---
title: "വൻ ജനക്കൂട്ടം; പ്രൊമോഷൻ നടത്താനാകാതെ മടങ്ങി 'തല്ലുമാല' ടീം"
english_title: "The 'Thallumala' team returned without being able to hold the promotion event."
publisher: "moviemax.in"
canonical_url: "https://moviemax.in/news/60916/the-thallumala-team-returned-without-being-able-to-hold-the-promotion-event"
published_at: "2022-08-11T10:02:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f486bd05e1d_tovino.jpg"
keywords: []
---

# വൻ ജനക്കൂട്ടം; പ്രൊമോഷൻ നടത്താനാകാതെ മടങ്ങി 'തല്ലുമാല' ടീം

> **Lead Summary:** പ്രൊമോഷൻ പരിപാടി നടത്താനാകാതെ മടങ്ങി 'തല്ലുമാല'ടീം. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കോഴിക്കോട് ഹൈലൈറ്റ് മാളില്‍ എത്തിയതായിരുന്നു ടൊവിനോയും കൂട്ടരും. എന്നാൽ വൻ ജനത്തിരക്ക് കാരണം പരിപാടി അവതരിപ്പിക്കാൻ സാധിച്ചില്ലെന്ന് ടൊവിനോ ഇൻസ്റ്റാ​ഗ്രാം വീഡിയോയിലൂടെ അറിയിച്ചു.

## Article Content

പ്രൊമോഷൻ പരിപാടി നടത്താനാകാതെ മടങ്ങി 'തല്ലുമാല'ടീം. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കോഴിക്കോട് ഹൈലൈറ്റ് മാളില്‍ എത്തിയതായിരുന്നു ടൊവിനോയും കൂട്ടരും. എന്നാൽ വൻ ജനത്തിരക്ക് കാരണം പരിപാടി അവതരിപ്പിക്കാൻ സാധിച്ചില്ലെന്ന് ടൊവിനോ ഇൻസ്റ്റാ​ഗ്രാം വീഡിയോയിലൂടെ അറിയിച്ചു.

മാളിനുള്ളിലും പുറത്തും വന്‍ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. അണിയറ പ്രവര്‍ത്തകര്‍ക്ക് മാളിനുള്ളിലേക്ക് പ്രവേശിക്കാന്‍ പോലും സാധിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് പരിപാടി ഉപേക്ഷിക്കാൻ ടാെവിനോയും സംഘവും തീരുമാനിച്ചത്.

**

> ജീവിതത്തിൽ ഒരിക്കൽ പോലും ഇത്രയും വലിയൊരാൾക്കൂട്ടത്തെ കണ്ടിട്ടില്ലെന്നും ജീവനോടെ തിരിച്ചെത്തുമോ എന്ന് പോലും ആലോചിച്ചു പോയെന്നും ടൊവിനോ തോമസ് വീഡിയോയിൽ പറയുന്നു. "കോഴിക്കോടിന്‍റെ സ്‌നേഹത്തിന് നന്ദി. ഈ ആൾക്കൂട്ടം മറ്റന്നാൾ തിയറ്ററുകളിൽ ഉണ്ടാവുമെന്ന് കരുതുന്നു"എന്നും ടൊവിനോ കൂട്ടിച്ചേര്‍ത്തു.

ഒപ്പം പുറത്തെ തിരക്കും ടൊവിനോ വീഡിയോയിൽ കാണിക്കുന്നുണ്ട്. നേരത്തെ ദുബായിലുള്‍പ്പടെ നടന്ന പ്രൊമോഷന്‍ പരിപാടികൾ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഓ​ഗസ്റ്റ് 12നാണ് തല്ലുമാല പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. ഇന്ന് ആരംഭിച്ച ഓൺലൈൻ ബുക്കിങ്ങിനും വൻ പ്രതികരണമാണ് ലഭിച്ചിരുന്നത്.

മണവാളന്‍ വസിം എന്ന കഥാപാത്രത്തെയാണ് ടൊവിനോ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ടൊവിനോ തോമസിനൊപ്പം ഷൈന്‍ ടോം ചാക്കോയും കല്യാണി പ്രിയദര്‍ശനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ലുക്മാന്‍, ചെമ്പന്‍ വിനോദ് ജോസ്, ജോണി ആന്‍റണി, ഓസ്റ്റിന്‍, അസിം ജമാല്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങൾ കൈകാര്യം ചെയ്യുന്നത്.

ആഷിക് ഉസ്‍മാന്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ആഷിക് ഉസ്‍മാന്‍ ആണ് പുതിയ പ്രോജക്റ്റിന്‍റെ നിര്‍മ്മാണം. മുഹ്‍സിന്‍ പരാരിയും അഷ്‍റഫ് ഹംസയും ചേര്‍ന്നാണ് രചന. ഛായാഗ്രഹണം ജിംഷി ഖാലിദ്, സംഗീതം വിഷ്ണു വിജയ്, ഗാനരചന മുഹ്‌സിന്‍ പരാരി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സുധര്‍മന്‍ വള്ളിക്കുന്ന്.

എഡിറ്റിംഗ് നിഷാദ് യൂസഫ്, കലാസംവിധാനം ഗോകുല്‍ദാസ്, മേക്കപ്പ് റോണക്‌സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ റഫീഖ് ഇബ്രാഹിം, ഡിസൈന്‍ ഓള്‍ഡ്‌ മങ്ക്സ്, സ്റ്റില്‍സ് വിഷ്ണു തണ്ടാശ്ശേരി. പിആർഒ- എ എസ് ദിനേശ്.

സദാചാര ആക്രമണത്തോട് രൂക്ഷമായി പ്രതികരിച്ച് നടി സ്വാസിക. സ്വാസികയും റോഷൻ മാത്യുവും ഒന്നിക്കുന്ന ‘ചതുരം’ എന്ന സിനിമയുടെ സ്നീക്ക് പീക്ക് വിഡിയോയിൽ വന്ന കമൻ്റുകളോടാണ് നടി പ്രതികരിച്ചത്. തൻ്റെ ഇൻസ്റ്റഗ്രാമിൽ സ്വാസിക തന്നെയാണ് വീഡിയോ പങ്കുവച്ചത്. സ്വാസികയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകൾ രംഗത്തെത്തി.

ചതുരത്തിലെ ഒരു ഇൻ്റിമേറ്റ് സീനാണ് സ്വാസിക പങ്കുവച്ചത്. ‘ആണുങ്ങളെ മാത്രമാണോ സിനിമ കാണിക്കുവാൻ ഉദ്ദേശിക്കുന്നത്? താങ്കളിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല’ എന്ന് ഒരു യൂസർ കമൻ്റ് ചെയ്തു. ഇതിനോടായിരുന്നു സ്വാസികയുടെ പ്രതികരണം. ‘അതെന്താ സ്ത്രീകൾക്ക് പ്രണയവും കാമവും ഒന്നും ബാധകമല്ലേ? പുരുഷനെപ്പോലെ തന്നെ എല്ലാ സുഖങ്ങളും വികാരങ്ങളും സ്ത്രീകളുടെയും അവകാശമാണ്, അത് തിരിച്ചറിയാതെയാണ് സഹോദരി ജീവിക്കുന്നതെങ്കിൽ സഹതാപം മാത്രം.

അഡൽസ് ഓൺലി എന്നു പറഞ്ഞാൽ പ്രായപൂർത്തിയായവർ എന്നാണ് അർത്ഥം, അല്ലാതെ പ്രായപൂർത്തിയായ പുരുഷന്മാർ മാത്രം എന്നല്ല. സ്ത്രീ പ്രേക്ഷകർക്കും നെഞ്ചും വിരിച്ച് വന്ന്, സുരക്ഷിതമായി തീയേറ്ററിൽ സിനിമ കാണാം. പഴയത് പോലെയല്ല ലൈംഗിക വിദ്യാഭ്യാസത്തിൻറെ ഒക്കെ കാലമാണ്, അതിനനുസരിച്ചുള്ള മാറ്റങ്ങളെ ഉൾക്കൊള്ളാൻ ആരംഭിക്കൂ പ്ലീസ്..

തുണി മാറി കിടക്കുന്ന ഭാഗം ഫോക്കസ് ചെയ്ത് കാണുന്നവരോട് പ്രത്യേകിച്ച് ഒന്നും പറയാനില്ല.’- സ്വാസിക മറുപടി കമൻ്റായി കുറിച്ചു. ഈ കമൻ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും കമൻ്റുകൾ വരുന്നുണ്ട്. സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ചതുരം. ശാന്തി ബാലചന്ദ്രൻ, അലൻസിയർ ലോപ്പസ് എന്നിവരും ചിത്രത്തിൽ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രം ഓഗസ്റ്റിൽ തീയറ്ററുകളിലെത്തും.

### Related Links & Sources
- [Original Story Source](https://moviemax.in/news/60916/the-thallumala-team-returned-without-being-able-to-hold-the-promotion-event)