശ്രീ വിവാഹം കഴിച്ചത്.

ഇവരുടെ പ്രണയം വീട്ടില്‍ അറിഞ്ഞപ്പോള്‍ താല്‍പര്യമുണ്ടായിരുന്നില്ല, കെട്ടിച്ച് തരില്ലെന്ന് തോന്നിയതോടെയാണ് അനുശ്രീ വിഷ്ണുവിനൊപ്പം പോയത്. തന്റെ പ്രണയത്തെ കുറിച്ചെല്ലാം വിശദമായി അനുശ്രീ പറഞ്ഞിരുന്നു.



പ്രണയം വീട്ടില്‍ അറിഞ്ഞപ്പോള്‍ തന്റെ ഫോണ്‍ വാങ്ങിവെച്ചെന്നും. ഈ വിവാഹം നടത്തി തരില്ലെന്ന് ഉറപ്പായതോടെയാണ് താന്‍ വിഷ്ണുവിനൊപ്പം പോയതെന്നും അനുശ്രീ പറഞ്ഞിരുന്നു.

ഒരു നല്ലൊരു അഭിനേത്രി എന്നത് പോലെ നല്ലൊരു പാട്ടുകാരി കൂടിയാണ് അനുശ്രീ. താരം കുഞ്ഞുനാളില്‍ ചെയ്തിരുന്ന കഥാപാത്രങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഭക്തിഗാനങ്ങളിലും അനുശ്രീ അഭിനയിച്ചിരുന്നു. ഈ അടുത്താണ് അനുശ്രീ ഒരു അമ്മയായത്. തന്റെ കുഞ്ഞിന്റെ ഫോട്ടോയും താരം ആരാധകരെ കാണിച്ചിരുന്നു.



ഇപ്പോള്‍ മകനൊപ്പം ഉള്ള ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് നടി. ‘ഇവന്‍ ഞങ്ങളുടെ രാജകുമാരന്‍ ആരവ് ബേബി… മാതൃത്വം എല്ലാം മാറ്റും…’ എന്നാണ് മകന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് അനുശ്രീ കുറിച്ചത്. ഗര്‍ഭിണിയായി ആറ് മാസത്തോളം അനുശ്രീ അഭിനയിച്ചിരുന്നു.

'രാക്കുയിൽ പാടി' എന്ന ഗാനത്തിന്റെ വയലിൻ സംഗീതം കേട്ട് വികാരഭരിതനായി നടൻ, വീഡിയോ


മലയാളത്തിന്റെ പ്രിയ നടനാണ് കുഞ്ചാക്കോ ബോബൻ. അനിയത്തി പ്രാവും കസ്തുരിമാനും മുതൽ നിരവധി ചാക്കോച്ചൻ കഥാപാത്രങ്ങളാണ് മലയാളികളുടെ മനസിൽ ഇന്നും മായാതെ നിൽക്കുന്നത്. താരത്തിന്റെ ഏറ്റവും പുതിയ സിനിമയാണ് 'ന്നാ താൻ കേസ് കൊട്' .

ഇന്ന് തിയേറ്ററുകളിൽ എത്തുകയും ചെയ്തു ചിത്രത്തിന്റെ ട്രെയിലറും ഒപ്പം റീമാസ്റ്റർ ചെയ്ത് ഇറക്കിയ 'ദേവദൂതർ പാടി' എന്ന ഗാനവും ചാക്കോച്ചന്റെ ഡാൻസും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. കേരളക്കര മുഴുവൻ വൈറലായ കുഞ്ചാക്കോ ബോബന്റെ ആ ഡാൻസ് യൂട്യൂബിൽ മാത്രം ഒരു കോടിയിലധികം പേരാണ് കണ്ടത്.


ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി പങ്കെടുത്ത പല പരിപാടികളിലും കുഞ്ചാക്കോ ബോബൻ ഗാനത്തിന് ചുവട് വച്ചതും വൈറലായിരുന്നു. ഇപ്പോഴിതാ, ചാക്കോച്ചന്റെ മറ്റൊരു വീഡിയോയാണ് ശ്രദ്ധനേടുന്നത്. പ്രൊമോഷന്റെ ഭാഗമായി ഇന്നലെ കൊച്ചി ലുലുമാളിൽ നടന്ന ഒരു പരിപാടിയിൽ 'രാക്കുയിൽ പാടി' എന്ന ഗാനത്തിന്റെ വയലിൻ സംഗീതം കേട്ട് വികാരഭരിതനായി വേദിയിൽ ഉണ്ടായിരുന്ന ഔസേപ്പച്ചനെ കെട്ടിപ്പിടിക്കുന്ന ചാക്കോച്ചന്റെ വീഡിയോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

വയലിൻ കലാകാരി രൂപ രേവതി ഗാനത്തിന്റെ വയലിൻ പോർഷൻ വായിച്ചതിനു പിന്നാലെ സംസാരിക്കുന്നതിനിടെയാണ് കുഞ്ചാക്കോ ബോബൻ വികാരഭരിതനായത്. രൂപ ഒരുപാട് സംശയങ്ങൾ എന്നോട് ചോദിച്ച ശേഷമാണ് ഇപ്പോൾ ഇത് വായിച്ചത് എന്നാൽ ചാക്കോച്ചന് അന്ന് ഒരു സംശയവും ഉണ്ടായിരുന്നില്ല എന്ന് ഔസേപ്പച്ചൻ പറഞ്ഞ ശേഷം മൈക്ക് ചാക്കോച്ചന് നൽകിയപ്പോഴായിരുന്നു ഇത്.


ഔസേപ്പച്ചനെ ആലിംഗനം ചെയ്ത ശേഷം കണ്ണു തുടച്ച് എല്ലാവർക്കും ചാക്കോച്ചൻ ഹൃദയത്തിൽ നിന്ന് നന്ദി പറഞ്ഞു. താൻ ആഗ്രഹിച്ചിട്ടല്ല സിനിമയിലേക്ക് വന്നതെന്നും നിങ്ങൾ തന്ന സ്നേഹവും പ്രോത്സാഹനവുമാണ് ഇവിടെ എത്തിച്ചതെന്നും അതിനു എന്തെങ്കിലും തിരിച്ചു തരണം എന്നത് കൊണ്ടാണ് വ്യത്യസ്ത കഥാപാത്രങ്ങൾ ചെയ്യുന്നതെന്നും ചാക്കോച്ചൻ പറഞ്ഞു. 

ഗാനമാലപിക്കാനും സംഗീത ഉപകരണങ്ങൾ വായിക്കാനും ആഗ്രഹിച്ച ആളാണ് താനെന്നും അത് രണ്ടും പറ്റാത്തത് കൊണ്ട് സിനിമയിലൂടെ സാധിക്കുകയായിരുന്നു എന്നും ചാക്കോച്ചൻ പറഞ്ഞു. എന്നാൽ താൻ അത് വിശ്വസിക്കില്ലെന്നും ഗാനങ്ങൾ ചുവടു വെക്കുന്നത് കൂടാതെ മനോഹരമായി ലിപ് കൊടുത്തിട്ടുള്ള നാടൻ ചാക്കോച്ചൻ ആണെന്ന് ഔസേപ്പച്ചൻ പറഞ്ഞു.


അനിയത്തിപ്രാവിലെ ഗാനരംഗം കണ്ട് ഫാസിൽ സാറിനോട് അതിനെ കുറിച്ച് സംസാരിച്ചിട്ടുണ്ടെന്നും ഔസേപ്പച്ചൻ പറഞ്ഞു. ഓ പ്രിയേ പോലുള്ള ഗാനങ്ങൾ തനിക്ക് നൽകിയ ഔസേപ്പച്ചന് കുഞ്ചാക്കോ ബോബൻ നന്ദി പറയുകയും ചെയ്തു. ദേവദൂതർ പാടി എന്ന ഗാനത്തിന്റെ ഒറിജിനൽ വേര്ഷന് സംഗീതം നൽകിയത് ഔസേപ്പച്ചൻ ആയിരുന്നു. 


Now the actress has shared a photo with her son.

Next TV

Related Stories
#biggboss | ഋഷിയുടെ കേസിൽ സംഭവിച്ചത് ജാൻമണിയുടെ കുത്തിത്തിരിപ്പാണ്; അർജുനും ശ്രീതുവും തമ്മിൽ ലൗ ട്രാക്ക് പിടിക്കുന്നു

Mar 28, 2024 04:35 PM

#biggboss | ഋഷിയുടെ കേസിൽ സംഭവിച്ചത് ജാൻമണിയുടെ കുത്തിത്തിരിപ്പാണ്; അർജുനും ശ്രീതുവും തമ്മിൽ ലൗ ട്രാക്ക് പിടിക്കുന്നു

ആളുടെ പോയിന്റ് ഓഫ് വ്യൂവിൽ അത് ശരിയായിരിക്കും. ആൾ ആളായിട്ട് തന്നെയാണ്...

Read More >>
#biggboss |  'അയ്ശരി... നേരത്തെ പരിചയക്കാരാണോ എന്നിട്ടാണോ നാട്ടുകാർക്ക് മുന്നിൽ ഈ നാടകം?'; ജിന്റോയും നോറയും ഫ്രണ്ട്സ്?

Mar 28, 2024 02:16 PM

#biggboss | 'അയ്ശരി... നേരത്തെ പരിചയക്കാരാണോ എന്നിട്ടാണോ നാട്ടുകാർക്ക് മുന്നിൽ ഈ നാടകം?'; ജിന്റോയും നോറയും ഫ്രണ്ട്സ്?

തന്നെ ടാർ‌​ഗെറ്റ് ചെയ്താണ് ജിന്റോ ഓരോ പ്രവൃത്തിയും ചെയ്യുന്നതെന്ന പരാതി...

Read More >>
#biggboss | അരയ്ക്ക് താഴോട്ട് തളർന്ന് കിടപ്പിലായി, ഞാൻ പൊക്കോട്ടേ, എനിക്കൊരു ലൈഫുണ്ടെന്ന് ആദ്യ ഭർത്താവ് -ശ്രീരേഖ

Mar 28, 2024 11:42 AM

#biggboss | അരയ്ക്ക് താഴോട്ട് തളർന്ന് കിടപ്പിലായി, ഞാൻ പൊക്കോട്ടേ, എനിക്കൊരു ലൈഫുണ്ടെന്ന് ആദ്യ ഭർത്താവ് -ശ്രീരേഖ

എന്നെക്കൊണ്ട് ഇനി ഒന്നും പറ്റില്ലെന്നായപ്പോൾ രണ്ട് കൈയുണ്ടല്ലോ എന്ന്...

Read More >>
#Sijo | സിജോ ഇനി വരില്ല : കാരണങ്ങൾ നിരത്തി നാദിറ

Mar 28, 2024 09:28 AM

#Sijo | സിജോ ഇനി വരില്ല : കാരണങ്ങൾ നിരത്തി നാദിറ

റോക്കി തല്ലിയത് മൂലം പരിക്ക് പറ്റിയതോടെയാണ് താൽക്കാലികമായി സിജോ ഷോയിൽ നിന്നും...

Read More >>
#biggboss | കമിതാക്കളുടെ സ്വകാര്യതയിലേക്ക് എത്തി നോക്കിയതല്ല, ഇത് ബിഗ് ബോസിനകത്ത് നടക്കുന്ന ഹണിമൂണ്‍ ആഘോഷമാണ്

Mar 27, 2024 02:41 PM

#biggboss | കമിതാക്കളുടെ സ്വകാര്യതയിലേക്ക് എത്തി നോക്കിയതല്ല, ഇത് ബിഗ് ബോസിനകത്ത് നടക്കുന്ന ഹണിമൂണ്‍ ആഘോഷമാണ്

കഴിഞ്ഞ ദിവസം ഉയര്‍ന്ന് വന്ന പ്രശ്‌നവും ഇരുവര്‍ക്കും ഒരുമിച്ച് കിടക്കാന്‍ പറ്റിയില്ലെന്നുള്ള...

Read More >>
Top Stories