---
title: " 'രാക്കുയിൽ പാടി' എന്ന ഗാനത്തിന്റെ വയലിൻ സംഗീതം കേട്ട് വികാരഭരിതനായി നടൻ, വീഡിയോ "
english_title: "Now a new video of Kunchacko Boban is going viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/60995/now-a-new-video-of-kunchacko-boban-is-going-viral"
published_at: "2022-08-11T14:19:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f4c33ce83ba_kunjakho_boban.jpg"
keywords: []
---

#  'രാക്കുയിൽ പാടി' എന്ന ഗാനത്തിന്റെ വയലിൻ സംഗീതം കേട്ട് വികാരഭരിതനായി നടൻ, വീഡിയോ 

> **Lead Summary:** മലയാളത്തിന്റെ പ്രിയ നടനാണ് കുഞ്ചാക്കോ ബോബൻ. അനിയത്തി പ്രാവും കസ്തുരിമാനും മുതൽ നിരവധി ചാക്കോച്ചൻ കഥാപാത്രങ്ങളാണ് മലയാളികളുടെ മനസിൽ ഇന്നും മായാതെ നിൽക്കുന്നത്. താരത്തിന്റെ ഏറ്റവും പുതിയ സിനിമയാണ് 'ന്നാ താൻ കേസ് കൊട്' .

## Article Content

മലയാളത്തിന്റെ പ്രിയ നടനാണ് കുഞ്ചാക്കോ ബോബൻ. അനിയത്തി പ്രാവും കസ്തുരിമാനും മുതൽ നിരവധി ചാക്കോച്ചൻ കഥാപാത്രങ്ങളാണ് മലയാളികളുടെ മനസിൽ ഇന്നും മായാതെ നിൽക്കുന്നത്. താരത്തിന്റെ ഏറ്റവും പുതിയ സിനിമയാണ് 'ന്നാ താൻ കേസ് കൊട്' .

ഇന്ന് തിയേറ്ററുകളിൽ എത്തുകയും ചെയ്തു ചിത്രത്തിന്റെ ട്രെയിലറും ഒപ്പം റീമാസ്റ്റർ ചെയ്ത് ഇറക്കിയ 'ദേവദൂതർ പാടി' എന്ന ഗാനവും ചാക്കോച്ചന്റെ ഡാൻസും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. കേരളക്കര മുഴുവൻ വൈറലായ കുഞ്ചാക്കോ ബോബന്റെ ആ ഡാൻസ് യൂട്യൂബിൽ മാത്രം ഒരു കോടിയിലധികം പേരാണ് കണ്ടത്.

**

ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി പങ്കെടുത്ത പല പരിപാടികളിലും കുഞ്ചാക്കോ ബോബൻ ഗാനത്തിന് ചുവട് വച്ചതും വൈറലായിരുന്നു. ഇപ്പോഴിതാ, ചാക്കോച്ചന്റെ മറ്റൊരു വീഡിയോയാണ് ശ്രദ്ധനേടുന്നത്. പ്രൊമോഷന്റെ ഭാഗമായി ഇന്നലെ കൊച്ചി ലുലുമാളിൽ നടന്ന ഒരു പരിപാടിയിൽ 'രാക്കുയിൽ പാടി' എന്ന ഗാനത്തിന്റെ വയലിൻ സംഗീതം കേട്ട് വികാരഭരിതനായി വേദിയിൽ ഉണ്ടായിരുന്ന ഔസേപ്പച്ചനെ കെട്ടിപ്പിടിക്കുന്ന ചാക്കോച്ചന്റെ വീഡിയോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

വയലിൻ കലാകാരി രൂപ രേവതി ഗാനത്തിന്റെ വയലിൻ പോർഷൻ വായിച്ചതിനു പിന്നാലെ സംസാരിക്കുന്നതിനിടെയാണ് കുഞ്ചാക്കോ ബോബൻ വികാരഭരിതനായത്. രൂപ ഒരുപാട് സംശയങ്ങൾ എന്നോട് ചോദിച്ച ശേഷമാണ് ഇപ്പോൾ ഇത് വായിച്ചത് എന്നാൽ ചാക്കോച്ചന് അന്ന് ഒരു സംശയവും ഉണ്ടായിരുന്നില്ല എന്ന് ഔസേപ്പച്ചൻ പറഞ്ഞ ശേഷം മൈക്ക് ചാക്കോച്ചന് നൽകിയപ്പോഴായിരുന്നു ഇത്.

ഔസേപ്പച്ചനെ ആലിംഗനം ചെയ്ത ശേഷം കണ്ണു തുടച്ച് എല്ലാവർക്കും ചാക്കോച്ചൻ ഹൃദയത്തിൽ നിന്ന് നന്ദി പറഞ്ഞു. താൻ ആഗ്രഹിച്ചിട്ടല്ല സിനിമയിലേക്ക് വന്നതെന്നും നിങ്ങൾ തന്ന സ്നേഹവും പ്രോത്സാഹനവുമാണ് ഇവിടെ എത്തിച്ചതെന്നും അതിനു എന്തെങ്കിലും തിരിച്ചു തരണം എന്നത് കൊണ്ടാണ് വ്യത്യസ്ത കഥാപാത്രങ്ങൾ ചെയ്യുന്നതെന്നും ചാക്കോച്ചൻ പറഞ്ഞു. 

ഗാനമാലപിക്കാനും സംഗീത ഉപകരണങ്ങൾ വായിക്കാനും ആഗ്രഹിച്ച ആളാണ് താനെന്നും അത് രണ്ടും പറ്റാത്തത് കൊണ്ട് സിനിമയിലൂടെ സാധിക്കുകയായിരുന്നു എന്നും ചാക്കോച്ചൻ പറഞ്ഞു. എന്നാൽ താൻ അത് വിശ്വസിക്കില്ലെന്നും ഗാനങ്ങൾ ചുവടു വെക്കുന്നത് കൂടാതെ മനോഹരമായി ലിപ് കൊടുത്തിട്ടുള്ള നാടൻ ചാക്കോച്ചൻ ആണെന്ന് ഔസേപ്പച്ചൻ പറഞ്ഞു.

അനിയത്തിപ്രാവിലെ ഗാനരംഗം കണ്ട് ഫാസിൽ സാറിനോട് അതിനെ കുറിച്ച് സംസാരിച്ചിട്ടുണ്ടെന്നും ഔസേപ്പച്ചൻ പറഞ്ഞു. ഓ പ്രിയേ പോലുള്ള ഗാനങ്ങൾ തനിക്ക് നൽകിയ ഔസേപ്പച്ചന് കുഞ്ചാക്കോ ബോബൻ നന്ദി പറയുകയും ചെയ്തു. ദേവദൂതർ പാടി എന്ന ഗാനത്തിന്റെ ഒറിജിനൽ വേര്ഷന് സംഗീതം നൽകിയത് ഔസേപ്പച്ചൻ ആയിരുന്നു. 

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ രാജ്യത്തിന് വേണ്ടി മികച്ച നേട്ടം കൈവരിച്ച താരങ്ങള്‍ക്ക് അഭിനന്ദനവുമായി പ്രഭാസ്. 'രാഷ്ട്രത്തിന്റെ മഹത്വം ഉയര്‍ത്തിപ്പിടിച്ചതിനും എല്ലാ പൗരന്മാര്‍ക്കും അഭിമാന നിമിഷം സമ്മാനിച്ചതിനും അഭിനന്ദനങ്ങള്‍.

നിങ്ങളുടെ സമര്‍പ്പണത്തിനും നിശ്ചയദാര്‍ഢ്യത്തിനും നന്ദി' അദ്ദേഹം സോഷ്യല്‍ മീഡിയ പേജിലൂടെ  പങ്കുവെച്ച വാചകമാണിത്.

രാജ്യം എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഈ വേളയില്‍ കായികതാരങ്ങള്‍ രാജ്യത്തിന് സമ്മാനിച്ചത് അഭിമാനാര്‍ഹമായ നേട്ടമാണ്.  

അടുത്തിടെ 'ഹര്‍ഘര്‍ തിരംഗ' എന്ന ഗാനത്തില്‍ സിനിമാ കായിക ലോകത്തെ പ്രമുഖ വ്യക്തികള്‍ക്ക് ഒപ്പം പാന്‍ ഇന്ത്യന്‍ താരം പ്രഭാസും ശ്രദ്ധ നേടിയിരുന്നു. പ്രൊജക്ട് കെ ,സലാര്‍, ആദിപുരുഷ് തുടങ്ങിയവയാണ് പ്രഭാസ് പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രങ്ങള്‍.

### Related Links & Sources
- [Original Story Source](https://moviemax.in/news/60995/now-a-new-video-of-kunchacko-boban-is-going-viral)