---
title: " ‘ന്നാ താന്‍ കേസ് കൊട്', വിമർശനങ്ങളിൽ പ്രതികരണവുമായി കു‍ഞ്ചാക്കോ ബോബൻ"
english_title: "Kunchako Boban responded to the criticism of 'Nna Than Case Kod'"
publisher: "moviemax.in"
canonical_url: "https://moviemax.in/news/60984/kunchako-boban-responded-to-the-criticism-of-nna-than-case-kod"
published_at: "2022-08-11T13:39:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f4b948d4aa4_enna_than_case_kod.jpg"
keywords: []
---

#  ‘ന്നാ താന്‍ കേസ് കൊട്', വിമർശനങ്ങളിൽ പ്രതികരണവുമായി കു‍ഞ്ചാക്കോ ബോബൻ

> **Lead Summary:** മലയാള സിനിമാ മേഖലയിൽ പുതിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ് ‘ന്നാ താന്‍ കേസ് കൊട്' എന്ന കുഞ്ചാക്കോ ബോബൻ ചിത്രം. 'തിയറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ' എന്ന് രേഖപ്പെടുത്തിയ പോസ്റ്റാണ് വിമർശനങ്ങൾക്ക് വഴിവച്ചിരിക്കുന്നത്.

## Article Content

മലയാള സിനിമാ മേഖലയിൽ പുതിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ് ‘ന്നാ താന്‍ കേസ് കൊട്' എന്ന കുഞ്ചാക്കോ ബോബൻ ചിത്രം. 'തിയറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ' എന്ന് രേഖപ്പെടുത്തിയ പോസ്റ്റാണ് വിമർശനങ്ങൾക്ക് വഴിവച്ചിരിക്കുന്നത്.

തിയറ്റർ ലിസ്റ്റ് പങ്കുവെച്ചുള്ള പോസ്റ്റർ പുറത്തുവന്നതിന് പിന്നാലെ ഇടത് അനുകൂലികൾ വിമർശനവുമായി രം​ഗത്തെത്തി. ഇപ്പോഴിതാ ഈ വിമർശനങ്ങളിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് കു‍ഞ്ചാക്കോ ബോബൻ.

***

***

***കുഞ്ചാക്കോ ബോബന്റെ വാക്കുകൾ ***

പറയുന്ന കാര്യങ്ങളിൽ ഒരു സത്യമുണ്ട്. അത് കണ്ട് മനസ്സിലാക്കി പ്രതികരിക്കുക എന്നുള്ളത് ചെയ്യേണ്ട കാര്യങ്ങൾ തന്നൊണ്. അതിനെക്കാൾ ഉപരി ബ്രോ‍‍ഡ് ആയി ചിന്തിച്ച് മറ്റുള്ള തലങ്ങളിലേക്ക് കൊണ്ടുപോകുകയാണ്. ഈ സിനിമയിൽ കുഴിമാത്രമല്ല പ്രശ്നം.

കുഴി ഒരു പ്രധാനകാരണമാണ്. അത് ഏതൊക്കെ രീതിയിൽ സാധാരണക്കാരനെ ബാധിക്കുന്നുവെന്നത് കോമഡിയുടെയും സറ്റയറിന്റെയും പിന്തുണയോടെ പറയുന്ന ഒരു ഇമോഷണൽ ഡ്രാമയാണ് സിനിമ. ഏതെങ്കിലും ഒരു രാഷ്ട്രീയ- ജനവിഭാ​ഗത്തെ മാത്രം ടാർ​ഗെറ്റ് ചെയ്തു കൊണ്ടുള്ള രീതിയിലല്ല സിനിമ എടുത്തിരിക്കുന്നത്.

**

മാറിമാറി ഭരിക്കുന്ന ഏത് രാഷ്ട്രീയ പാർട്ടി ആണെങ്കിലും നമ്മുടെ സാധാരണകാരന്റെ അവസ്ഥ മനസ്സിലാക്കണം. ഏതൊക്കെ തലത്തിലാണ് ഇവിടെ പ്രശ്നങ്ങൾ നടക്കുന്നതെന്ന് വളരെ സിമ്പിളായിട്ട് ഹ്യൂമറിന്റെ അകമ്പടിയോടെ സിനിമ പറയുന്നു. ഈ സിനിമ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയയോ സർക്കാരിനെയോ ടാർ​ഗെറ്റ് ചെയ്യുന്നതല്ല.

സിനിമ നടക്കുന്ന കാലഘട്ടം പോലും അങ്ങനെയാണ് നമ്മൾ ചെയ്തിരിക്കുന്നത്. പരസ്യം ഒരു രാഷ്ട്രീയ പാർട്ടിയെയും ഉദ്ദേശിച്ചല്ല. ചിത്രത്തിലെ ഇതിവൃത്തവുമായി ചേർന്ന് നിൽക്കുന്നതിനാലാണ് പരസ്യം നൽകിയത്. തമിഴ്നാട്ടിൽ നടന്ന സംഭവമാണ് ചിത്രത്തിനാധാരം.

ഇനി തമിഴ്നാട്ടിൽ നിന്ന് ബഹിഷ്കരണമുണ്ടാവുമോന്ന് അറിയില്ല. കേരളത്തിലെ എക്കാലത്തെയും അവസ്ഥ തന്നെയാണ് ചിത്രം. വിഷയത്തിലെ നന്മ കാണാതെ വിവാദം സൃഷ്ടിക്കുന്നത് ഖേദകരമാണ്.

ഇന്ന് രാവിലെയാണ് വിമർശനങ്ങൾക്ക് വഴിവച്ച പോസ്റ്റർ കുഞ്ചാക്കോ ബോബന്റെ ഒഫീഷ്യൽ സോഷ്യൽ മീഡിയ പേജുകൾ വഴി പുറത്തുവന്നത്. പിന്നാലെ പോസ്റ്റിന് താഴെ ട്രോളുകളും വിമർശനങ്ങളും നിറഞ്ഞു.

ആവിഷ്കാര സ്വാതന്ത്ര്യത്തിന് വേണ്ടി പുരപ്പുറത്ത് കയറി വാദിക്കുന്നവരാണ് ന്നാ താൻ കേസ് കൊട് സിനിമക്കെതിരെ സൈബർ ആക്രമണം നടത്തുന്നത്. സൈബർ ആക്രമണം ഉണ്ടായാൽ സിനിമ കൂടുതൽ പേർ കാണും എന്നത് മാത്രമാണ് സംഭവിക്കാൻ പോകുന്നതെന്നും വിഡി സതീശൻ പ്രതികരിച്ചിരുന്നു.

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് ടിനി ടോം. കഴിഞ്ഞ ദിവസം ട്രോളന്മാരെക്കുറിച്ച് നടന്‍ പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ ഏറെ ചര്‍ച്ചയായിരുന്നു. തുടർന്ന് ടിനി ടോമിനെതിരെ കടുത്ത രീതിയിലുള്ള സൈബര്‍ ആക്രമണമാണ് നടന്നത്.

ഇപ്പോഴിതാ തനിക്കെതിരെ നേരിട്ട സൈബര്‍ ആക്രമണത്തിനെതിരെ പ്രതികരിക്കുകയാണ് അദ്ദേഹം. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടെയാണ് അദ്ദേഹം ഇക്കാര്യത്തെപ്പറ്റി സംസാരിച്ചത്. ‘ട്രോളുകള്‍ എന്‍ജോയ് ചെയ്യാറുണ്ട്.

ഹേറ്റേഴ്‌സ് ആര്‍ മൈ ഫാന്‍സ്. തനിക്ക് ഇനി മിമിക്രി ചെയ്ത് തെളിയിക്കേണ്ട ആവശ്യമില്ല. താന്‍ കഴിഞ്ഞ ദിവസം ഒരു ബ്ലൈന്‍ഡ് സ്‌കൂളില്‍ പോയിരുന്നു. വര്‍ഷത്തിലൊരിക്കല്‍ ഒരു കാന്‍സര്‍ വാര്‍ഡോ ബ്ലൈന്‍ഡ് സ്‌കൂളോ സന്ദര്‍ശിച്ചാല്‍ നമുക്ക് അഹങ്കാരമുണ്ടാവില്ല. അവിടെ കൊച്ചുകുഞ്ഞുങ്ങളാണ്.

അവരെ കണ്ടപ്പോള്‍ ഓര്‍ത്തത് ദൈവം തനിക്ക് രണ്ട് കണ്ണ് തന്നിട്ടുണ്ടല്ലോ എന്നാണ്. എനിക്ക് സിനിമയുടെ കുടുംബപാരമ്പര്യമൊന്നുമില്ല. ട്രൂപ്പുകളിലേക്ക് വന്നു. പിന്നെ ലോകം മുഴുവന്‍ കറങ്ങാന്‍ പറ്റി.

ബ്രൂണേ, ഹോങ്കോങ്, പോലെയുള്ള സ്ഥലങ്ങളിലേക്ക് തന്നെ മലയാളികള്‍ ക്ഷണിച്ചിട്ടുണ്ടെന്നും നടന്‍ പറഞ്ഞു. മിമിക്രി കൊണ്ട് സിനിമയിലേയ്ക്ക് ഒരു എന്‍ട്രി ആണ് ഉദ്ദേശിച്ചത്, മിമിക്രി കൊണ്ട് നേടാനുള്ളത് നേടിക്കഴിഞ്ഞു എന്നും ടിനി ടോം പറഞ്ഞു.

‘സിനിമയിലേക്ക് ഒരു എന്‍ട്രി ആണ് ഉദ്ദേശിച്ചത്. മിമിക്രി കൊണ്ട് എന്താണോ നേടാനുള്ളത് അത് ഞാന്‍ നേടി. 10 വര്‍ഷം മുമ്പ് പ്രാഞ്ചിയേട്ടനിലേക്ക് എന്‍ട്രി ലഭിച്ചു. മമ്മൂക്ക തന്നെയാണ് എന്നെ സെലക്റ്റ് ചെയ്ത് ഡ്യൂപ്പ് ആക്കുന്നത്.

ഇവന്‍ പെര്‍ഫെക്റ്റാണ്, ഇവന്റെ ഷോള്‍ഡര്‍ കറക്റ്റാണെന്നൊക്കെ പറഞ്ഞ് തന്നെ ക്ഷണിക്കുന്നത് മമ്മൂക്കയാണ്. അദ്ദേഹം വഴിയാണ് സിനിമയിലെത്തുന്നത്. ആരേയും വെറുപ്പിച്ചിട്ടില്ലെന്നും ടിനി ടോം കൂട്ടിച്ചേര്‍ത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/60984/kunchako-boban-responded-to-the-criticism-of-nna-than-case-kod)