---
title: "നെറ്റ്ഫ്ലിക്സ് സലിം കുമാർ ആയിരുന്നെങ്കിൽ; രസിപ്പിച്ച് വീഡിയോ"
english_title: "If Netflix was Salim Kumar; Fun video"
publisher: "moviemax.in"
canonical_url: "https://moviemax.in/news/60863/if-netflix-was-salim-kumar-fun-video"
published_at: "2022-08-10T22:01:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f3dd8860db1_saleemkumar.jpg"
keywords: []
---

# നെറ്റ്ഫ്ലിക്സ് സലിം കുമാർ ആയിരുന്നെങ്കിൽ; രസിപ്പിച്ച് വീഡിയോ

> **Lead Summary:** മലയാള സിനിമാസ്വാദകരുടെ പ്രിയതാരമാണ് സലിം കുമാർ. വർഷങ്ങൾ നീണ്ട സിനിമാ ജീവിതത്തിൽ ചിരിച്ചും ചിന്തിപ്പിച്ചും കരയിപ്പിച്ചും കടന്നുപോയ സലിം കുമാർ കഥാപാത്രങ്ങൾ ഏറെയാണ്. ജനപ്രിയ ട്രോളുകളുടെ മുഖവും താരവും അദ്ദേഹത്തിന്റെ ഡയലോ​ഗുകളും തന്നെയാണ്.

## Article Content

മലയാള സിനിമാസ്വാദകരുടെ പ്രിയതാരമാണ് സലിം കുമാർ. വർഷങ്ങൾ നീണ്ട സിനിമാ ജീവിതത്തിൽ ചിരിച്ചും ചിന്തിപ്പിച്ചും കരയിപ്പിച്ചും കടന്നുപോയ സലിം കുമാർ കഥാപാത്രങ്ങൾ ഏറെയാണ്. ജനപ്രിയ ട്രോളുകളുടെ മുഖവും താരവും അദ്ദേഹത്തിന്റെ ഡയലോ​ഗുകളും തന്നെയാണ്.

ഇപ്പോഴിതാ മലയാളി പ്രേക്ഷകരെ ആകർഷിക്കുന്നതിനായി നെറ്റ്ഫ്ലിക്സ് തയ്യാറാക്കിയ പുതിയ പ്രമോയാണ് ശ്രദ്ധനേടുന്നത്. നെറ്റ്ഫ്ളിക്സ് സലിം കുമാറാണെങ്കിൽ എങ്ങനെയിരിക്കും? എന്ന ക്യാപ്ഷനോടെ നെറ്റ്ഫ്ലിക്സ് ഇന്ത്യ യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.

സ്റ്റൈലിഷ് ലുക്കിലിരിക്കുന്ന താരത്തോട് പ്രേക്ഷകർ ചോദ്യം ചോദിക്കുന്നതും അവയ്ക്ക് രസകരമായ മറുപടി നൽകുന്ന സലിം കുമാറിനെയും വീഡിയോയിൽ കാണാം. പല ഓപ്ഷനുകൾ നൽകിയിട്ടും ഒരേ സീരീസ് വീണ്ടും വീണ്ടും കാണുന്ന പ്രേക്ഷകനേയും, പ്രചോദനം ഉൾക്കൊണ്ട് സിനിമയെടുക്കാൻ ഒരുങ്ങുന്ന സംവിധായകനേയും പ്രമോയിൽ കാണാനാവും.

'പരസ്പരം' കാണാൻ നെറ്റ്ഫ്ലിക്സിൽ എത്തുന്ന സ്ത്രീകളും അവർക്ക് നെറ്റ്ഫ്ലിക്സ് സീരീസ് 'ഡാർക്' പരിചയപ്പെടുത്തുന്ന സലിം കുമാറും രസകരമായ സെഗ്മെൻ്റ് ആണെന്നാണ് പ്രേക്ഷകർ പറയുന്നത്.

നടി ഗൗതമിയും പ്രേക്ഷകയായി വീഡിയോയിൽ എത്തുന്നുണ്ട്. ഒപ്പം അനീഷ് ഗോപാല്‍, ഗംഗ മീര തുടങ്ങി മലയാളികള്‍ക്ക് സുപരിചിതരായ താരങ്ങളും സലിം കുമാറിനൊപ്പം വീഡിയോയിലെത്തുന്നുണ്ട്. നർമ്മങ്ങൾ കോർത്തിണക്കിയ വീഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.

മലയാളികളുടെ ഇഷ്ട നായികമാരിൽ ഒരാളായിരുന്നു സംവൃതാസുനിൽ. നാടൻ പെൺകുട്ടിയുടെ സൗന്ദര്യമാണ് സംവൃതയുടെ പ്രത്യേകത. മുൻനിര നായകന്മാർക്കൊപ്പം എല്ലാം താരം അഭിനയിച്ചിട്ടുണ്ട്.

മികച്ച അഭിനയം കാഴ്ചവയ്ക്കുന്നതിൽ ചുരുക്കം ചില നടിയും ആയിരുന്നു താരം. താരം അവതരിപ്പിച്ച നിരവധി കഥാപാത്രങ്ങൾ ശ്രദ്ധ നേടിയിരുന്നു. സവിശേഷമായൊരു അഭിനയശൈലി കൈമുതലായുള്ള നടിയാണ് താരം.

ചലച്ചിത്ര മേഖലയിൽ സജീവമായി നിൽക്കുന്നതിനിടയിൽ ആയിരുന്നു താരതത്തിൻറെ വിവാഹം. അതിനുശേഷം സിനിമയിൽ നിന്നും താരം ഇടവേള എടുക്കുകയുണ്ടായി.

പിന്നീട് ഭർത്താവിനൊപ്പം യുഎസിലേക്ക് പോയിരുന്നു സംവൃത. സാമൂഹ്യ മാധ്യമങ്ങളിൽ സംവൃത ചില വിശേഷങ്ങൾ ഒക്കെ ഇടയ്ക്ക് പങ്കുവയ്ക്കാറുണ്ട്. തൻറെ ചിത്രങ്ങളും കുട്ടികളുടെ ചിത്രങ്ങളുമെല്ലാം താരം ഇതിലൂടെ പങ്കുവയ്ക്കുന്നു. രണ്ട് ആൺമക്കളാണ് താരത്തിന് ഉള്ളത്.

ഇപ്പോഴിതാ തന്റെ പ്രിയ സുഹൃത്തുക്കൾക്കൊപ്പം താരം നിൽക്കുന്ന ചിത്രങ്ങൾ ശ്രദ്ധ നേടുകയാണ് സാമൂഹ്യ മാധ്യമങ്ങളിൽ. അവധിക്കാലം ആഘോഷിക്കുവാൻ വേണ്ടിയാണ് താരം നാട്ടിലെത്തിയത്.

നാട്ടിലെത്തിയതിന് പിന്നാലെ പഴയ കൂട്ടുകാരെ സന്ദർശിക്കുകയാണ് സംവൃത. ജയസൂര്യ, പൂർണിമ, ഇന്ദ്രജിത്ത് എന്നിവർക്കൊപ്പം ഉള്ള ചിത്രങ്ങൾ താരം പങ്കുവെച്ചു.

എക്കാലത്തേക്ക് ഉള്ള തൻറെ സുഹൃത്തുക്കൾ എന്ന് ഇവരെ താരം വിശേഷിപ്പിക്കുന്നുണ്ട്. 2012 ലാണ് താരം വിവാഹിതയാവുന്നത്. രണ്ടുവർഷം മുൻപാണ് രണ്ടാമത്തെ മകൻ ദമ്പതികൾക്ക് ജനിക്കുന്നത്. ഇടയ്ക്ക് സിനിമയിൽ ഒന്ന് തിരിച്ചു വന്നെങ്കിലും പൂർണമായും കുടുംബ ജീവിതം ആസ്വദിക്കുകയാണ് താരം.

### Related Links & Sources
- [Original Story Source](https://moviemax.in/news/60863/if-netflix-was-salim-kumar-fun-video)